പേരാമ്പ്ര ഗവ ഐടിഐ സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്നു; അന്താരാഷ്ട്ര നിലവാരം പേരിനുമാത്രം..
പേരാമ്പ്ര :അന്താരാഷ്ട്ര നിലവാരമവകാശപ്പെട്ട് മുതുകാട്ടിൽ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ഗവ. ഐടിഐ സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്നു. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിനും പഠനത്തിനുമായി എത്തിച്ച കോടിക്കണക്കിനു രൂപയുടെ ഉപകരണങ്ങളും, യന്ത്രങ്ങളും, ഫര്‍ണീച്ചറുകളുമാണ് വെയിലു മഴയും മേറ്റ് കോമ്പൗണ്ടില്‍ കിടക്കുന്നത്.
30 ലക്ഷം രൂപ വിലവരുന്ന കൊയ്ത്ത് യന്ത്രവും ഇതില്‍ പെടും. പേരാമ്പ്രയില്‍ സാങ്കേതിക സ്ഥാപനങ്ങം ആരംഭിക്കണമെന്ന ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് സ്ഥലം എംഎല്‍എ യായ മ്രന്തി ടി.പി. രാമകൃഷ്ണന്‍ മുന്‍കൈ എടുത്ത് ഇവിടെ അന്താരാഷ്ട്ര നിലവാരത്തില്‍ ഐടിഐ പ്രവര്‍ത്തനമാരംഭിച്ചത്.

മറ്റ് ഐടിഐ കളിലില്ലാത്ത ഉപകരണങ്ങളാണിത്. വിവിധ ഭാഗങ്ങളായെത്തിച്ച ഓരോ യന്ത്ര ഘടകവും കൂട്ടിയോജിപ്പിച്ചത് സ്ഥാപന കോമ്പൗണ്ടില്‍ വെച്ചാണ്. ഇതിനി സ്ഥാനത്തു നിന്നു നീക്കാനാവില്ല. വലിയ യന്ത്രങ്ങള്‍ക്കും വാഹനങ്ങള്‍ക്കും അതിന്റെ സ്ഥാനത്തു ഷെല്‍ട്ടര്‍ അനിവാര്യമാണ്.ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണു അന്താരാഷ്ട്ര നിലവാരമുണ്ടെന്നു ചിലര്‍ കൊട്ടിഘോഷിക്കുന്ന ഐടിഐ നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രവര്‍ത്തനം തുടങ്ങിയിട്ടു വര്‍ഷം ഒന്നായെങ്കിലും ഇതുവരെ ചില്ലിക്കാശു പോലും വാടകയിനത്തില്‍ കിട്ടിയിട്ടില്ലെന്നു ബാങ്കധികൃതര്‍ പറയുന്നു. വാടക നല്‍കേണ്ടത് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്താണ്. ഇതിനു സര്‍ക്കാര്‍ അനുമതി ആവശ്യമാണെന്നും നടപടി പൂര്‍ത്തിയാക്കി ഇത് ലഭിച്ചാല്‍ മാത്രമേ വാടക നല്‍കാനാവുകയുള്ളൂയെന്നാണു പഞ്ചായത്തധികൃതരുടെ നിലപാട്.
അതേ സമയം ഐടിഐ സ്ഥാപിക്കാന്‍ മുതുകാട്ടില്‍ നിര്‍ദ്ദേശിച്ച 10 ഏക്കര്‍ സര്‍ക്കാര്‍ വകുപ്പു സ്ഥലം വിട്ടു കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന സൂചനയും ഇതിനിടയില്‍ ലഭിക്കുന്നുണ്ട്. പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലമാണിത്.
വരും വര്‍ഷം മൂന്നു ബാച്ചു കൂടി തുടങ്ങാന്‍ പദ്ധതി തയ്യാറാക്കി വരുന്ന സാഹചര്യത്തില്‍ സ്ഥലപരിമിതി കാരണം അന്താരാഷ്ട്ര നിലവാരമവകാശപ്പെടുന്ന സ്ഥാപനം വീര്‍പ്പുമുട്ടുന്നത്.












Click it and Unblock the Notifications