മത വിദ്വേഷ പ്രസംഗം : പിസി ജോർജ് ജാമ്യ ഉപാധികൾ ലംഘിച്ചു: പൊലീസ് കോടതിയിലേക്ക്
തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗം നടത്തിയ മുൻ എം എൽ എ പി സി ജോർജിന് എതിരെ പോലീസ്. മജിസ്ട്രേറ്റ് കോടതി നൽകിയ ജാമ്യം റദ്ദാക്കുന്നതിലേക്കാണ് പോലീസിന്റെ നീക്കം. ഇതിനുവേണ്ടി ജില്ലാ കോടതിയെ പോലീസ് സമീപിച്ചേക്കും.
ജാമ്യം അനുവദിച്ച മജിസ്ട്രേറ്റിന്റെ ഉത്തരവ് ലഭിക്കുന്നതിലേക്കായി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പൊലീസ് അപേക്ഷ നൽകും. അതേസമയം, അപ്പീൽ നൽകുന്ന കാര്യത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തീരുമാനമെടുക്കുന്നത് ഉത്തരവ് പരിശോധിച്ചതിന് ശേഷമായിരിക്കും. പ്രോസിക്യൂഷനെ കേൾക്കാതെയാണ് മജിസ്ട്രേറ്റ് പി സി ജോർജിന് ജാമ്യം അനുവദിച്ചത് എന്നാണ് പൊലീസ് വാദം.
അതേസമയം, പിസി ജോർജ് ജാമ്യം ലംഘിച്ചുവെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. മത വിദ്വേഷ പ്രസംഗം നടത്തി എന്ന കേസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് പി സി ജോർജിനെ അറസ്റ്റ് ചെയ്തത്. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു.
ഇത് പോലീസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെ ആണ് അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകാൻ പോലീസ് നീക്കം നടത്തുന്നത്. ജാമ്യം റദ്ദാക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് ഡി ജി പി നിർദ്ദേശം നൽകി. കേസിന്റെ വിശദമായ വിവരങ്ങൾ മേൽകോടതിയെ അറിയിക്കണം എന്നും ഡി ജി പി വ്യക്തമാക്കുന്നു.
അതേസമയം, മത വിദ്വേഷം പ്രസംഗം നടത്തി എന്ന കേസിൽ രണ്ട് ദിവസങ്ങൾക്ക് മുൻപാണ് മുൻ എം എൽ എ പി സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ അദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു കോടതി. മതവിദ്വേഷം പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവ നിർദ്ദേശിച്ച് ഉപാധികളോടെയാണ് ഇദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചത്.
ബിഗ് ബോസിൽ ആദ്യമായി നിയമ ലംഘനം! സീക്രട്ട് റൂമില്‍ കണ്ടത് പുറത്തുപറഞ്ഞ് നിമിഷ

അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ കോടതിയിൽ ഹാജരാകണം എന്നും കോടതി നിർദേശത്തിൽ പറയുന്നു. തിരുവനന്തപുരം വഞ്ചിയൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം, ഇദ്ദേഹത്തിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ , പ്രോസിക്യൂഷന്റെ വാദം കേൾക്കാതെ ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയാണ് ചെയ്തത്.
അതേസമയം, കഴിഞ്ഞ വെളളിയാഴ്ച സംഘ പരിവാർ സംഘടനകൾ സംഘടിപ്പിച്ച അനന്തപുരി ഹിന്ദു മഹാസമ്മേളനം വേദിയിൽ വച്ചാണ് പി സി ജോർജ് പരാമർശങ്ങൾ നടത്തിയത്. ഹോട്ടല്‍ വ്യവസായം നടത്തുന്ന മുസ്ലീങ്ങള്‍ വന്ധ്യത വരുത്താൻ വേണ്ടി ഉളള മരുന്ന് പാനീയങ്ങളില്‍ കലര്‍ത്തുന്നുണ്ട്.
ഇത്തരം ആളുകള്‍ മുസ്ലിം ജനസംഖ്യ വര്‍ദ്ധിപ്പിച്ച് മുസ്ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു പി സി ജോര്‍ജ് നടത്തിയ വിവാദ പരാമര്‍ശം. മുസ്ലിം വ്യവസായികള്‍ മറ്റ് സ്ഥലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തി ഹിന്ദുക്കളുടെ പണം കവരാനാണ് ശ്രമിക്കുന്നത് എന്നും ജോര്‍ജ് വ്യക്തമാക്കിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങൾ പൊട്ടിപുറപ്പെട്ടത്. ഈ പ്രസംഗത്തിലെ പരമാർശങ്ങൾക്ക് എതിരെ യൂത്ത് ലീഗും ഡി വൈ എഫ് ഐയും പൊലീസിൽ പരാതി നൽകി.
നസ്രിയ ഫഹദിനൊപ്പം; ഈദ് മുബാറക്ക് ചിത്രങ്ങൾ പങ്കിട്ട് താരങ്ങൾ; ഫോട്ടോസ് വൈറൽ
ശേഷം , ഇരാറ്റുപേട്ടയിലെ പി സി ജോർജിന്റെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോർട്ട് പൊലീസ് പി സി ജോർജിനെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് തിരുവനന്തപുരം എ ആർ ക്യാമ്പിൽ എത്തിച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. 153 എ, 295 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.