കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘപരിവാറിന് ഒരു ലജ്ജയുമില്ലേയെന്ന് പിണറായി വിജയന്‍ ചോദിക്കുന്നു

  • By Sruthi K M
Google Oneindia Malayalam News

കണ്ണൂര്‍: സംഘപരിവാറിനെ ആഞ്ഞടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്‌റ്റെത്തി. അവര്‍ തന്നെ ഒരു ശത്രവുവിനെ നിശ്ചയിക്കും, പിന്നെ അവരെ ആക്രമിക്കാനും നശിപ്പിക്കാനും സംഘപരിവാര്‍ ഏതറ്റം വരെ പോകുകയും ചെയ്യും. അതിനുദാഹരണമാണ് ദാദ്രി കൊലപാതകം എന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാക്കിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചി ആയിരുന്നുവെന്ന് കൊലപാതകം നടക്കുമ്പോഴേ അറിയാവുന്ന കാര്യമാണ്. സംഘപരിവാറുകള്‍ ആക്രമിക്കുമ്പോള്‍ ആ കുടുംബത്തിലെ എല്ലാവരും കരഞ്ഞു പറഞ്ഞതുമാണ്. അന്ന് അതാരും കേട്ടില്ലായിരുന്നുവെന്നും പിണറായി വിമര്‍ശിക്കുന്നു.

സംഘപരിവാറിനെതിരെ

സംഘപരിവാറിനെതിരെ

ഒരു ശത്രവുവിനെ നിശ്ചയിക്കും, പിന്നെ അവരെ ആക്രമിക്കാനും നശിപ്പിക്കാനും സംഘപരിവാര്‍ ഏതറ്റം വരെ പോകുകയും ചെയ്യും. അതിനുദാഹരണമാണ് ദാദ്രി കൊലപാതകം എന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

കുടുംബം ഒന്നടങ്കം കരഞ്ഞു പറഞ്ഞു

കുടുംബം ഒന്നടങ്കം കരഞ്ഞു പറഞ്ഞു

മുഹമ്മദ് അഖ്‌ലാക്കിന്റെ കുടുംബം കരഞ്ഞു കൊണ്ട് ഒന്നടങ്കം പറഞ്ഞു, ഞങ്ങള്‍ കഴിച്ചത് ആട്ടിറച്ചിയാണെന്ന്. എന്നാല്‍, അഖ്‌ലാക്കിനെ കൊന്നതിനുശേഷം സംഘപരിവാര്‍ നുണപ്രചാരണം നടത്തുകയായിരുന്നുവെന്നും പിണറായി ആരോപിക്കുന്നു.

എന്തു കഴിക്കുന്നുവെന്ന് നോക്കേണ്ടത് സംഘപരിവാറല്ല

എന്തു കഴിക്കുന്നുവെന്ന് നോക്കേണ്ടത് സംഘപരിവാറല്ല

ഒരു കുടുംബം ഏതു ഇറച്ചി കഴിക്കുന്നുവെന്ന് നോക്കേണ്ടത് സംഘപരിവാറല്ലെന്ന് പിണറായി പറയുന്നു. അതുകൊണ്ടുതന്നെ വീട്ടിലുണ്ടായിരുന്ന ഇറച്ചി ഏതാണ് എന്ന ചോദ്യം പ്രസക്തവുമല്ലെന്ന് പിണറായി വ്യക്തമാക്കുന്നു.

സംഘപരിവാറിന് ലജ്ജയില്ലേ

സംഘപരിവാറിന് ലജ്ജയില്ലേ

ആ മനുഷ്യനെ പശു മോഷ്ടാവായും, മോശപ്പെട്ടവനായും ചത്ത പശുവിനെ കുഴി മാന്തി കൊണ്ടുപോയി പാകംചെയ്ത് കഴിച്ചവനായും ചിത്രീകരിക്കാന്‍ സംഘപരിവാറിന് ഒരു ലജ്ജയുമില്ലേയെന്ന് പിണറായി ചോദിക്കുന്നു.

കേരളത്തിലും ഉണ്ടാകുമോ?

ഇത്തരം ദയനീയമായ അവസ്ഥകള്‍ കേരളത്തിലും കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിണറായി പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
CPM politburo member Pinarayi Vijayan criticise sangh parivar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X