തികച്ചും സംഘടിതമായി നടക്കുന്ന സൈബർ ആക്രമണം: പൃഥ്വിരാജിനെ പിന്തുണച്ച് മന്ത്രി കെ രാജന്‍
തിരുവനന്തപുരം: പൃഥ്വിരാജിനെതിരെ ജനം ടീവി നടത്തിയത് സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള വ്യക്തിഹത്യയാണെന്ന് മന്ത്രി കെ രാജന്‍. ലേഖനം അപ്രത്യക്ഷമായെങ്കിലും യാതൊരു തരത്തിലുള്ള ഖേദപ്രകടനത്തിനും ആ സ്ഥാപനമോ ലേഖകനോ തയ്യാറായതായി അറിവില്ല, അതോടൊപ്പം വെട്ടുകിളികൾ ആക്രമണം തുടരുകയും ചെയ്യുന്നു.
ഇങ്ങനെ അധിക്ഷേപിക്കപ്പെടാൻ പൃഥ്വിരാജ് ചെയ്ത അപരാധമായി സംഘപരിവാർ കാണുന്നത് അദ്ദേഹം ലക്ഷ്വദ്വീപ് വിഷയത്തിൽ സമൂഹമാധ്യമത്തിൽ രേഖപ്പെടുത്തിയ ഒരു കുറിപ്പാണ്.ഇതിൻ്റെ പേരിൽ അദ്ദേഹത്തിൻ്റെ പിതാവിനെപ്പോലും ജുഗുപ്സാവഹമായ രീതിയിൽ അധിക്ഷേപിക്കുകയാണ് സംഘപരിവാർ അനുകൂലികളായ ഒരു വിഭാഗം ചെയ്യുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. മന്ത്രിയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
നമ്മുടേത് ഒരു ജനാധിപത്യ സമൂഹമാണ്. ലോകത്തെ ഏതു വിഷയത്തിലും, മറ്റൊരാളുടെ അവകാശങ്ങളെ ഹനിക്കാത്ത രീതിയിൽ യോജിപ്പോ വിയോജിപ്പോ പ്രകടിപ്പിക്കാനും തൻ്റേതായ നിർദ്ദേശങ്ങൾ വക്കാനും ഇവിടെ ഏവർക്കും അവകാശമുണ്ട്. ആ അവകാശം പൃഥ്വിരാജിനുമുണ്ട്. അത് വിനിയോഗിച്ചതിൻ്റെ പേരിൽ അദ്ദേഹം ഏതുതരത്തിലുള്ള അധിക്ഷേപങ്ങൾക്കാണ് ഇരയാകുന്നത് എന്നു നോക്കുക.
കൊവിഡ് രണ്ടാംതരംഗം; രാജ്യ വ്യാപകമായുള്ള പരിശോധന തുടരുന്നു, ചിത്രങ്ങള്‍

തികച്ചും സംഘടിതമായി നടക്കുന്ന ഈ സൈബർ ആക്രമണത്തിൽ രാജ്യം ഭരിക്കുന്ന കക്ഷിയുടെ ടെലിവിഷൻ ചാനൽ മുതൽ സമൂഹമാധ്യമങ്ങളിൽ അവർ നിയന്ത്രിക്കുന്ന മുഖമുള്ളതുമില്ലാത്തതുമായ അകൗണ്ടുകൾ വരെ ഹീനമായ വ്യക്തിഹത്യ നടത്തുകയാണ്. അവരുടെ ചാനലിൻ്റെ പോർട്ടൽ സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് പൃഥ്വിരാജിൻ്റെ പിതാവിനെ വരെ അധിക്ഷേപിക്കുകയുണ്ടായി.
