തിരമാലകളോട് മല്ലിടിച്ചും, പാറക്കെട്ടുകളില്‍ നിന്ന് സെല്‍ഫിയെടുത്തും ആഘോഷം; കോവളം സൂക്ഷിക്കണം
പുതുവര്‍ഷത്തെ ആഘോഷിക്കാന്‍ വിവിധ പരിപാടികള്‍ കോവളത്ത് അരങ്ങേറുന്നുണഅടെങ്കിലും എല്ലാത്തിനും മതിയായ സുരക്ഷയുണ്ടോ എന്നത് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയാണ്.
തിരുവനന്തപുരം: ക്രിസ്തുമസ്, പുതുവര്‍ഷ ആഘോഷങ്ങളില്‍ കോവളത്ത് നടക്കുന്നത് ഞാമുമ്മേല്‍ കളി. പുതുവര്‍ഷം ആഘോഷിക്കാനെത്തുന്നവര്‍ തിരമാലകളോട് മല്ലിടിച്ചും പാറക്കട്ടുകള്‍ക്ക് മുകളില്‍ കയറി നിന്ന് സെല്‍ഫിയെടുത്തും മരണത്തെയാണ് ആഘോഷിക്കുന്നത്. അപകട ബോര്‍ഡുകള്‍ പോലും പാടെ അവഗണിച്ചാണ് ആഘോഷക്കാരുടെ അര്‍മ്മാദം.
പുതുവര്‍ഷത്തെ ആഘോഷിക്കാന്‍ വിവിധ പരിപാടികള്‍ കോവളത്ത് അരങ്ങേറുന്നുണഅടെങ്കിലും എല്ലാത്തിനും മതിയായ സുരക്ഷയുണ്ടോ എന്നത് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയാണ്. നോട്ടു മാന്ദ്യത്തിനുശേഷം സീസണായതോടെയാണ് കോവളം ഉണര്‍ന്നത്. എന്നാല്‍ സഞ്ചാരികളുടെ സാഹസിക പ്രകടനങ്ങള്‍ എപ്പോഴും കോവളത്തെ പേടിപ്പെടുത്തുന്നുണ്ട്.

ഭീമന്‍ തിരമാലകള്‍
തിരമാലകള്‍ വരുമ്പോള്‍ ഊളിയിട്ടിറങ്ങാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ അതുമൂലമുണ്ടാകുന്ന അപകടം ആരും ആലോചിക്കാറില്ല. ലൈഫ് ഗാര്‍ഡുകളുടെ വിസില്‍ പോലും കേള്‍ക്കാന്‍ ആരും തയ്യാറാവാത്ത കാഴ്ചകളാണ് കോവളത്തുള്ളത്.

പാറക്കെട്ടുകള്‍ക്കിടയില്‍
സെല്‍ഫി എടുക്കുക എല്ലാവര്‍ക്കും ഒരു പാഷനാണ്. എന്നാല്‍ പാറക്കെട്ടുകള്‍ക്ക് മുകളില്‍ കയറി സെല്‍ഫിയെടുക്കുന്ന വിരുതന്മാര്‍ പുറകിലൂടെ വരുന്ന കാലന്‍ തിരമാലകളെ ഓര്‍ക്കാറില്ല.

അനുസരിക്കാത്തവര്‍
രാത്രികാലങ്ങളില്‍ ആളുകളെ പാറക്കെട്ടുകള്‍ക്ക് മുകളില്‍ നിന്നും താഴെ ഇറക്കാന്‍ പോലീസുകാര്‍ നടത്തുന്നത് ഒരു ത്യാഗം തന്നെയാണ്. എത്ര പറഞ്ഞാലും അനുസരിക്കാത്ത സഞ്ചാരികളെകൊണ്ട് നട്ടം തിരിയുകയാണ് കോവളം ബീച്ചിലെ പോലീസുകാര്‍

ആരും ശ്രദ്ധിക്കില്ല
കോവളം ബീച്ചിന്റെ പല ഭാഗങ്ങളിലും അപകട ബോര്‍ഡുകള്‍ ലൈഫ് ഗാര്‍ഡ് വെക്കാറുണ്ട് എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് വേണ്ടിയല്ലെന്ന നിലപാടിലാണ് ആഘോഷിക്കാനെത്തുന്നവര്‍.

അമ്പതിലേറെ പേര്‍
കോവളം ബീച്ചില്‍ ഒരാഴ്ചയ്ക്കിടെ കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ടത് അമ്പതിലേറെപ്പേര്‍. തിര കുറവാണെങ്കിലും അപ്രതീക്ഷിതമായ അടിയൊഴുക്കാണ് സഞ്ചാരികളെ അപകടത്തില്‍പ്പെടുത്തുന്നത്.

പാലിക്കുന്നില്ല
വലിയ ദുരന്തങ്ങള്‍ വഴി മാറിയപ്പോയെങ്കിലും തീരത്തെത്തുന്ന സഞ്ചാരികള്‍ ലൈഫ് ഗാര്‍ഡുമാരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികാരികള്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും പാലിക്കാന്‍ സഞ്ചാരികള്‍ തയ്യാറാവുന്നില്ല.

അപകട മേഖല
വൈകീട്ട് ഏഴുമണിക്കുശേഷം ആളുകളെ കടലില്‍ ഇറങ്ങുന്നതില്‍നിന്ന് കര്‍ശനമായി വിലക്കിയിട്ടുണ്ട്. അല്ലാത്ത സമയവും അപകടമേറിയ പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നതില്‍സ നിന്ന് സഞ്ചാരികളെ വിലക്കിയിട്ടുണ്ടെന്ന് അധികാരികള്‍ പറയുന്നുണ്ടെങ്കിലും ഇതെല്ലാം കാറ്റില്‍ പറത്തുന്നത് കോവളത്ത് പോയാല്‍ നമുക്ക് കാണാം.

വകവെക്കുന്നില്ല
ലൈഫ് ഗാര്‍ഡുകള്‍ വച്ച അപകടമേഖല ബോര്‍ഡുകളും കടന്ന് സഞ്ചാരികള്‍ തികരമാലകളുമായി മല്ലിടുന്നത് നമുക്ക് കാണാം.

പോലീസിനെ വിന്യസിക്കും
കോവളം ജങ്ഷന്‍ മുതല്‍ ബീച്ച് വരെയുള്ള ഭാഗങ്ങള്‍ പലമേഖലകളായി തിരിച്ച് ഓരോയിടത്തും സായുധ, വനിതാ പോലീസിനെ വിന്യസിക്കും. കോവളം ജങ്ഷനില്‍ പ്രത്യേക പിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തി ബീച്ച് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ കര്‍ശനമായി പരിശോധിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലൈസന്‍സ് കട്ട് ചെയ്യും
മദ്യപിച്ച് കോവളത്തും ബീച്ച് പരിസരങ്ങളിലും വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നിയമനടപടി സ്വീകരിക്കും. മദ്യപിച്ച് അലഞ്ഞു തിരിഞ്ഞ് നടക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിട്ടിട്ടുണ്ട്.












Click it and Unblock the Notifications