സംസ്ഥാനത്ത് പെട്രോള്‍ പമ്പ് സമരമാരംഭിച്ചു...രണ്ടു ദിവസം പെട്രോള്‍ ക്ഷാമത്തിനു സാധ്യത!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ പമ്പുകളുടെ സമരം തുടങ്ങി. 24 മണിക്കൂറാണ് പമ്പുകള്‍ അടച്ചിടുന്നത്. തിങ്കളാഴ്ച അര്‍ധരാത്രിയാണ് സമരം തുടങ്ങിയത്. ബുധനാഴ്ച പമ്പുകള്‍ തുറക്കുമെങ്കിലും വ്യാഴാഴ്ച വരെ ഇന്ധനത്തിനു ക്ഷാമം വരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ധനവില ദിവസേന മാറുന്ന സമ്പ്രദായം നിലവില്‍ വന്ന മുതല്‍ വന്‍ നഷ്ടണ് നേരിടുന്നതെന്ന് പമ്പുടമകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതു പരിഹരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്നും അവര്‍ പറയുന്നു.

1

ഇതേ തുടര്‍ന്നാണ് പെട്രോള്‍ ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പുതിയ പരിഷ്‌കാരത്തെ തുടര്‍ന്ന് മാസത്തില്‍ 40,000 മുതല്‍ 60,000 രൂപ വരെ പമ്പുടമകള്‍ക്കു നഷ്ടം സംഭവിക്കുന്നുണ്ട്. പമ്പുടമകള്‍ക്കുള്ള കമ്മീഷന്‍ തുക വര്‍ധിപ്പിക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

2

സമരത്തിന്റെ ഭാഗമായി ഞായറാഴ്ച മുതല്‍ തന്നെ സ്റ്റോക്ക് എടുക്കുന്നത് പമ്പുകള്‍ നിര്‍ത്തിയിട്ടുണ്ട്. ചില പമ്പുകളില്‍ നോ സ്‌റ്റോക്ക് ബോര്‍ഡുകളും തിങ്കളാഴ്ച തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. സമരം കഴിഞ്ഞ് ബുധനാഴ്ച സ്റ്റോക്ക് എടുക്കാനാണ് സമരക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇപ്പോഴുള്ള സ്‌റ്റോക്ക് തീര്‍ന്നാല്‍ കുറച്ചു ദിവസത്തേക്ക് ഇന്ധനക്ഷാമം നേരിട്ടേക്കാം.

English summary
Petrol pump strike started in kerala.
Please Wait while comments are loading...