കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില കംപ്ലീറ്റ് തെറ്റിയോ? പെട്രോള്‍ വില കുറയേണ്ടത് 10.41 രൂപ, കുറഞ്ഞത് 9.50 രൂപ മാത്രം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞതിന് പിന്നാലെ അടിമുടി കണ്‍ഫ്യൂഷന്‍. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി കുറച്ചതിനെ തുടര്‍ന്നാണ് കേരളത്തിലും വില കുറഞ്ഞത്. കേരളത്തില്‍ കുറയേണ്ട പെട്രോള്‍ വില പത്ത് രൂപ 41 പൈസയാണ്. എന്നാല്‍ കുറഞ്ഞത് വെറും ഒന്‍പതര രൂപ മാത്രമാണ്. ഈ കണക്കില്‍ കമ്പനികള്‍ അടക്കം ആശയക്കുഴപ്പത്തിലാണ്. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെ എക്‌സൈസ് നികുതി എട്ട് രൂപയാണ് കുറച്ചത്. ഇതിന് ആനുപാതികമായി സംസ്ഥാനത്ത് രണ്ട് രൂപ 41 പൈസയുമാണ് കുറഞ്ഞത്. എന്നാല്‍ കുറയേണ്ട തുകയില്‍ ഒരു രൂപയോളമാണ് വ്യത്യാസം വന്നിരിക്കുന്നത്. എന്താണ് കാരണമെന്ന് വിശദീകരിക്കാന്‍ ഡീലര്‍മാരും തയ്യാറായിട്ടില്ല.

കോടതി അന്വേഷണ സംഘത്തിനൊപ്പമല്ല; എന്ത് തെളിവ് കൊടുത്താലും മതിയാവുന്നില്ല, തുറന്നടിച്ച് ഭാഗ്യലക്ഷ്മികോടതി അന്വേഷണ സംഘത്തിനൊപ്പമല്ല; എന്ത് തെളിവ് കൊടുത്താലും മതിയാവുന്നില്ല, തുറന്നടിച്ച് ഭാഗ്യലക്ഷ്മി

1

ഡീലര്‍മാര്‍ക്ക് ഇതിന്റെ കാരണം അറിയില്ലെന്നാണ് സൂചന. എണ്ണക്കമ്പനികളാണ് ഇക്കാര്യം വിശദീകരിക്കേണ്ടതെന്നാണ് ഡീലര്‍മാര്‍ പറയുന്നത്. അതേസമയം മഹാരാഷ്ട്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ പെട്രോളിന് ലിറ്ററിന് 2.08 രൂപയും ഡീസലിന് ലിറ്ററിന് 1.44 രൂപയുമാണ് കുറഞ്ഞത്. അതേസമയം ഇന്ധനനികുതി കേരളത്തില്‍ കുറയ്ക്കില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. കേന്ദ്രം കുറച്ചതിന് ആനുപാതികമായി മാത്രമല്ല സംസ്ഥാനം ഇന്ധന വില കുറച്ചതെന്നും ബാലഗോപാല്‍ പറയുന്നു. അതേസമയം പ്രതിപക്ഷം ഇക്കാര്യത്തില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

ഇന്ധന നികുതിയില്‍ നിന്നുള്ള അധിക വരുമാനം സര്‍ക്കാര്‍ വേണ്ടെന്ന് വെക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. അതേസമയം ഇന്ധന വിലയില്‍ പൂര്‍ണമായ കുറവില്ലാത്തത് കൊണ്ട് കേന്ദ്രം കുറച്ചതിന് അപ്പുറത്തേക്കുള്ള ആനുകൂല്യം ജനങ്ങള്‍ക്ക് ലഭ്യമാകില്ലെന്നും ഉറപ്പായി. ഇടതുസര്‍ക്കാര്‍ ഇതുവരെ നികുതി കൂട്ടിയിട്ടില്ലെന്നാണ് ധനമന്ത്രി പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ മുപ്പത് രൂപ വരെ കൂട്ടി. എന്നിട്ട് ഇപ്പോഴത് എട്ട് രൂപ കുറച്ചിരിക്കുകയാണ്. അത് വലിയ ഡിസ്‌കൗണ്ടായി കാണരുത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പലതവണ നികുതി കൂട്ടിയ ശേഷമാണ്, മൂന്നോ നാലോ തവണ കുറച്ചതെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം ഇടത് സര്‍ക്കാര്‍ നികുതി കൂട്ടിയില്ലെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ഇന്ധന നികുതി വര്‍ധനവിലൂടെ നാല് കൊല്ലം കൊണ്ട് ആറായിരം കോടിയുടെ അധിക വരുമാനമാണ് പിണറായി സര്‍ക്കാര്‍ നേടിയതെന്നും സതീശന്‍ പറഞ്ഞു. ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിലിയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇപ്പോഴത്തെ വിലക്കുറവില്‍ ആശ്വാസമുണ്ടെങ്കിലും, കമ്പനികള്‍ ഇനിയും വിലകൂട്ടുമെന്ന ആശങ്ക ജനങ്ങള്‍ക്കിടയിലുണ്ട്. താല്‍ക്കാലിക ആശ്വാസം മാത്രമാണ് ഇത്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വില വീണ്ടും കൂടുമെന്നും ജനങ്ങള്‍ക്ക് ആശ്വാസമുണ്ട്.

ഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ല, വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാളെന്ന് ദുര്‍ഗ കൃഷ്ണഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ല, വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാളെന്ന് ദുര്‍ഗ കൃഷ്ണ

English summary
petrol price reduced but not per official decision, dealers also in confusion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X