കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ മന്ത്രിയുടെ ഫോണ്‍കെണി കേസ്; ശശീന്ദ്രനെ കുടുക്കി പുതിയ ഹര്‍ജി, യുവതി മൊഴിമാറ്റിയത് ഭയംമൂലം

  • By Desk
Google Oneindia Malayalam News

കൊച്ചി: മുന്‍ മന്ത്രി എകെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് തീര്‍പ്പാക്കരുതെന്ന് സ്വകാര്യ ഹര്‍ജി. തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ പരാതിക്കാരി കഴിഞ്ഞ ദിവസം മൊഴിമാറ്റിയിരുന്നു. ഇത് ഭയംമൂലമാണെന്ന് സ്വകാര്യ ഹര്‍ജിയില്‍ ആരോപിക്കുന്നു.

തിരുവനന്തപുരം സിജെഎം കോടതിയാണ് ഫോണ്‍കെണി കേസ് പരിഗണിക്കുന്നത്. കേസില്‍ അന്തിമ വിധി പുറപ്പെടുവിക്കാനിരിക്കെയാണ് സ്വകാര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമെന്ന് മജിസ്‌ട്രേറ്റ് അറിയിച്ചു.

അംഗീകരിക്കാനാകില്ല

അംഗീകരിക്കാനാകില്ല

കേസില്‍ വിധി പുറപ്പെടുവിക്കരുതെന്ന സ്വകാര്യ ഹര്‍ജിയിലെ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് കോടതി നിലപാടെടുത്തത്. ഉച്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമ്പോള്‍ സ്വകാര്യ ഹര്‍ജിയിലും വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി.

അശ്ലീല സംഭാഷണം

അശ്ലീല സംഭാഷണം

പരാതി പറയാന്‍ വന്ന യുവതിയെ മന്ത്രി നിരന്തരം ഫോണില്‍ വിളിക്കുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്തുവെന്നാണ് കേസ്. ദിവസങ്ങള്‍ക്ക് മുമ്പ് പരാതിക്കാരി ശശീന്ദ്രന് അനുകൂലമായി മൊഴിമാറ്റിയിരുന്നു. ഈ മൊഴി മാറ്റം ഭയംമൂലമാണെന്നാണ് പുതിയ സ്വകാര്യ ഹര്‍ജിയില്‍ അവകാശപ്പെടുന്നത്.

 പരാതിയില്ലെന്ന് യുവതി

പരാതിയില്ലെന്ന് യുവതി

ശശീന്ദ്രനെതിരേ പരാതിയില്ലെന്നാണ് യുവതി ഒടുവില്‍ കോടതിയില്‍ പറഞ്ഞത്. തന്നെ ശല്യപ്പെടുത്തിയിട്ടില്ലെന്നും മുന്‍ മന്ത്രി അശ്ലീലം പറഞ്ഞിട്ടില്ലെന്നും യുവതി മൊഴിമാറ്റിയിരുന്നു. തന്നോട് ഫോണില്‍ സംസാരിച്ചത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്നും യുവതി പറഞ്ഞിട്ടുണ്ട്.

 നേരത്തെ ചെയ്തതത്

നേരത്തെ ചെയ്തതത്

നേരത്തെയും പരാതിക്കാരി സമാനമായ ആവശ്യവുമായി കോടതിയിലെത്തിയിരുന്നു. ശശീന്ദ്രനെതിരായ പരാതിയും തുടര്‍ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി നേരത്തെ കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. തൊട്ടുപിന്നാലെയാണ് ശശീന്ദ്രനെതിരേ പരാതിയില്ലെന്ന് കോടതിയെ അറിയിച്ചത്.

മന്ത്രി പദവി തിരിച്ചുകിട്ടുമോ

മന്ത്രി പദവി തിരിച്ചുകിട്ടുമോ

കുറ്റവിമുക്തനായാല്‍ എന്‍സിപിക്ക് അനുവദിച്ചിരുന്ന മന്ത്രി പദവി ശശീന്ദ്രന് തന്നെ ലഭിക്കുമെന്നാണ് നേതൃത്വം നേരത്തെ പറഞ്ഞിരുന്നത്. ശശീന്ദ്രന്‍ കേസില്‍ കുടുങ്ങിയതോടെയാണ് രാജിവച്ചത്. പിന്നീട് മന്ത്രിപദവി ഏറ്റെടുത്ത പാര്‍ട്ടി എംഎല്‍എ തോമസ് ചാണ്ടി കായല്‍ കൈയ്യേറ്റക്കേസില്‍ പെട്ടതോടെ അദ്ദേഹവും രാജിവയ്ക്കുകയായിരുന്നു.

English summary
Phone tapping case: Verdict should be postponed, Private plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X