Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യാഘാതമേറ്റ് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യഘാതമേറ്റ് മരിച്ചവരുടെ കുടംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് റവന്യൂ മന്ത്രി അടുര്‍ പ്രകാശ്. മുഖ്യമന്ത്രിയുടം ദുരിതാശ്വാസ നിധിയില്‍ നിന്നായിരിക്കും ധനസഹായം നല്‍കുന്നത്.

സൂര്യാഘാതം മൂലം അപകടം സംഭവിക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കും, വരള്‍ച്ച മൂലം കൃഷി നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കും, വളര്‍ത്ത് മൃഗങ്ങള്‍ക്കുള്ള മരുന്നുകള്‍ മരുന്നുകള്‍ സംരക്ഷിക്കാന്‍ ജില്ലാ മൃസംരക്ഷണ കേന്ദ്രങ്ങള്‍ക്ക് പണം അനുവദിച്ചതായും ചൂടുമൂലം ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

-heat-wave3

വരള്‍ച്ച രൂക്ഷമായ കാസര്‍കോട്, കൊല്ലം ജില്ലകളില്‍ കുടിവെള്ളത്തിനായി കുഴല്‍ കിണറുകള്‍ കുഴിക്കുന്നതിനും തെന്മല, മലമ്പുള ഡാമുകളിലെ വെള്ളം ഉപയോഗപ്പെടുത്തുന്നതിനും തീരുമാനമായി. സംസ്ഥാനത്തെ വരള്‍ച്ചാ പ്രതിരോധം സംബന്ധിച്ച അടിയന്തര യോഗിത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനം നേരിടുന്ന വരള്‍ച്ചാ പ്രശ്‌നത്തിന് മമ്മൂട്ടി ഉള്‍പ്പെടയുള്ളവര്‍ കഴിഞ്ഞ ദിവസത്തില്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ഇത്തരം വ്യക്തികളെയും ജില്ലാ ഭരണകൂടത്തെയും സംയോജിപ്പിച്ച് പ്രവര്‍ത്തനം നടത്തുന്നതിനാണ് ഇപ്പോള്‍ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+