കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിന് മുന്നിൽ കാമുകന്മാരെ ഒറ്റുകൊടുക്കാതെ സൗമ്യ.. അരുംകൊലയ്ക്ക് സഹായം ചെയ്തത് ഒരാൾ?

Google Oneindia Malayalam News

Recommended Video

cmsvideo
കാമുകന്മാരെ ഒറ്റുകൊടുക്കാതെ സൗമ്യ

കണ്ണൂര്‍: സ്വന്തം അച്ഛനേയും അമ്മയേയും മകളേയും എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയത് സൗമ്യ തന്നെയാണ് എന്ന് ഇപ്പോഴും പിണറായിയിലെ ജനങ്ങള്‍ക്ക് വിശ്വസിക്കാനായിട്ടില്ല. കഴിഞ്ഞ ദിവസം സൗമ്യയെ പിണറായിയിലെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ കാണാനായി കാത്ത് നിന്ന മുഖങ്ങളിലെല്ലാം ആ അമ്പരപ്പ് പ്രകടമായിരുന്നു. കൂക്കിവിളിച്ചും തെറിവിളിച്ചുമാണ് അരുംകൊല നടത്തിയ സൗമ്യയെ നാട് വരവേറ്റത്.

കാമുകന്മാരുമായുള്ള ബന്ധത്തിന് തടസ്സമാകുമെന്ന് കണ്ടപ്പോഴാണ് മകളെ അടക്കമുള്ളവരെ എന്നന്നേക്കുമായി തന്റെ ജീവിതത്തില്‍ നിന്നും തുടച്ച് നീക്കാനുള്ള തീരുമാനം സൗമ്യയെടുത്തത്. തനിച്ചാണ് കൊലകള്‍ നടത്തിയതെന്ന സൗമ്യയുടെ മൊഴി പോലീസ് വിശ്വസിക്കുന്നില്ല. സൗമ്യയുടെ ഒരു കാമുകനിലേക്കാണ് പോലീസിന്റെ അന്വേഷണം നീണ്ടിരിക്കുന്നത്.

തനിച്ചെന്ന് ആവർത്തിച്ച് സൌമ്യ

തനിച്ചെന്ന് ആവർത്തിച്ച് സൌമ്യ

പിണറായിയിലെ കൊലപാതക പരമ്പരയില്‍ സൗമ്യയെ സഹായിച്ചതായി പോലീസ് സംശയിക്കുന്നത് മൂന്ന് യുവാക്കളെയാണെന്നാണ് റിപ്പോര്‍ട്ട്. സൗമ്യയ്ക്ക് നിരവധി പേരുമായി ബന്ധമുള്ളതായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂട്ടക്കൊലപാതകം നടത്താന്‍ ഈ അടുപ്പക്കാരില്‍ നിന്നും സൗമ്യയ്ക്ക് സഹായം ലഭിച്ചിട്ടുണ്ടോ എന്നതാണ് ഇനി പോലീസിന് കണ്ടെത്താനുള്ളത്. കൊലപാതകം നടത്തിയത് താന്‍ തനിച്ചാണ് എന്നാണ് സൗമ്യ ആവര്‍ത്തിച്ച് പോലീസിനോട് പറയുന്നത്.

ഒരു കാമുകനിലേക്ക് അന്വേഷണം

ഒരു കാമുകനിലേക്ക് അന്വേഷണം

എന്നാല്‍ സൗമ്യയ്ക്ക് ആരുടെയോ സഹായം ലഭിച്ചിട്ടുണ്ട് എന്ന് തന്നെ പോലീസ് സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്. സൗമ്യയുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത്തരമൊരു സംശയം അന്വേഷണ സംഘത്തിന് ബലപ്പെട്ടത്. കൊല നടന്ന ദിവസങ്ങളിലും തൊട്ടടുത്ത ദിവസങ്ങളിലും ഒരാളുമായി സൗമ്യ വളരെ അധികം നേരം സംസാരിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കാമുകനിലേക്കാണ് അന്വേഷണം നീണ്ടിരിക്കുന്നത്.

കാമുകനൊപ്പം ചോദ്യം ചെയ്യും

കാമുകനൊപ്പം ചോദ്യം ചെയ്യും

കൊലക്കുറ്റം സമ്മതിച്ചിട്ടുണ്ട് എങ്കിലും സഹായിയെ കണ്ടെത്തേണ്ടതുണ്ട് എന്നതിനാല്‍ സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം സാമ്യയെ കോടതി നാല് ദിവസത്തേക്ക് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ സൗമ്യയേയും കാമുകനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ചോദ്യം ചെയ്യലിന് ശേഷം ഇയാള്‍ സൗമ്യയെ സഹായിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ അറസ്റ്റുണ്ടാകും.

തെളിവ് തേടി പോലീസ്

തെളിവ് തേടി പോലീസ്

കൊലപാതകങ്ങളെക്കുറിച്ച് ഇയാള്‍ക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസം പതിനൊന്ന് മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തപ്പോഴൊക്കെ ഈ കാമുകനടക്കം മൂന്ന് പേരെ പൂര്‍ണമായും സംരക്ഷിച്ച് കൊണ്ടാണ് സൗമ്യ മൊഴി നല്‍കിയിരുന്നത്. ഇതും പോലീസിന് സംശയം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ സൗമ്യയെ ആരെങ്കിലും സഹായിച്ചോ എന്നതിന് പോലീസിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല.

അതിബുദ്ധി കുടുക്കി

അതിബുദ്ധി കുടുക്കി

സൗമ്യയ്ക്ക് എലിവിഷം വാങ്ങി നല്‍കിയ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് വിട്ടയയ്ക്കുകയായിരുന്നു. അതിബുദ്ധിയാണ് ഈ കൊലപാതകങ്ങള്‍ അതിവിദഗ്ധമായി ആസൂത്രണം ചെയ്ത സൗമ്യയെ കുടുക്കിയത്. സൗമ്യയുടെ വീടിന് മുന്നില്‍ത്തന്നെ മക്കളായ ഐശ്വര്യയുടേയും കീര്‍ത്തനയുടേയും ചിത്രങ്ങള്‍ കാണാം. മക്കളുടെ മരണത്തില്‍ സംശയം തന്റെ നേരെ തിരിയാതിരിക്കാനുള്ള തന്ത്രമായിരുന്നു അത്.

ആർക്കുമറിയാത്ത സൌമ്യ

ആർക്കുമറിയാത്ത സൌമ്യ

മക്കള്‍ മരിച്ചതിന് ശേഷം വിഷമിച്ച് കഴിയുകയാണ് എന്ന് എല്ലാവരേയും വിശ്വസിപ്പിക്കാന്‍ സൗമ്യയ്ക്ക് സാധിച്ചു. മാത്രമല്ല അച്ഛനും അമ്മയും മരിച്ചപ്പോള്‍ കിണറിലെ അണുബാധയാണ് കാരണമെന്ന് നാട്ടില്‍ പറഞ്ഞ് പ്രചരിപ്പിക്കാനും സൗമ്യ ശ്രമിച്ചു. ഇതെല്ലാം കള്ളമെന്ന് തെളിഞ്ഞതാണ് സൗമ്യയ്ക്ക് വിനയായത്. പോലീസിന് നൽകിയ മൊഴികളിൽ തെളിയുന്നത് നാട്ടുകാർക്കോ ബന്ധുക്കൾക്കോ അറിയാത്തൊരു സൗമ്യ. ഏതാനും വർഷങ്ങൾക്ക് മുൻപ് കിഷോർ എന്നയാൾക്കൊപ്പമായിരുന്നു സൌമ്യ താമസിച്ചിരുന്നത്.

ആദ്യബന്ധത്തിൽ സംഭവിച്ചത്

ആദ്യബന്ധത്തിൽ സംഭവിച്ചത്

എന്നാല്‍ ഇവര്‍ നിയമപരമായി വിവാഹിതരായിരുന്നില്ല. രണ്ടാമത്തെ മകളായ കീര്‍ത്തനയെ ഗര്‍ഭം ധരിച്ച സമയത്താണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതും വേര്‍പിരിഞ്ഞതും. കിഷോറിന് സംശയരോഗമായിരുന്നുവെന്നും തന്നെ എപ്പോഴും ഉപദ്രവിക്കുമായിരുന്നുവെന്നും സൗമ്യ പറഞ്ഞു. കുട്ടി അയാളുടേതാണ് എങ്കില്‍ എലിവിഷം കുടിക്കണം എന്ന് പറഞ്ഞ് ഒരുതവണ ഇയാള്‍ സൗമ്യയെക്കൊണ്ട് വിഷം കുടിപ്പിച്ചിരുന്നു. അന്ന് ബന്ധുക്കള്‍ ഇടപെട്ട് പ്രശ്‌നം ഒതുക്കിത്തീര്‍ത്തു.

ജീവിക്കാൻ വേണ്ടി ശരീരം വിറ്റു

ജീവിക്കാൻ വേണ്ടി ശരീരം വിറ്റു

ഈ സംഭവത്തില്‍ നിന്നാണ് മകളേയും മാതാപിതാക്കളേയും കൊല്ലാന്‍ എലിവിഷം ഉപയോഗിക്കാം എന്ന ആശയത്തിലേക്ക് സൗമ്യ എത്തിയത്. ഇതോടെ മാതാപിതാക്കള്‍ക്കൊപ്പം താമസം തുടങ്ങിയ സൗമ്യയുടെ തലയിലായി കുടുംബഭാരം. കശുവണ്ടിക്കമ്പനിയിലെ ജോലി കൊണ്ട് ജീവിക്കാന്‍ കഴിയാത്ത നില വന്നപ്പോഴാണ് സൗമ്യ ലൈംഗികത്തൊഴിലിലേക്ക് തിരിഞ്ഞത്. ഒരിക്കല്‍ വീട്ടിലെത്തിയ ഇടപാടുകാരുമായുള്ള ബന്ധം മകളായ ഐശ്വര്യ കണ്ടതാണ് ക്രൂരമായ കൊലപാതക പരമ്പരകളിലേക്ക് സൗമ്യയെ നയിച്ചത്

സൗമ്യയ്ക്ക് വിഷം നൽകിയത് ഓട്ടോഡ്രൈവർ, മുഖ്യമന്ത്രിയെ കണ്ടപ്പോൾ വിറച്ചു! ആത്മഹത്യാ നാടകവുംസൗമ്യയ്ക്ക് വിഷം നൽകിയത് ഓട്ടോഡ്രൈവർ, മുഖ്യമന്ത്രിയെ കണ്ടപ്പോൾ വിറച്ചു! ആത്മഹത്യാ നാടകവും

തൃശൂർ പൂരം പൊതുവഴിയിലെ നൂറ് നൂറ് ബലാൽസംഗങ്ങളുടെ ആണാഘോഷം! വൈറലായി കുറിപ്പ്തൃശൂർ പൂരം പൊതുവഴിയിലെ നൂറ് നൂറ് ബലാൽസംഗങ്ങളുടെ ആണാഘോഷം! വൈറലായി കുറിപ്പ്

English summary
Pinarayi Murder: Soumya got help from someone from outside, police doubts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X