കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണവാട്ടി സാരി ധരിക്കണം; തോഴിമാര്‍ സഭാവിശ്വാസികളാവണം, പെരുമല സെമിനാരി ഉത്തരവ്!

മണവാട്ടിയുടെ തോഴിയായി വരുന്നവര്‍ സഭാവിശ്വാസികളാകണം. ഇവരുടെ വസ്ത്രധാരണംവും ഭാരതീയ സംസ്‌കാരത്തിന് യോജിച്ചതാകണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

  • By Akshay
Google Oneindia Malayalam News

പത്തനംതിട്ട: പരുമല സെമിനാരിയുിടെ ഉത്തരവ് വിവാദത്തിലേക്ക്. നവവധുവിന് വസ്ത്രധാരണ ചട്ടം ഏര്‍പ്പെടുത്തികൊണ്ടായിരുന്നു ഉത്തരവ്. മണവാട്ടി സാരിയും ബ്ലൗസും അല്ലാതെ മറ്റൊന്നു ധരിക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്. മണവാട്ടിയുടെ തലയില്‍ നെറ്റും ക്രൗണും അണിയാനും പാടില്ല.

മാത്രമല്ല, മണവാട്ടിയുടെ തോഴിയായി വരുന്നവര്‍ സഭാവിശ്വാസികളാകണം. ഇവരുടെ വസ്ത്രധാരണംവും ഭാരതീയ സംസ്‌കാരത്തിന് യോജിച്ചതാകണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. വിവാഹത്തിന് പള്ളിയിലെത്തുന്ന വധുവിനും സ്ത്രീകള്‍ക്കും വസ്ത്ര ധാരണത്തില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ച് പറയുന്ന ഉത്തരവില്‍ പുരുഷന്മാര്‍ക്ക് നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ഇല്ല.

Bride

വിവാഹത്തിന് പള്ളിയിലെത്തുന്ന സ്ത്രീകള്‍ ശിരോവസ്ത്രം നിര്‍ബന്ധമായും അണിഞ്ഞിരിക്കണം. ഒരു വിവാഹ ശുശ്രൂഷയ്ക്ക് രണ്ടില്‍ കൂടുതല്‍ വീഡിയോ, ഫോട്ടോ അനുവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. പരുമല സെമിനാരി മാനേജര്‍ ഫാ. എസെി കുര്യാക്കോസിന്റെ പേരിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

English summary
Perumala seminari's order for bride and women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X