കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറ് കടന്ന് പെട്രോൾ വില; ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ഉയരണം - ഡിവൈഎഫ്ഐ

Google Oneindia Malayalam News

തിരുവനന്തപുരം; പെട്രോൾ വില വർധനവിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ഉയരണമെന്ന് ഡിവൈഎഫ്ഐ.സംസ്ഥാനത്ത് പെട്രോള്‍ വില ആദ്യമായി നൂറ് കടന്നിരിക്കുകയാണ്. ജനങ്ങളോട് ഒരു തരത്തിലുമുള്ള ഉത്തരവാദിത്വവും കാണിക്കാതെ കേന്ദ്രസർക്കാർ നിരന്തരം ഇന്ധന വില വർദ്ധിപ്പിക്കുകയാണ്. ഇന്നും സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് വർദ്ധിപ്പിച്ചത്. വയനാട്ടിലെ ബത്തേരിയിലാണ് കേരളത്തിൽ പെട്രോളിന് നൂറ് കടന്നത്. വയനാട് ഉൾപ്പടെ രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 100 മറികടന്നിട്ടുണ്ട്.

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

 dyfi-162202

പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കാതിരിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ദ്ധിപ്പിക്കുന്ന രീതി അവസാനിപ്പിക്കണം. കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്സൈസ് തീരുവയിലെ നാലിനങ്ങളിൽ, ബേസിക് എക്സൈസ് തീരുവ ഒഴികെ ഒന്നും സംസ്ഥാനങ്ങളുമായി പങ്കിടേണ്ടവയല്ല. ഈ മൂന്ന് തീരുവകളാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുന്നത്.

Recommended Video

cmsvideo
Petrol and diesel price hike in kerala

നിയമസഭ തെരഞ്ഞെടുപ്പിന് കേരളത്തിൽ ബിജെപി ഒഴുക്കിയ കള്ളപ്പണത്തിൻറെ തെളിവുകൾ പുറത്തുവരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിയ കുഴൽപ്പണ ഇടപാടിനെക്കുറിച്ച് പ്രതികരിക്കാൻ പോലും കേന്ദ്രം തയ്യാറായിട്ടില്ല. രാജ്യത്തെ വൻകിട കോർപ്പറേറ്റുകൾക്ക് ചെയ്തുകൊടുക്കുന്ന സഹായങ്ങൾക്ക് പ്രതിഫലമായി ലഭിക്കുന്ന കോടികളാണ് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് കള്ളപ്പണമായി ഉപയോഗിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ അടിക്കടി ഉയര്‍ത്തുന്ന ഇന്ധനവില കാരണമുണ്ടാകുന്ന വിലക്കയറ്റം സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതമാവും. ഇന്ധനവില വര്‍ദ്ധന കാരണമുണ്ടാകുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കും. 50 രൂപക്ക് പെട്രോൾ നൽകാമെന്ന ബിജെപിയുടെ വാഗ്ദാനം നാം മറന്നിട്ടില്ല. വൻകിട കോർപ്പറേറ്റുകൾക്കൊപ്പം നിന്ന് നിരന്തരം ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വിവാഹ വസ്ത്രത്തില്‍ അതി സുന്ദരിയായി യാമി ഗൗതം; ആഘോഷ ചിത്രങ്ങള്‍ കാണാം

English summary
petrol price hike ;DYFI slams NDA govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X