കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
90 കടന്ന് പെട്രോള്‍ നിരക്ക്; ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു
തിരുവനന്തപുരം: തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍ ഡീസല്‍ നിരക്കുകളില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 38 പൈസയുമാണ് വര്‍ധിച്ചത്. എറണാകുളത്ത് പെട്രോള്‍ വില ലിറ്ററിന് 88.60 രൂപയും ഡീസലിന് 83.4 രൂപയുമാണ് ഇന്നത്തെ വില.
എട്ട് പേരുടെ ജീവനെടുത്ത് തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിലെ തീപിടുത്തം- ചിത്രങ്ങൾ കാണാം
തിരുവനന്തപുരത്ത് പെട്രോളിന് 90.39 രൂപയും ഡീസലിന് 84.50 രൂപയുമായി.
അഞ്ച് ദിവസത്തിനിടെ പെട്രോളിന് ഒരു രൂപ 49 പൈസയും ഡീസലിന് ഒരു രൂപ 69 പൈസയുമാണ് കൂട്ടിയത്. ഈ വര്‍ഷം ഇതുവരെ പെട്രോളിന് 4.71 രൂപയുടേയും ഡീസലിന് 5.10 രൂപയുടേയും വര്‍ധനയാണ് രേഖപ്പെടുത്തിയത്.