മകനും മരുമകളും മാണിയെ ഉറക്കിയില്ല!തീരുമാനം അട്ടിമറിച്ചതും അവർ!ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിസി

  • By: Afeef
Subscribe to Oneindia Malayalam

കോട്ടയം: മുഖ്യമന്ത്രിയാകാൻ എൽഡിഎഫുമായി ചർച്ച നടത്താൻ തന്നെ നിയോഗിച്ചത് കെഎം മാണി തന്നെയാണെന്ന് പിസി ജോർജ് എംഎൽഎ. സിപിഎമ്മിന്റെ മാത്രമല്ല, സിപിഐ നേതാക്കളുടെയും അനുവാദത്തോട് കൂടിയാണ് ചർച്ചകൾ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു വർഷം കൊണ്ട് ഗീതാഗോപിക്ക് ഇത്രയധികം സ്വർണ്ണം എവിടെനിന്ന്?കൈവശമുണ്ടായിരുന്നത് 80ഗ്രാം മാത്രം!

ഖത്തർ എയർവേയ്സിൽ ടിക്കറ്റെടുത്ത യാത്രക്കാർ ദയവായി ശ്രദ്ധിക്കുക! നിങ്ങളുടെ ടിക്കറ്റുകൾ...

പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ സമയത്താണ് ചർച്ചകൾ നടന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ സിപിഐ പാർട്ടി ഓഫീസിൽ പോയി സിപിഐ നേതാക്കളെ താൻ കണ്ടിരുന്നു. അവരുടെ പേര് വെളിപ്പെടുത്തി സിപിഐ നേതാക്കളെ അപമാനിക്കാൻ താനില്ലെന്നും പിസി ജോർജ് പറഞ്ഞു.

pcandkmmani

ജനസമ്പർക്ക പരിപാടിയിലൂടെ ഉമ്മൻചാണ്ടി ക്ലീൻ ഇമേജ് കാത്തുസൂക്ഷിച്ചിരുന്ന ആ സമയത്ത് ഒന്നു തിളങ്ങണമെന്ന് മാണിക്കും ആഗ്രഹമുണ്ടായിരുന്നു. മുഖ്യമന്ത്രിയാകാൻ ആഗ്രഹം തോന്നിയപ്പോൾ അദ്ദേഹം തന്നെയാണ് ചർച്ചയ്ക്ക് പറഞ്ഞയച്ചത്. എൽഡിഎഫ് നേതാക്കളുമായുള്ള പ്രാഥമിക ചർച്ചകളിൽ കാര്യങ്ങൾ ഏറെക്കുറേ തീരുമാനമായി.

പിറ്റേദിവസം രാവിലെ മറ്റു എൽഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. ഇതിനിടെയാണ് തീരുമാനങ്ങൾ അട്ടിമറിക്കപ്പെടുന്നത്. മാണിയെ ഉറങ്ങാൻ പോലും സമ്മതിക്കാതെ സമ്മർദ്ദത്തിലാക്കിയ മകൻ ജോസ് കെ മാണിയും അദ്ദേഹത്തിന്റെ ഭാര്യയുമാണ് തീരുമാനങ്ങൾ അട്ടിമറിക്കപ്പെട്ടതിന് പിന്നിലെന്നും പിസി വ്യക്തമാക്കി.മാണിയെ
മുഖ്യമന്ത്രിയാക്കാതിരിക്കാൻ ജോസ് കെ മാണിക്ക് പ്രത്യേക താൽപ്പര്യങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English summary
pc george's response on prathichaya article about km mani.
Please Wait while comments are loading...