പിസി ജോര്‍ജിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല? പോലീസ് റിപ്പോര്‍ട്ട് തേടി കോടതി
തൊടുപുഴ: ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ പോലീസില്‍ നിന്ന് കോടതി റിപ്പോര്‍ട്ട് തേടി. തൊടുപുഴയില്‍ കഴിഞ്ഞ മാസം നടത്തിയ വവാദ പ്രസംഗമാണ് കോടതി ഇടപെടലിന് കാരണം. പിസി ജോര്‍ജിനെതിരെ കേസെടുക്കാത്ത കാര്യം സ്വകാര്യ അന്യായം സമര്‍പ്പിച്ച വ്യക്തി ചൂണ്ടിക്കാടിയിരുന്നു. ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തൊടുപുഴ മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചത്.
ആര്‍എസ്എസ് സഹയാത്രികനായ അജിത് കൃഷ്ണന് സെക്രട്ടറിയായ എച്ച്ആര്‍ഡിഡിഎസ് ഇന്ത്യ എന്ന സംഘടന തൊടുപുഴയില്‍ കഴിഞ്ഞ മാസം അടിയന്താരവസ്ഥ അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പിസി ജോര്‍ജിന്റെ വിവാദ പ്രസംഗം. നേരത്തെ നടത്തിയ വിദ്വേഷ പ്രസംഗം നിയമനടപടികളില്‍ എത്തിയിരിക്കെയാണ് വീണ്ടും പിസി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്.

മുസ്ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് ചിന്തിക്കുന്ന തലമുറയെ മുസ്ലിം സമുദായം വളര്‍ത്തുന്നു. ഭാരതത്തോട് സ്നേഹമില്ലാത്ത ഒരാളും ഇവിടെ ജീവിക്കരുത്. പാകിസ്താന് ക്രിക്കറ്റ് താരങ്ങളുടെ വിക്കറ്റ് പോകുമ്പോള്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുകയാണ്. നെഹ്രു മുസ്ലിമായിരുന്നു. അദ്ദേഹത്തിന്റെ പിതാവും മുസ്ലിമായിരുന്നു. നെഹ്രു വീട്ടില്‍ നമസ്കരിച്ചിരുന്നു. ഇതിനെതിരെ കേസെടുത്താല്‍ കോടതിയില്‍ തീര്‍ത്തോളാം.... തുടങ്ങി വേദിയിലും പുറത്തുമായി പിസി ജോര്‍ജ് നടത്തിയ പ്രതികരണങ്ങളാണ് പരാതിക്ക് ആധാരം.
യൂത്ത് ലീഗ് ഉള്‍പ്പെടെ വിവിധ സംഘടനകളും വ്യക്തികളും പിസി ജോര്‍ജിനെതിരെ തൊടുപുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് തൊടുപുഴ മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിച്ചത്.
ഈ ഹര്‍ജി മജിസ്ട്രേറ്റ് കോടതി അടുത്ത ബുധനാഴ്ച പരിഗണിക്കും. ഈ വേളയില്‍ പോലീസ് പ്രതികരണം അറിയിക്കേണ്ടി വരും. എന്തുകൊണ്ട് പിസി ജോര്‍ജിനെതിരെ ഇതുവരെ നടപടിയെടുത്തില്ല, വീഡിയോ പരിശോധിച്ചോ, പരാതിക്കാരുടെ ആവശ്യം, പ്രാഥമി അന്വേഷണം തുടങ്ങിയ കാര്യങ്ങളെല്ലാം പോലീസ് വിശദീകരിക്കേണ്ടി വരും. അതേസമയം, സംഭവത്തില്‍ മുഖം രക്ഷിക്കാന്‍ പോലീസ് വൈകാതെ കേസെടുക്കാന്‍ സാധ്യതയുണ്ട് എന്നും കേള്‍ക്കുന്നു.
പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എറണാകുളം വെണ്ണലയില്‍ പിസി ജോര്‍ജ് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് പാലാരിവട്ടം പോലീസ് കേസെടുക്കുകയും കോടതി ജാമ്യം നല്‍കുകയും ചെയ്തിരുന്നു. ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ പിസി ജോര്‍ജ് വീണ്ടും സമാനമായ പ്രസംഗം നടത്തിയെന്ന കേസ് വന്നു.
കോട്ടയം, തിരുവനന്തപുരം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെല്ലാം പിസി ജോര്‍ജിനെതിരെ വിവാദ പ്രസംഗത്തിന് പരാതിയുണ്ട്. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പിസി ജോര്‍ജിന് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രതികരണം കൂടി കേട്ട ശേഷം ഹൈക്കോടതി എടുക്കുന്ന നിലപാട് നിര്‍ണായകമാകും. ജാമ്യം റദ്ദാക്കിയാല്‍ വീണ്ടും അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യുന്നതിലേക്ക് എത്തും.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications