മലപ്പുറത്ത് വഴിതെറ്റിയെത്തിയ യുവതിയെ രണ്ടുപേര്‍ പീഡിപ്പിച്ചു; ശേഷം ഓട്ടോ ഡ്രൈവറും... 3 പേര് പിടിയില്‍
മലപ്പുറം: ഭിന്നശേഷിക്കാരിയായ യുവതിയെ മൂന്ന് പേര് കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്ന് പരാതി. പരപ്പനങ്ങാടി സ്വദേശികളായ മൂന്ന് പേരെ പേരാമ്പ്ര പോലീസ് പിടികൂടി. യുവതിയെ പിന്നീട് കണ്ടെത്തിയത് കാസര്‍കോടാണ്. വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ വേളയിലാണ് ചിലര്‍ പീഡിപ്പിച്ചുവെന്ന് അറിഞ്ഞത്. തുടര്‍ന്ന് സൈബര്‍ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് യുവതി. ബന്ധുവീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. അബദ്ധത്തില്‍ പരപ്പനങ്ങാടിയിലെത്തി. ഇവിടെ ഒറ്റയ്ക്ക് നില്ക്കുന്ന വേളയില്‍ ചിലര്‍ സഹായിക്കാമെന്ന് പറഞ്ഞ് എത്തുകയായിരുന്നു. റെയില്‍വെ സ്റ്റേഷന്റെ അടുത്തുള്ള കെട്ടിടത്തിലെത്തിച്ചാണ് ഇവര്‍ പീഡിപ്പിച്ചതത്രെ. ശേഷം ഒരു ഓട്ടോ ഡ്രൈവര്‍ക്ക് കൈമാറി. റെയില്‍വെ സ്റ്റേഷനിലെത്തിക്കാമെന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവര്‍ കൊണ്ടുപോയത്. ഇയാളും പിന്നീട് പീഡിപ്പിച്ചു. ശേഷം വഴിയില്‍ ഇറക്കിവിട്ടു.
യുവതി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറി കാസര്‍കോട് എത്തി. ഈ വേളയിലാണ് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്നാണ് നടന്ന സംഭവങ്ങള്‍ പുറത്തായത്. പോലീസ് യുവതിയെ പേരാമ്പ്രയിലെത്തിച്ചു. പെണ്‍കുട്ടിയുടെ മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് പ്രതികളെ പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടി പോയി എന്ന് പറയുന്ന സ്ഥലങ്ങളില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ലഭിച്ചിട്ടുണ്ട്.
വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. പേരാമ്പ്ര പോലീസാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. പരപ്പനങ്ങളാടി നെടുവ സ്വദേശികളായ മുനീര്‍, പ്രജീഷ്, സജീര്‍ എന്നിവരാണ് കസ്റ്റഡിയില്‍. ഇതില്‍ സജീര്‍ ഓട്ടോ ഡ്രൈവറാണ്. പ്രതികളുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications