Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബാലകൃഷ്ണന്‍ ഇനിയില്ല എന്ന് വിജയേട്ടന്‍ പറഞ്ഞു.., നീ അതുമായി പൊരുത്തപ്പെടണം'; കോടിയേരി ഓര്‍മയില്‍ ഷംസീര്‍

കണ്ണൂര്‍: സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിയോഗം തന്നെ വ്യക്തിപരമായി ഏറെ ബാധിച്ചിട്ടുണ്ട് എന്ന് സ്പീക്കറും തലശ്ശേരി എം എല്‍ എയുമായ എ എന്‍ ഷംസീര്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടിയേരി തന്റെ രാഷ്ട്രീയ ഗുരുവായിരുന്നു എന്നും എ എന്‍ ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.

കോടിയേരി ബാലകൃഷ്ണന്റെ നഷ്ടവുമായി പൊരുത്തപ്പെടാന്‍ എനിക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. കോടിയേരിയുടെ മരണവാര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയനാണ് തന്നെ വിളിച്ച് അറിയിക്കുന്നത് എന്നും ഷംസീര്‍ പറഞ്ഞു. ഒക്ടോബര്‍ എട്ടിന് രാത്രി 7.50 നാണ് വിജയേട്ടന്റെ (മുഖ്യമന്ത്രി പിണറായി വിജയന്‍) ഒരു ഫോണ്‍ കോള്‍ എനിക്ക് വന്നത്. അദ്ദേഹം വളരെ വേദനയോടെ എന്നോട് പറഞ്ഞു, ബാലകൃഷ്ണന്‍ ഇനിയില്ല. നീ അതുമായി പൊരുത്തപ്പെടണം എന്ന്.

മുഖ്യമന്ത്രി ആദ്യം വിളിച്ചത് എന്നെ

മുഖ്യമന്ത്രി ആദ്യം വിളിച്ചത് എന്നെ

ശേഷം സംസ്‌കാരത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്യാന്‍ അദ്ദേഹം എന്നോട് പറഞ്ഞു എന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു. കോടിയേരിയുടെ മരണ വാര്‍ത്ത അറിയിച്ച് മുഖ്യമന്ത്രി ആദ്യം വിളിച്ചത് തന്നെയായിരുന്നു എന്നും താന്‍ തലശ്ശേരിയില്‍ നിന്നുള്ള എം എല്‍ എ ആയതുകൊണ്ടോ ഞങ്ങളുടെ ബന്ധത്തിന്റെ ആഴം അറിയുന്നത് കൊണ്ടോ ആയിരിക്കാം മുഖ്യമന്ത്രി അങ്ങനെ ചെയ്തത് എന്നും ഷംസീര്‍ പറഞ്ഞു.

2

കോടിയേരിയുടെ മരണവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ തയ്യാറായെങ്കിലും ആദ്യ ദിവസം ആരോടും സംസാരിക്കാന്‍ കഴിഞ്ഞില്ല. കോടിയേരിയുടെ അസുഖത്തിന്റെ ആദ്യ ദിവസം മുതല്‍ താന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു എന്നും രോഗവിവരം വിജയേട്ടനെ അറിയിച്ചത് താനാണ് എന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം ഇടറി. ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം അദ്ദേഹം എന്നോട് ഇക്കാര്യം ആരോടും പറയരുതെന്ന് പറഞ്ഞു എന്നും ഷംസീര്‍ പറഞ്ഞു.

കോടിയേരിയെ ആദ്യമായി കണ്ടത്

കോടിയേരിയെ ആദ്യമായി കണ്ടത്

പിന്നീട് ഡോക്ടറുടെ നമ്പര്‍ ചോദിച്ചു. അതിന് ശേഷം അദ്ദേഹമാണ് കോടിയേരിയുടെ സംരക്ഷണം ഏറ്റെടുത്തത് എന്നും എ എന്‍ ഷംസീര്‍ കൂട്ടിച്ചേര്‍ത്തു. കോടിയേരി ചെന്നൈയിലേക്ക് പോയ ഉടനെ താന്‍ തിരുവനന്തപുരത്തെ അപ്പാര്‍ട്ടുമെന്റിലെ അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയപ്പോള്‍ തന്നെ കരഞ്ഞ് പോയെന്നും ഷംസീര്‍ വ്യക്തമാക്കി. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കോടിയേരിയുടെ പേര് താന്‍ ആദ്യമായി കേള്‍ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കോടിയേരിക്കെതിരെ മത്സരിച്ചത് കെ സുധാകരന്‍

കോടിയേരിക്കെതിരെ മത്സരിച്ചത് കെ സുധാകരന്‍

അന്ന് കെ സുധാകരനായിരുന്നു അദ്ദേഹത്തിന്റെ എതിരാളി എന്നും അത് കടുത്ത പോരാട്ടമായിരുന്നു എന്നും ഷംസീര്‍ അനുസ്മരിച്ചു. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമുള്ളവരായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ കുടുംബം മുഴുവനായും അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തി. പിന്നീട് താന്‍ എസ് എഫ് ഐയില്‍ ചേര്‍ന്നതോടെ തങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമായി എന്നും ഷംസീര്‍ വ്യക്തമാക്കി.

പിണറായിയും കോടിയേരിയും സഹോദരങ്ങളെപ്പോലെ

പിണറായിയും കോടിയേരിയും സഹോദരങ്ങളെപ്പോലെ

പിണറായിയും കോടിയേരിയും സഹോദരങ്ങളെപ്പോലെയായിരുന്നു. അത്ര ആഴത്തിലായിരുന്നു അവരുടെ ബന്ധം. ഒരാള്‍ക്ക് മറ്റൊരാളുടെ മനസ്സ് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. കേന്ദ്ര കമ്മിറ്റി ആയാലും പൊളിറ്റ് ബ്യൂറോ ആയാലും അവര്‍ അടുത്തടുത്തായിരുന്നു ഇരുന്നത് എന്നും അസാധാരണമായ ഒരു ബന്ധമായിരുന്നു അത് എന്നും എ എന്‍ ഷംസീര്‍ വ്യക്തമാക്കി.

ആ വിമര്‍ശനം ശരിയല്ല

ആ വിമര്‍ശനം ശരിയല്ല

അതേസമയം കോടിയേരി സെക്രട്ടറിയായിരിക്കെ പിണറായിയുടെ നിഴലിലായി എന്ന വിമര്‍ശനം അദ്ദേഹം തള്ളി. ഇരുവരേയും അറിയാത്തത് കൊണ്ടാണ് അങ്ങനെ പറയുന്നത് എന്നായിരുന്നു ഷംസീര്‍ പറഞ്ഞത്. രണ്ട് പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എല്ലാ കാര്യങ്ങളും ചെയ്തത് എന്നും അതിനാല്‍ ഇരുവരും തമ്മില്‍ ഭിന്നതകള്‍ക്ക് സാധ്യതയില്ലായിരുന്നു എന്നും ഷംസീര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+