കൈയ്യേറ്റങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ പിണറായി സഖാവിന്‍റെ സ്വരം മാറി? മാധ്യമങ്ങളോട് പറഞ്ഞത്!!
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. രാജേന്ദ്രനെതിരായ ആരോപണം നേരത്തെ തന്നെ ഉള്ളതാണെന്ന് പിണറായി പറഞ്ഞു
തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെ മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി ഓഫീസുകള്‍ കൈയേറ്റ ഭൂമിയാലാണോ എന്ന ചോദ്യത്തിനാണ് പിണറായി ക്ഷുഭിതനായത്. നിങ്ങള്‍ക്ക് പലര്‍ക്കും പലതിനും താതാപര്യം ഉണ്ടെന്ന് എനിക്കറിയാമെന്ന് പറഞ്ഞ മുഖ്യന്‍ വാര്‍ത്ത സമ്മേളം അവസാനിപ്പിച്ച് പോവുകയായിരുന്നു.
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. രാജേന്ദ്രനെതിരായ ആരോപണം നേരത്തെ തന്നെ ഉള്ളതാണെന്ന് പിണറായി പറഞ്ഞു. മൂന്നാര്‍ കൈയ്യേറ്റങ്ങളില്‍ സിപിഐ- സിപിഎം പോര് ശക്തമായിരിക്കുകയാണ്.

ഇടുക്കിയിലെ ജനങ്ങള്‍ക്ക് അനുകൂലം
ഇടുക്കിയുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച യോഗം ചേര്‍ന്നിരുന്നു. ഇതിലെ തീരുമാനങ്ങളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇടുക്കിയില്‍ വേണ്ടത്
ഭൂപ്രകൃതി പരിഗണിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങലാണ് ഇടുക്കിയില്‍ വേണ്ടതെന്ന് പിണറായി പറഞ്ഞു. ഏപ്രില്‍ അവസാനത്തോടെ പട്ടയ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം. സബ്കളക്ട്‌റെ മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. ഇടുക്കിയിലെ ജനങ്ങളെ കണ്ടുകൊണ്ടായിരിക്കും സര്‍ക്കാര്‍ നിലപാടെന്ന് അദ്ദേഹം അറിയിച്ചു.

മൃദുസമീപനം ഇല്ല
ഇടുക്കിയിലെ കൈയ്യേറ്റക്കാര്‍ക്കെതിരെ നിര്‍ദാക്ഷണ്യം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു മൃദു സമീപനവും അക്കാര്യത്തില്‍ ഉണ്ടാകില്ലെന്നും പിണറായി പറഞ്ഞു. എന്നാല്‍ 450 വര്‍ഷത്തിലേറെയായി അവിടെ താമസിക്കുന്നവര്‍ കൈയ്യേറ്റക്കാരാണെന്ന് പറഞ്ഞാല്‍ അവര്‍ ചൂടായെന്നിരിക്കുമെന്നും പിണറായി.

പണ്ടേയുള്ള ആരോപണം
എസ് രാജേന്ദ്രന്‍ എംഎല്‍എയെ പിണറായി പിന്തുണച്ചു. രാജേന്ദ്രന്റെ ഭൂമി കൈയ്യേറിയതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് നേരത്തെയുള്ള ആരോപണങ്ങളാണെന്ന് പിണറായി വ്യക്തമാക്കി. പണ്ട് എംഎല്‍എയായിരുന്ന ഗണപതിയുടെ ഭൂമി കൈയ്യേറിയതാണെന്ന് ആരോപണം ഉര്‍ന്നിരിക്കുകയാണെന്നും ഇത്തരത്തില്‍ പലതും സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നും പിണറായി.

പലതിനും താത്പര്യം
ഇതിനു പിന്നാലെയാണ് പാര്‍ട്ടി ഓഫീസുകള്‍ കൈയ്യേറിയ ഭൂമിയിലാണോ എന്ന ചോദ്യം ചോദിച്ചത്. എന്നാല്‍ ഇതുകേട്ട മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് കയര്‍ക്കുന്ന രീതിയിലാണ് സംസാരിച്ചത്. നിങ്ങള്‍ക്ക് പലതിനും താത്പര്യമുണ്ടെന്ന് എനിക്കറായിമെന്ന് മന്ത്രി പറയുകയായിരുന്നു. ഇതിനു പിന്നാലെവാര്‍ത്ത സമ്മേളനം അവസാനിപ്പിച്ച് മന്ത്രി പോയി.

അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നു
മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണ് പ്രമുഖ സിപിഎം നേതാക്കള്‍ കെട്ടിടം പണിയുകയും വീട് വയ്ക്കുകയും ചെയ്തതെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഭൂമി കൈയ്യേറി പാര്‍ട്ടി ഗ്രാമം തന്നെ ഉണ്ടാക്കിയിട്ടുണ്ടെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കൂടാതെ അന്വേഷിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ ഗുണ്ടകളെ വിട്ട് ആക്രമിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications