ബൽറാമിന് നേര്‍ക്ക് ആക്രമണം; കല്ലേറും ചീമുട്ടയേറും... ഫേസ്ബുക്ക് വിട്ട് പ്രതിഷേധം തെരുവിലേക്ക്

Subscribe to Oneindia Malayalam
cmsvideo
ബൽറാമിന് നേരെ ആക്രമണം | Oneindia Malayalam

പാലക്കാട്: എകെജിയെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന് നേര്‍ക്ക് ആക്രമണം. പാലക്കാട് സ്വകാര്യ പരിപാടിക്കായി എത്തിയ ബല്‍റാമിന് നേര്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ചീമുട്ടയേറും ഉണ്ടായി.

പാലക്കാട് കാഞ്ഞിരത്താനയില്‍ സ്വകാര്യ ലാബിന്റെ ഉദ്ഘാടനത്തിന് വേണ്ടിയായിരുന്നു തൃത്താല എംഎല്‍എ വിടി ബല്‍റാം എത്തിയത്. ബല്‍റാം എത്തുന്ന വിവരം അറിഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തി. തുടര്‍ന്നായിരുന്നു ആക്രമണം.

Balram

ബല്‍റാമിനെ പിന്തുണച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉണ്ടായിരുന്നു. സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലും നടന്നു. ബല്‍റാം എത്തിയപ്പോള്‍ തന്നെ കല്ലേറ് തുടങ്ങി. ചീമുട്ടയും ബല്‍റാമിന്ന് നേര്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ എറിയുന്നുണ്ടായിരുന്നു.

ആക്രമണത്തില്‍ ബല്‍റാമിന്റെ കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും ബല്‍റാമിന് നേര്‍ക്ക് ചീമുട്ടയേറ് നടത്തിയിരുന്നു. എകെജിയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് സിപിഎം പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍ ബല്‍റാം ഇതിന് തയ്യാറായിട്ടില്ല.

ഇത്രനാളും സോഷ്യല്‍ മീഡിയയില്‍ നടന്ന യുദ്ധം തെരുവിലേക്ക് കൂടി വ്യാപിക്കുകയാണ് ഇപ്പോള്‍. ബല്‍റാമിന്റെ പരാമര്‍ശത്തെ കോണ്‍ഗ്രസ്സ് നേതൃത്വം തന്നെ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും പരാമര്‍ശം പിന്‍വലിക്കണോ വേണ്ടയോ എന്നത് ബല്‍റാമിന്റെ താത്പര്യത്തിന് വിട്ടിരിക്കുകയാണ്.

English summary
Pedophile Remark Against AKG: Stone pelting towards VT Balram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്