പിന്നീട് ലേഖനം അപ്രത്യക്ഷമായെങ്കിലും യാതൊരു തരത്തിലുള്ള ഖേദപ്രകടനത്തിനും ആ സ്ഥാപനമോ ലേഖകനോ തയ്യാറായതായി അറിവില്ല, അതോടൊപ്പം വെട്ടുകിളികൾ ആക്രമണം തുടരുകയും ചെയ്യുന്നു. ഇങ്ങനെ അധിക്ഷേപിക്കപ്പെടാൻ പൃഥ്വിരാജ് ചെയ്ത അപരാധമായി സംഘപരിവാർ കാണുന്നത് അദ്ദേഹം ലക്ഷ്വദ്വീപ് വിഷയത്തിൽ സമൂഹമാധ്യമത്തിൽ രേഖപ്പെടുത്തിയ ഒരു കുറിപ്പാണ്. ദ്വീപിലെ സാധാരണ ജനങ്ങളുമായിപ്പോലും സുഹൃദ് ബന്ധങ്ങളുള്ള അദ്ദേഹം അവരിൽ നിന്നു ലഭിച്ച വിവരങ്ങളുടേയും ഉത്തമ ബോധ്യത്തിൻ്റേയും അടിസ്ഥാനത്തിൽ,
ലക്ഷദ്വീപ് അഡ്മിനിഷ്ട്രേഷൻ്റെ പുതിയ നയങ്ങളിൽ നാട്ടുകാർ അസംതൃപ്തരാണ് എന്ന വിവരം പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്നു.
ഇതിൻ്റെ പേരിൽ അദ്ദേഹത്തിൻ്റെ പിതാവിനെപ്പോലും ജുഗുപ്സാവഹമായ രീതിയിൽ അധിക്ഷേപിക്കുകയാണ് സംഘപരിവാർ അനുകൂലികളായ ഒരു വിഭാഗം ചെയ്യുന്നത്. ഷെയേഡ് സൈക്കോസിസിൻ്റെ ഭാഗമായെന്നപോലെ വിസർജ്യ വസ്തുക്കളെപ്പറ്റി സദാ ചിന്തിച്ചു കൊണ്ടിരിക്കുന്ന ഇക്കൂട്ടർ വ്യക്തികളെ അധിക്ഷേപിക്കാൻ അത്തരം പ്രയോഗങ്ങൾ നടത്തുന്നതിൽ ആശ്ചര്യത്തിനു വകയില്ലല്ലോ.
പൃഥ്വിരാജിനെതിരായി വർഗീയ ശക്തികൾ നടത്തുന്ന അധിക്ഷേപ പ്രയോഗങ്ങളേയും കുപ്രചരണങ്ങളേയും ശക്തിയായി അപലപിക്കുന്നു. അദ്ദേഹത്തിൻ്റെ നിലപാടിനൊപ്പം ഈ മതേതര കേരളത്തിലെ പ്രബുദ്ധ ജനത നിലകൊള്ളുക തന്നെ ചെയ്യും. ലക്ഷദ്വീപിലെ പട്ടികവർഗ വിഭാഗക്കാരായ തദ്ദേശീയ ജനതയുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം കേരളത്തിൽ ശക്തി പ്രാപിക്കുകയാണ്. പൃഥിരാജിനെ സൈബറിടങ്ങളിൽ ആക്രമിച്ച് ചർച്ചയുടെ ഫോക്കസ് മാറ്റാം എന്ന് സംഘ് ആരാധകർ കരുതുന്നു എങ്കിൽ അത് വ്യർത്ഥമാണ് എന്നോർമ്മിപ്പിക്കുന്നു.
ലക്ഷദ്വീപിലെ ഓരോ സ്പന്ദനവും കേരളവും ലോകവും കാണുന്നുണ്ട്. ദ്വീപ് നിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ കേരളം പ്രതിജ്ഞാബദ്ധമാണ്. ദ്വീപിലെ ജനങ്ങളോടും അവർക്കായി ശബ്ദിക്കുന്ന പൃഥ്വിരാജ് അടക്കമുള്ള മുഴുവൻ പേരോടും ഉള്ള ഐക്യദാർഢ്യം ഒരിക്കൽ കൂടി രേഖപ്പെടുത്തുന്നു.കേരളം ദ്വീപിനായി നിലകൊള്ളുക തന്നെ ചെയ്യും.
ഇഷ റബ്ബയുടെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications