തീരദേശത്തെ ജനങ്ങൾ ഭയത്തിൽ, മുഖ്യമന്ത്രി സന്ദർശിക്കണം: എസ് ഡിപിഐ

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട് : ജില്ലയിലെ തീരദേശ മേഖലയിൽ സുരക്ഷ സംവിധാനം അപര്യാപ്തമാണെന്നും ജനങ്ങളുടെ ഭീതിയകറ്റാൻ മുഖ്യമന്ത്രി തീരദേശം സന്ദർശിക്കണമെന്നും എസ് ഡിപിഐ. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിലെ ചാലിയം,ബേപ്പൂർ, മാറാട്,കപ്പക്കൽ, കോയ വളപ്പ്,ചാമുണ്ടിവളപ്പ്, വെള്ളയിൽ, പുതിയാപ്പ, കാപ്പാട്,തിക്കോടി, വടകര, ചോമ്പാല,അഴിത്തല തുടങ്ങിയ തീരദേശങ്ങളിൽ ആവശ്യമാ സുരക്ഷയില്ല.

കോഴിക്കോട് ഒരുങ്ങുന്നു, വീണ്ടും കപ്പടിക്കാന്‍: ജില്ലാ കലോത്സവം ഇന്ന്

വെളളയിൽ ഹാർബർ പരിസരത്ത് അശാസ്ത്രീയപരമായ നിർമാണ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്. ജില്ലയുടെ പല തീരദേശ മേഖലകളിലും ആവശ്യമായ സുരക്ഷ സംവിധാനങ്ങളൊരുക്കിയില്ല. ഈ കാര്യത്തിൽ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും വേണ്ടത്ര സൂക്ഷമത പാലിക്കുന്നില്ല. അതുകൊണ്ട് മുഖ്യമന്ത്രിയുടെ അടിയന്തര സന്ദർശനം നടക്കണം എന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

sdpi

കടൽക്ഷോഭം മൂലം പ്രയാസം അനുഭവിക്കുന്ന കോഴിക്കോട് ജില്ലയുടെ വിവിധ തീരപ്രദേശങ്ങളിൽ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, സെക്രട്ടറി സാലിം അഴിയൂർ,ജില്ലാ കമ്മറ്റി അംഗങ്ങളായ റഊഫ് കുറ്റിച്ചിറ, ഗഫൂർ വെളളയിൽ,കബീർ തിക്കോടി, നൗഷീർ പി.പി തുടങ്ങിയവർ സന്ദർശിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
people in the coastal area are in fear; CM should visit-SDPI

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്