കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫിനും ദളിതനും അയിത്തം.. ഇമിരിച്ചല്‍ ചൂടാന്തിരി പൊയച്ചലിന്' വിലക്ക്, ഭരണത്തിൽ പശു ആരാധകരെന്ന് വാദം

  • By Anamika
Google Oneindia Malayalam News

Recommended Video

cmsvideo
നാദാപുരം കോളജ് മാഗസിന് വിലക്ക് | Oneindia Malayalam

കോഴിക്കോട്: നാദാപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ആദ്യ വാര്‍ഷിക മാഗസിന് വിലക്ക്. രാജ്യത്തെ ദളിത് പീഡനങ്ങളും ബീഫ് നിരോധനവും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് കോളേജ് അധികൃതര്‍ ഇമിരിച്ചല്‍ ചൂടാന്തിരി പൊയച്ചല്‍ എന്ന മാഗസിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മാഗസിന്‍ കവര്‍ പേജിലെ പശുവിന്റെ ചിത്രം ഒഴിവാക്കണം എന്നതായിരുന്നു കോളേജ് അധികൃതരുടെ ആദ്യത്തെ ആവശ്യം. ബീഫിനെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കണമെന്നും ദളിതന്‍ എന്ന വാക്കിന് പകരം സഹോദരന്‍ എന്നുപയോഗിക്കണമെന്നും പാകിസ്ഥാനെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും ദൈവങ്ങളെക്കുറിച്ചും മിണ്ടരുതെന്നാണ് അധികൃതരുടെ നിലപാട്.

ദിലീപിന് പിന്നാലെ ജയസൂര്യയും കുടുങ്ങുന്നു.. ജയസൂര്യ മൂന്നാം പ്രതി! ഞെട്ടലില്‍ സിനിമാലോകംദിലീപിന് പിന്നാലെ ജയസൂര്യയും കുടുങ്ങുന്നു.. ജയസൂര്യ മൂന്നാം പ്രതി! ഞെട്ടലില്‍ സിനിമാലോകം

magazine

നടിയെ കാണണ്ട.. ദിലീപിനായി കണ്ണീർ.. സിപിഎമ്മിനെ വെട്ടിലാക്കി നടി.. ഒടുക്കം ന്യായീകരണവും!നടിയെ കാണണ്ട.. ദിലീപിനായി കണ്ണീർ.. സിപിഎമ്മിനെ വെട്ടിലാക്കി നടി.. ഒടുക്കം ന്യായീകരണവും!

എന്നാല്‍ കോളേജ് അധികൃതരുടെ നിലപാടിനോട് യോജിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. രാജ്യം ഭരിക്കുന്നവര്‍ പശു ആരാധകരാണ് എന്നതാണ് മാഗസിന്‍ വിലക്കാന്‍ കാരണമായി അധികൃതര്‍ പറയുന്നതെന്ന് കുട്ടികള്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം മാഗസിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ കുറയ്ക്കണം എന്നുമാണ് ആവശ്യപ്പെട്ടത് എന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ പ്രതികരിച്ചിരിക്കുന്നത്. കോളേജ് അധികൃതര്‍ക്കെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

English summary
Ban for magazine in Nadapuram College.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X