കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണഘടന സംരക്ഷിക്കാന്‍ ജാഗ്രത കാണിക്കണം: മന്ത്രി ടിപി രാമകൃഷ്ണന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും സമഭാവനയും ഉറപ്പുനല്‍കുന്ന ഭരണഘടന സംരക്ഷിക്കാന്‍ ഇന്ത്യന്‍ ജനത ജാഗ്രത കാണിക്കണമെന്ന് എക്‌സൈസ് - തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. മലപ്പുറം എംഎസ്പി ഗ്രൗണ്ടില്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. സഹവര്‍ത്തിത്വവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യത്ത് യുവാക്കളെ വഴിതെറ്റിക്കാന്‍ ചില പ്രതിലോമ ശക്തികള്‍ ശ്രമം നടത്തുന്നുണ്ട്. അതിനെതിരെ ജനത ഉണരേണ്ടതുണ്ട്.

സിനിമയെ വെല്ലുന്ന അധോലോക ജീവിതം! ചോര കണ്ട് അറപ്പുമാറിയ വിക്കി ഗൗണ്ടർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു...സിനിമയെ വെല്ലുന്ന അധോലോക ജീവിതം! ചോര കണ്ട് അറപ്പുമാറിയ വിക്കി ഗൗണ്ടർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു...

രാജ്യം എവിടെ നില്‍ക്കുന്നു എന്ന് ആത്മപരിശോധന നടത്താന്‍ സമയമായിരിക്കുന്നു. മതവിദ്വേഷം പടര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരെ അകറ്റിനിര്‍ത്തണമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. മതസൗഹാര്‍ദത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും ഭൂമിയായ മലപ്പുറം സ്വാതന്ത്ര്യസമരകാലത്ത് ഐതിഹാസിക പ്രക്ഷോഭങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിത്തറ ഇളക്കിയ മലബാര്‍ കലാപത്തിന് വേദിയായ മണ്ണാണ് മലപ്പുറമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. സംസ്ഥാനത്ത് സുസ്ഥിരവികസനം ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പരിസ്ഥിതിയും ആരോഗ്യവും മാലിന്യസംസ്‌കരണവും പൊതുവിദ്യാഭ്യാസവും ഉള്‍പ്പെടുന്ന നവകേരള മിഷന്‍ കേരളത്തിന്റെ സമഗ്ര പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

tpramakrishnan

69-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മലപ്പുറം എംഎസ്പി മൈതാനത്ത് 8.30 നാണ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് മന്ത്രി പരേഡ് പരിശോധിച്ചു. എംഎസ്പി അസി കമാന്‍ഡന്റ് ടി ശ്രീരാമ പരേഡിന് നേതൃത്വം നല്‍കി. 36 പ്ലാറ്റൂണുകളാണ് പരേഡില്‍ പങ്കെടുത്തത്. ജില്ലാ കളക്ടര്‍ അമിത് മീണ, ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റ എന്നിവരും പങ്കെടുത്തു. മാര്‍ച്ച് പാസ്റ്റില്‍ മലപ്പുറം എം.എസ്.പി ഒന്നാംസ്ഥാനം നേടി. മലപ്പുറം ആംഡ് റിസര്‍വ് പൊലീസിനാണ് രണ്ടാംസ്ഥാനം. വിവിധ വിഭാഗങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. മികച്ച അലങ്കാരത്തിനുള്ള ഒന്നാം സമ്മാനം മലപ്പുറം ഹെന്ന സില്‍ക്‌സും രണ്ടാം സമ്മാനം കിഴക്കേത്തല ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബും നേടി. ഇന്റര്‍നെറ്റ് അധിഷ്ഠിത അക്ഷയ റേഡിയോയുടെ ഉദ്ഘാടനവും റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മന്ത്രി നിര്‍വഹിച്ചു.

English summary
People should vigilant towards the protection of Constitution says TP Ramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X