ദിലീപ് നിരപരാധിയെന്നതിന് കയ്യിൽ തെളിവുണ്ട്.. നടിയെ ക്രൂരമായി അധിക്ഷേപിച്ച് പിസി ജോർജ് വീണ്ടും!

  • Posted By: Anamika
Subscribe to Oneindia Malayalam

കൊച്ചി: ക്രൂരമായ ആക്രമണത്തിന് ഇരയായ പ്രമുഖ നടിയെ ആക്ഷേപിക്കുന്ന നിലപാടുകളാണ് തുടക്കം മുതല്‍ക്കേ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് കൈക്കൊള്ളുന്നത്. ദിലീപിന് വേണ്ടി കണ്ണീരൊഴുക്കാനും പിസി ജോര്‍ജ് മുന്‍പന്തിയിലുണ്ട്. പിസി ജോര്‍ജിനെതിരെ നടി പരാതിപ്പെട്ടിട്ടും ആക്ഷേപത്തിന് ഒരു കുറവുവില്ല. ഒരു അഭിമുഖത്തില്‍ തെറിവിളിയഭിഷേകമാണ് പിസി ജോര്‍ജ് നടത്തിയിരിക്കുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു

എആർ റഹ്മാനോട് രാജ്യം വിടാൻ സന്തോഷ് പണ്ഡിറ്റ്.. തെറിവിളിച്ചും അധിക്ഷേപിച്ചും നാട് കടത്താൻ സംഘികൾ..!

ദിലീപിനെ കാണാന്‍ ജയിലിലേക്ക് കൂട്ടതീര്‍ത്ഥയാത്ര.. സിനിമാക്കാര്‍ ഭീതിയില്‍..! ആഞ്ഞടിച്ച് ദീദി

നടിയെ അപമാനിച്ച് വീണ്ടും

നടിയെ അപമാനിച്ച് വീണ്ടും

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് നിരപരാധിയാണെന്ന നിലപാടാണ് തുടക്കം മുതല്‍ക്കേ പിസി ജോര്‍ജിന്റേത്. തന്റെ നിലപാടുകള്‍ വീണ്ടും വെട്ടിത്തുറന്ന് പറഞ്ഞും ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചും വീണ്ടും പിസി ജോര്‍ജ് രംഗത്ത് വന്നിരിക്കുകയാണ്.

ദിലീപിനെ കുടുക്കിയതെന്ന്

ദിലീപിനെ കുടുക്കിയതെന്ന്

അമേരിക്കയില്‍ സുഹൃത്തിന്റെ വീട്ടില്‍ സൗഹൃദ സന്ദര്‍ശത്തിന് ചെന്ന പിസി ജോര്‍ജ് മാധ്യമപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തിലിന് നല്‍കിയ അഭിമുഖത്തിലാണ് രൂക്ഷ വിമര്‍ശനങ്ങള്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പോലീസ് മനപ്പൂര്‍വ്വം വേട്ടയാടുകയാണ് എന്നാണ് പിസിയുടെ ആരോപണം

തെളിവുകൾ കയ്യിലുണ്ട്

തെളിവുകൾ കയ്യിലുണ്ട്

തനിക്ക് ദിലീപുമായി യാതൊരു ബന്ധവും ഇല്ല. ദിലീപിനെ പോലീസ് വേട്ടയാടുകയാണ് എന്ന് എവിടേയും താന്‍ വിളിച്ച് പറയും. ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിയിക്കുന്ന നിരവധി തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും പിസി ജോര്‍ജ് വ്യക്തമാക്കി

നടിക്ക് നേരെ ആക്രമണം

നടിക്ക് നേരെ ആക്രമണം

നടിയെ രൂക്ഷമായി ആക്രമിക്കാനും എംഎല്‍എ മടിച്ചില്ല. നടിയുടെ പേര് പറയരുതെന്ന് കോടതി പറഞ്ഞപ്പോള്‍ നടി തന്നെ ഒരു വാരികയുടെ കവര്‍ സ്‌റ്റോറിയില്‍ പ്രത്യക്ഷപ്പെട്ട് ഇര താനാണെന്ന് സ്വയം അവകാശപ്പെട്ടുവെന്ന് പറഞ്ഞ പിസി ജോര്‍ജ് തുടര്‍ന്ന് പറഞ്ഞത് നടിയെ അങ്ങേയറ്റം അപമാനിക്കുന്ന വാക്കുകളാണ്

പീഡന വേദന വിളമ്പിയെന്ന്

പീഡന വേദന വിളമ്പിയെന്ന്

ഇരയെന്ന് അവകാശപ്പെട്ട് വന്ന നടി പീഡനത്തില്‍ തനിക്കുണ്ടായ വേദനകളെപ്പറ്റി വിളമ്പുന്നുണ്ടായിരുന്നു എന്നാണ് പിസി ജോര്‍ജിന്റെ അധിക്ഷേപം. ചീത്ത വിളികളുടെ അഭിഷേകമാണ് ദിലീപ് വിഷയത്തിലെ ചോദ്യങ്ങള്‍ക്ക് പിസി ജോര്‍ജ് നടത്തിയതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു

പോലീസ് ചെറ്റകളെന്ന്

പോലീസ് ചെറ്റകളെന്ന്

പോലീസിനേയും കടുത്ത ഭാഷയില്‍ പിസി ജോര്‍ജ് വിമര്‍ശിക്കുകയുണ്ടായി. കേരള പോലീസ് പരമ ചെറ്റകളാണ് എന്നാണ് പിസി ജോര്‍ജ് അഭിമുഖത്തില്‍ പൊട്ടിത്തെറിച്ചത്. നടിയുടെ കേസില്‍ പോലീസിനെതിരെ നേരത്തെയും പിസി ജോര്‍ജ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

തുടർച്ചയായ അപമാനിക്കൽ

തുടർച്ചയായ അപമാനിക്കൽ

പിസി ജോര്‍ജ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താ സമ്മേളനങ്ങളിലും അഭിമുഖങ്ങളിലുമെല്ലാം നടിയെ അപമാനിക്കുന്ന തരത്തില്‍ തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തിയിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ടുവെങ്കില്‍ പിന്നെങ്ങനെ പിറ്റേന്ന് പോയി സിനിമയില്‍ അഭിനയിക്കാന്‍ പറ്റി എന്നായിരുന്നു പിസി ജോര്‍ജ് ആവര്‍ത്തിച്ച് ചോദിച്ചത്.

പിസിക്കെതിരെ മൊഴി

പിസിക്കെതിരെ മൊഴി

പിസി ജോര്‍ജ് അടക്കമുള്ളവര്‍ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെയാണ് നടി മുഖ്യമന്ത്രിക്ക് വിശദമായ കത്ത് അയച്ചത്. പിസി ജോര്‍ജിനെ പോലുള്ളവര്‍ ഉണ്ടാക്കുന്ന പൊതുബോധം എങ്ങനെ പൊതുസമ്മിതിയായി മാറുന്നുവെന്നും സ്ത്രീത്വത്തിന് നേരെ അതെങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്നും പരാതിയില്‍ നടി ചൂണ്ടിക്കാട്ടുന്നു. പോലീസിനും നടി മൊഴി നൽകിയിട്ടുണ്ട്

പരാതിയെ താന്‍ ഭയപ്പെടുന്നില്ല

പരാതിയെ താന്‍ ഭയപ്പെടുന്നില്ല

നടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ താന്‍ ഭയപ്പെടുന്നില്ല എന്നാണ് പിസി ജോര്‍ജ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. നടി പരാതി നല്‍കിയതോടെ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.കേസന്വേഷണം ശരിയായ ദിശയിലല്ലെന്നും പിസി ജോര്‍ജ് ആവര്‍ത്തിക്കുന്നു.

വനിതാ കമ്മീഷന് വിമർശനം

വനിതാ കമ്മീഷന് വിമർശനം

വനിതാ കമ്മീഷന്‍ നടിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പിസി ജോര്‍ജിനെതിരെ കേസെടുത്തു കഴിഞ്ഞു. എന്നാലിത് കൊണ്ടൊന്നും പിസി ജോര്‍ജ് മര്യാദ പഠിക്കുന്ന ലക്ഷണമില്ല.വനിതാ കമ്മീഷന് എതിരേയും പിസി ജോര്‍ജ് രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. തന്നെ ചോദ്യം ചെയ്യാന്‍ ഒരു കമ്മീഷനും അധികാരമില്ലെന്നും ചോദ്യം ചെയ്യാന്‍ വന്നാല്‍ തടയ്ക്ക് തട്ട് കിട്ടുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

സന്ധ്യയാണ് കുടുക്കിയതെന്ന്

സന്ധ്യയാണ് കുടുക്കിയതെന്ന്

എഡിജിപി ബി സന്ധ്യയാണ് ദിലീപിനെ കുടുക്കിയതെന്നും നേരത്തെ പിസി ജോര്‍ജ് പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിന് പിന്നിലും ദിലീപിന്റെ അറസ്റ്റിന് പിന്നിലും എഡിജിപി ബി സന്ധ്യയ്ക്ക് പങ്കുണ്ടെന്നാണ് പിസി ജോര്‍ജിന്റെ ആരോപണം. മഞ്ജു വാര്യരും സന്ധ്യയുമായുള്ള ബന്ധവും എംഎൽഎ ചൂണ്ടിക്കാട്ടിയിരുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
PC George MLA again insults actress for supporting Dileep

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്