കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജുവാര്യര്‍ അടക്കമുള്ള താരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി; ഇതൊന്നും ശരിയല്ല, മുഖ്യനെ ചൊടിപ്പിച്ചത്...

  • By Gowthamy
Google Oneindia Malayalam News

തലശേരി: ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ നിന്ന് പ്രമുഖ താരങ്ങള്‍ വിട്ടു നിന്നതിനെതിരെ മുഖ്യമന്ത്രി പിറണായി വിജയന്‍. ഇത്തരം ഒരു പരിപാടിയില്‍ അവാര്‍ഡ് കിട്ടുന്നവര്‍ മാത്രമല്ല ഉണ്ടാകേണ്ടതെന്ന് പിണറായി വിജയന്‍ പറഞ്ഞു. താരങ്ങള്‍ പങ്കെടുക്കാത്തതിലുള്ള എതിര്‍പ്പ് മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു.

മുഖ്യധാര സിനിമ പ്രവര്‍ത്തകരാരും തന്നെ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തതാണ് മുഖ്യനെ ചൊടിപ്പിച്ചത്. ചടങ്ങില്‍ വിശിഷ്ടാതിഥികളായി ക്ഷണിക്കപ്പെട്ട മധു, ഷീല, മഞ്ജു വാര്യര്‍ എന്നിവരും ആദരം ഏറ്റുവാങ്ങേണ്ടിയിരുന്ന ശ്രീനിവാസന്‍, കവിയൂര്‍ പൊന്നമ്മ, ഇന്നസെന്റ് എന്നിവരും പങ്കെടുത്തിരുന്നില്ല.

അവാര്‍ഡ് കിട്ടുന്നവര്‍ മാത്രമല്ല

അവാര്‍ഡ് കിട്ടുന്നവര്‍ മാത്രമല്ല

ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ നിന്ന്് മുഖ്യധാര സിനിമ താരങ്ങള്‍ വിട്ടു നിന്നതിനെതിരെയാണ് പിണറായി രംഗത്തെത്തിയിരിക്കുന്നത്. അവാര്‍ഡ് കിട്ടുന്നവര്‍ മാത്രം ചടങ്ങിന് എത്തുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു.

സിനിമയെ പ്രോത്സാഹിപ്പിക്കാന്‍

സിനിമയെ പ്രോത്സാഹിപ്പിക്കാന്‍

അവാര്‍ഡുകള്‍ നല്‍കുന്നത് സിനിമയെ പ്രോത്സാഹിപ്പിക്കാനാണെന്ന് പിണറായി പറയുന്നു. ഇത്തരം ചടങ്ങുകളെ സിനിമ ലോകം ശരിയായ രീതിയില്‍ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് പിണറായി പറഞ്ഞു.

മഞ്ജുവാര്യര്‍ അടക്കം എത്തിയില്ല

മഞ്ജുവാര്യര്‍ അടക്കം എത്തിയില്ല

അവാര്‍ഡ് ലഭിച്ചവരെയും ആദരിക്കപ്പെട്ടവരെയും സംഘാടകരെയും കൂടാതെ നടന്‍ മുകേഷ്, കെപിഎസി ലളിത എന്നിവര്‍ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ചടങ്ങില്‍ വിശിഷ്ടാതിഥികളായി ക്ഷണിക്കപ്പെട്ട മധു, ഷീല , മഞ്ജുവാര്യര്‍ എന്നിവരും ആദരം ഏറ്റുവാങ്ങേണ്ടിയിരുന്ന ശ്രീനിവാസന്‍, കവിയൂര്‍ പൊന്നമ്മ, ഇന്നസെന്റ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. ഇതാണ് മുഖ്യനെ ചൊടിപ്പിച്ചിരിക്കുന്നത്.

വരിക എന്നത് വികാരമായിരിക്കണം

വരിക എന്നത് വികാരമായിരിക്കണം

സിനിമാക്കാരുടെ ബാധ്യതയായി കണ്ട് ചടങ്ങില്‍ പങ്കെടുക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഒന്നൊഴിയാതെ എത്താന്‍ കഴിയണമെന്നില്ലെന്നും എങ്കിലും വരിക എന്നത് ഒരു വികാരമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയം ഒന്നു തന്നെ

രാഷ്ട്രീയം ഒന്നു തന്നെ

ഇത്തവണ ഓസ്‌കാര്‍ അവാര്‍ഡുകളുടെയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെയും രാഷ്ട്രീയം ഒന്നുതന്നെയാണെന്ന് പിണറായി പറയുന്നു. നാളിതുവരെ തമസ്‌കരിക്കപ്പെട്ടിരുന്നകറുത്തവരുടെയും കീഴാളരുടെയും ദളിതരുടെയും കഥകളുടെ ചലച്ചിത്രാഖ്യാനങ്ങള്‍ക്കാണ് കേരളത്തിലെ ജൂറി അംഗീകാരം നല്‍കിയതെന്ന് അദ്ദേഹം പറയുന്നു.

ആശാവഹം

ആശാവഹം

ദളിത് വിതരുദ്ധത ഭരണകൂട പദ്ധതി തന്നെയാവുന്ന സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ മലയാളത്തില്‍ കീഴാളരുടെ ജീവിതത്തെ കുറിച്ചു സിനിമകളുണ്ടാകുന്നതും അവ അംഗീകരിക്കപ്പെടുന്നതും ആശാവഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാറ്റി നിര്‍ത്തപ്പെട്ടവരുടെ കഥ

മാറ്റി നിര്‍ത്തപ്പെട്ടവരുടെ കഥ

മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മാന്‍ഹോളും മികച്ച രണ്ടാമത്തെ ാേചിത്രമായ ഒറ്റയാള്‍പ്പാതയും അത്തരം ചിത്രങ്ങളാണെന്നും അവാര്‍ഡ് ലഭിച്ച കമ്മട്ടിപ്പാടം, കറുത്തജൂതന്‍, ആറടി എന്നിവയും മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരുടെ കഥ പറയുന്ന ചിത്രങ്ങളാണെന്നും പിണറായി.

കലാപരമായി കലഹിക്കുന്ന ചിത്രങ്ങള്‍

കലാപരമായി കലഹിക്കുന്ന ചിത്രങ്ങള്‍

മനുഷ്യരെ വിഭജിക്കുന്ന വ്യവസ്ഥയോട് കലാപരമായി കലഹിക്കുന്ന സിനിമകളാണ് ഈ രണ്ട് അവാര്‍ഡുകളിലുമ അംഗീകരിക്കപ്പെട്ടത്. പൂര്‍ണണാമായി കറുത്ത വര്‍ഗക്കാര്‍ അഭിനയിച്ച ചിത്രമാണ് ഏറ്റവും നല്ല പടമായി തിരഞ്ഞെടുക്കപ്പെട്ടത്. ഗൗരി ലങ്കേഷിന്റെ കൊലപാതകം ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെപശ്ചാത്തലത്തില്‍ വിറങ്ങലിച്ച സാംസ്‌കാരിക അന്തരീക്ഷത്തില്‍ കൂടുതല്‍ സാംസ്‌കാരിക പ്രതിരോധങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം.

 ട്രംപിന് ഇരുട്ടടി

ട്രംപിന് ഇരുട്ടടി

തികഞ്ഞ വംശീയവാദിയായ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു ലഭിച്ച ഇരുട്ടടിയാണ് ഓസ്‌കാറിന് കറുത്ത വര്‍ഗക്കാരുടെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതെന്ന് പിണറായി പറയുന്നു. ഏഴ് മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ട്രംപ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ അത്തരം രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ക്ക് അവാര്‍ഡ് നല്‍കുകയാണ് ഓസ്‌കാര്‍ സമിതി ചെയ്തതെന്ന് അദ്ദേഹം.

English summary
pinarayi vijayan against actors who not participated in state film award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X