പി.ജി ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; അത്യാഹിതവിഭാഗം ഉൾപ്പെടെ ബഹിഷ്കരിക്കുമെന്ന് ഡോക്ടർമാർ
തിരുവനന്തപുരം: സംസ്ഥാനത്ത് പി.ജി ഡോക്ടർമാർ സമരം കടുപ്പിക്കുന്നു. അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്കരിച്ചു കൊണ്ടുള്ള സമരം നടത്തുമെന്ന് ഡോക്ടർമാർ അറിയിച്ചു. സർക്കാരിൽ നിന്നുള്ള ഉറപ്പുകൾ പാലിക്കപ്പെടുന്നില്ല എന്നാണ് ഇവരുടെ ആരോപണം. ആരോഗ്യ മന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ സമവായമുണ്ടാകാത്തത്തിനെ തുടർന്നാണ് സമരം കടുപ്പിക്കുന്നത്.

ജോലിഭാരം കുറയ്ക്കുന്നതിന് കൂടുതൽ ജൂനിയർ ഡോക്ടർമാരെ നിയമിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. രണ്ടുദിവസത്തിനുള്ളിൽ നിയമനം നടത്തുമെന്ന് അറിയിച്ചെങ്കിലും നിയമനം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് തുടർസമരപരിപാടികൾ. സർക്കാരിൽ നിന്നുള്ള ഉറപ്പുകൾ അനുകൂലമായി തുടരുന്നതു വരെ സമരം തുടരാനാണ് ധാരണ. അതിനിടെ, സമരം തുടരുന്ന പി.ജി ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു.
സിമ്പിള്‍ ആന്‍ഡ് കൂള്‍ ലുക്കില്‍ പേളി മാണി; എന്തൊരു അഴകാണെന്ന് ആരാധകര്‍

പി.ജി ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ അലോട്ട്‌മെന്റ് നടക്കുന്നതുവരെയുള്ള കാലയളവിലേക്ക് എന്‍എജെആര്‍മാരെ നിയമിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഇതില്‍ നടപടിയാവുകയും ചെയ്തു. എന്നാല്‍ ഒരു വിഭാഗം പി.ജി ഡോക്ടര്‍മാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നോണ്‍ കൊവിഡ് ചികിത്സയിലും മനപ്പൂര്‍വ്വം തടസം സൃഷ്ടിക്കുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി രാവിലെ വിമർശിച്ചിരുന്നു.

സര്‍ക്കാര്‍ വളരെ അനുഭാവപൂര്‍ണമായ നിലപാടാണ് പി.ജി ഡോക്ടര്‍മാരുടെ കാര്യത്തില്‍ എടുത്തിട്ടുള്ളത്. കോടതിയുടെ മുന്നിലുള്ള വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതികളുണ്ട്. ജനങ്ങളുടെ ചികിത്സ മുടക്കുന്ന തരത്തിലുള്ള സമരത്തില്‍ നിന്നും പിന്മാറണം. അല്ലാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ഇന്ന് രാത്രിയോടു കൂടി ജൂനിയർ ഡോക്ടർമാരെ നിയമിക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയില്ലെങ്കിൽ നാളെ മുതൽ അത്യാഹിതവിഭാഗം അടക്കമുള്ള സേവനങ്ങൾ മുടക്കി കൊണ്ടുള്ള സമരപരിപാടികളിലേക്ക് സജീവമായി നീങ്ങുമെന്ന് പി.ജി ഡോക്ടർമാർ അറിയിക്കുന്നു. സർക്കാർ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗങ്ങളിൽ ഉൾപ്പെടെ ഏറ്റവും കൂടുതൽ സേവനം നടത്തുന്നത് പി.ജി ഡോക്ടർമാരാണ്. തങ്ങളെ മുഖവിലയ്ക്കെടുക്കാതെ മുന്നോട്ടുപോകുന്ന സർക്കാർ നടപടി അംഗീകരിക്കാനാവില്ല എന്നാണ് ഇവർ പറയുന്നത്.

ഒ.പിയിലും, എമർജൻസി വിഭാഗത്തിലും, വാർഡ് ഡ്യൂട്ടിയിലുമടക്കം നിരവധി പി.ജി ഡോക്ടർമാരാണ് ജോലി ചെയ്യുന്നത്. നിലവിൽ അഞ്ച് സർക്കാർ മെഡിക്കൽ കോളജുകളിലെ ഒ.പിയിലും, വാർഡിലും എത്തുന്ന രോഗികളെ നോക്കാൻ പോലും മതിയായ ഡോക്ടർമാരില്ലാത്ത സ്ഥിതിയാണുള്ളത്. നാളെ മുതൽ അത്യാഹിത വിഭാഗം കൂടി ബഹിഷ്കരിക്കുന്നതോടെ രോഗികൾ കൂടുതൽ ദുരിതത്തിലാകും. അത്യാഹിത വിഭാഗം ഉൾപ്പെടുന്ന ഐസിയു, കാഷ്വാലിറ്റി, ലേബർ റൂം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ഇടങ്ങളിലും നാളെ മുതൽ ജോലി ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് പി.ജി ഡോക്ടർമാർ.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications