Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്ലേറില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പിണറായി

തിരുവനന്തപുരം: കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ എല്‍ഡിഎഫിന് പങ്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പ്രതികരിച്ചു.

ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തിനാണ് എല്‍ഡിഎഫ് ആഹ്വാനം ചെയ്തതെന്നും ആ നിലയില്‍ നിന്ന് താഴേക്ക് പോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വിഎസ് കുറ്റപ്പെടുത്തി. ആക്രമത്തെ അപലപിക്കുന്നതായും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ആക്രമണം നടത്തിയതില്‍ പാര്‍ട്ടിക്ക് പങ്കില്ല. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് പൊലീസ് അന്വേഷിക്കണം. മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കുക എല്‍ഡിഎഫിന്റെ നയമല്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്ന് പിണറായി ആലപ്പുഴയില്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട് ഇടത് - വലത് നേതാക്കളുടെ പ്രതികരണങ്ങളും ഉമ്മന്‍ ചാണ്ടിയുടെ മറുപടിയും

വിഎസ്

വിഎസ്

ജനാധിപത്യ രീതിയിലൂള്ള സമരമാണ് എല്‍ഡിഎഫ് ആഹ്വാനം ചെയ്തത്. മുഖ്യമന്ത്രിയെ ഇത്തരത്തില്‍ ആക്രമിച്ചതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു.

പിണറായി വിജയന്‍

പിണറായി വിജയന്‍

മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കുക പാര്‍ട്ടിയുടെ നായമല്ല. കണ്ണൂരില്‍ നടന്ന കല്ലേറില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും പൊലീസ് അന്വേഷണം വേണമെന്നും പിണറായി പ്രതികരിച്ചു

 പന്ന്യന്‍ രവിന്ദ്രന്‍

പന്ന്യന്‍ രവിന്ദ്രന്‍

മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണം നിര്‍ഭാഗ്യകരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രതികരിച്ചു. ആക്രമണത്തിന് പിന്നില്‍ പാര്‍ട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു

എംവി ജയരാജന്‍

എംവി ജയരാജന്‍

ആക്രമണത്തിന് പിന്നില്‍ പാര്‍ട്ടിയല്ലെന്ന് സിപിഎം നേതാവ് എംവി ജയരാജനും പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി സമരമാണ് എല്‍ഡിഎഫ് ആഹ്വാനം ചെയ്തത് കണ്ണൂര്‍ പൊലീസ് മൈതാനത്തില്‍ നാലിടത്തായി നടത്തിയ ഉപരോധത്തില്‍ ആരും കല്ലേറ് നടത്തിയില്ലെന്നും ആരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കണമെന്നും ജയരാജന്‍ പറഞ്ഞു.

മുഖ്യന്റെ മറുപടി

മുഖ്യന്റെ മറുപടി

പാര്‍ട്ടിക്ക് പങ്കില്ലെന്നും പൊലീസ് അന്വേഷണം വേണമെന്നും പിണറായി പറഞ്ഞത് ആത്മാര്‍ത്ഥമായാണെങ്കില്‍ സന്തോഷിക്കുന്നെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

ഇടി മുഹമ്മദ്

ഇടി മുഹമ്മദ്

മുഖ്യമന്ത്രിക്കു നേരെ കണ്ണൂരിലുണ്ടായ ആക്രമണം അതിരുകടന്നെന്ന് ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു

ചെന്നിത്തല

ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിലുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ചു ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സംഭവത്തില്‍ ഡിജിപിയോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ജനപക്ഷം

ജനപക്ഷം

മുഖ്യമന്ത്രിക്കു നേരെയുണ്ടായ ആക്രമണത്തിനു കാരണം സുരക്ഷയില്ലായ്മായാണെന്നാണ് ജനപക്ഷത്തിന്റെ അഭിപ്രായം

വിമര്‍ശനം

വിമര്‍ശനം

എന്തായാലും മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കുമെന്നാണ് നിരീക്ഷകര്‍ ഉന്നയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+