മലയാളികളോടാ കളി; കള്ളപ്പണം വെളുപ്പിക്കാന്‍ എന്തൊക്കെ വഴികളുണ്ട്...
ദില്ലിയില്‍ നിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്യാന്‍ ഇനി നാല് മാസത്തേക്ക് ഫസ്റ്റ് എസി ടിക്കറ്റില്ല. എന്നാല്‍ ബാക്കി എല്ലാ ക്ലാസിലും ടിക്കറ്റ് ലഭ്യമാണ് താനും. ബുക്കിങ് കൂടുന്നതിനനുസരിച്ച് ടിക്കറ്റ് നി
തിരുവനന്തപുരം: കള്ളപ്പണം പിടിച്ചെടുക്കാന്‍ മോദി സര്‍ക്കാര്‍ പല അടവുകളും പയറ്റുന്നുണ്ടെങ്കിലും കള്ളപ്പണം വെളുപ്പിക്കാന്‍ പല അടവുകളും പയറ്റുകയാണ് മലയാളികള്‍. കഴുത്തറപ്പന്‍ നിരക്കുള്ള രാജധാനി ടിക്കറ്റുകള്‍ ചൂടപ്പെ പോലെയാണ് വിറ്റഴിഞ്ഞത്. ദില്ലിയില്‍ നിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്യാന്‍ ഇനി നാല് മാസത്തേക്ക് ഫസ്റ്റ് എസി ടിക്കറ്റില്ല. എന്നാല്‍ ബാക്കി എല്ലാ ക്ലാസിലും ടിക്കറ്റ് ലഭ്യമാണ് താനും. ബുക്കിങ് കൂടുന്നതിനനുസരിച്ച് ടിക്കറ്റ് നിരക്കും കൂടുകയാണ്.
വ്യാഴാഴ്ച 8000 രൂപയാണ് ദില്ലി- തിരുവനന്തപുരം ടിക്കറ്റ് നിരക്ക്. ടിക്കറ്റ് കാന്‍സല്‍ ചെയ്താലും കുറച്ച് പണം നഷ്ടമാകുമെങ്കിലും അത്രയെങ്കിലും വൈറ്റ് ആയി കിട്ടുമല്ലോ എന്ന ബുദ്ധി ആണ് പലരും കാണിച്ചത്. എന്നാല്‍ മലയാളികളുടേത് അതിബുദ്ധിയായിപോയി. കാന്‍സല്‍ ചെയ്ത ടിക്കറ്റുകളുടെ പണം റീഫണ്ട് ചെയ്യില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതോടെ അതിബുദ്ധിക്കാരെല്ലാം വെട്ടിലായിരിക്കുകയാണ്. ഒരു മാസക്കാലമായി നഷ്ടത്തിലോടുന്ന ട്രെയിനാണ് രാജധാനി. ഇതുമാത്രമല്ല പല വിദ്യകളും മലയാളികള്‍ പയറ്റിയിട്ടുണ്ട്.

രണ്ടര ലക്ഷം രൂപവരെ
രണ്ടര ലക്ഷം രൂപവരെ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ അന്വേഷണം വരില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം ബാങ്കില്‍ പണം നിക്ഷേപിച്ചവരെല്ലാം പരിധി രണ്ടര ലക്ഷത്തില്‍ ഒതുക്കി.

അക്കൗണ്ട്
കൂടുതല്‍ പണം കൈവശമുള്ളവര്‍ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചു വെളുപ്പിച്ചു.

പരസ്പര ധാരണ
ഈ ബഹളങ്ങളൊക്കെ കെട്ടടങ്ങുമ്പോള്‍ പണം തിരികെ വാങ്ങാമെന്ന പരസ്പര ധാരണയിലാണ് ഇടപാട്. 50 ലക്ഷം കൈയിലുള്ളവര്‍ 20 പേരെ കണ്ടെത്തിയാല്‍ വെളുപ്പിക്കാമെന്നതാണ് അവസ്ഥ.

കാഷ് മാറി
ഒരു ദിവസം മാറ്റി വാങ്ങാവുന്ന തുക 4000 രൂപയായി സര്‍ക്കാര്‍ നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം പലരും പലവട്ടം ബാങ്കിലെത്തി പണം മാറ്റിയെടുിത്തു.

കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയില്ല
തിരിച്ചറിയല്‍ കാര്‍ഡിലെയും സത്യവാങ്മൂലത്തിലെയും വിവരങ്ങള്‍ മിക്ക ബാങ്കുകളും കംപ്യൂട്ടറില്‍ രേഖപ്പെടുത്താത്തതിനാല്‍ ആവര്‍ത്തിച്ചെത്തുന്നവരെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല.

കണിക്കയ്ക്ക് കണക്കില്ല
വിവാഹത്തിനായി കരുതിവച്ചിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ചെലവിടാന്‍ കഴിയാതെവന്ന തലസ്ഥാനത്തെ കുടുംബങ്ങള്‍ക്ക് രക്ഷയായത് ആരാധനാലയങ്ങളാണ്. കാണിക്കയ്ക്കു കണക്കില്ലാത്തതിനാല്‍ അസാധുവായ നോട്ടുകള്‍ ബാങ്കില്‍ നിര്‍ഭയം നിക്ഷേപിക്കാം.

ചെക്ക്
കൂടുതല്‍ തുകകള്‍ ചെറുതാക്കി പലരുടെയും അക്കൗണ്ടുകളിലും നിക്ഷേപിച്ചവരുമുണ്ട്. തുക നിക്ഷേപിക്കുമ്പോള്‍ ചെക്ക് വാങ്ങിക്കും. ഇങ്ങനെയാകുമ്പോള്‍ കണക്കില്ലാത്ത തുക വീണ്ടും പുതിയ നോട്ടുകളായി അക്കൗണ്ടുകളില്‍ എത്തും.












Click it and Unblock the Notifications