പൊതുമരാമത്തുകാര്‍ക്ക് പിണറായി വക വിമര്‍ശനം; പണത്തിനോട് ആര്‍ത്തിയെന്ന്
തിരുവനന്തപുരം: അഴിമതി രഹിത പ്രതിച്ഛായ സൃഷ്ടിക്കാനുള്ള കഠിന ശ്രമത്തിലാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. അതിന്റെ ഭാഗമായി പല പ്രവര്‍ത്തനങ്ങളും നടക്കുന്നും ഉണ്ട്. അഴിമതിയുടെ കര്യത്തില്‍ ഏറ്റവും ചീത്തപ്പേരുള്ളത് പൊതുമരാമത്ത് വകുപ്പിനാണ്. ജി സുധാകരന്‍ മന്ത്രിയായി ചുമതലയേറ്റതിന് ശേഷം അവിടേയും അഴിമതിയ്ക്ക് കുറവുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇപ്പോഴും വകുപ്പില്‍ അഴിമതി നടക്കുന്നുണ്ട് എന്ന് സൂചന തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ജീവിക്കാന്‍ വേണ്ട ശമ്പളം സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും ചിലര്‍ക്ക് ആര്‍ത്തിയാണ് എന്നാണ് പിണറായി വിജയന്‍ പറയുന്നത്. കിട്ടുന്നതെല്ലാം പോരട്ടെ എന്നതാണ് അവരുടെ രീതി എന്നും പിണറായി വിജയന്‍ ആരോപിച്ചു.

വകുപ്പിന് കീഴിലെ ജോലികള്‍ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണം എന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വേണം ജോലികള്‍ തുടങ്ങാന്‍. ഇപ്പോള്‍ ഇതില്‍ പാകപ്പിഴകളുണ്ട് എന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.
തിരുവനന്തപുരത്ത് എന്‍ജിനീയേഴ്‌സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചത്. കരാറുകാര്‍ക്ക് വഴിപ്പെട്ട ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഉണ്ട് എന്നും പിണറായി വിജയന്‍ പറഞ്ഞു.












Click it and Unblock the Notifications