കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാപനങ്ങളുടെ പേരുതന്നെ വിദ്യാര്‍ഥികള്‍ക്ക് ഞെട്ടലുണ്ടാക്കുന്നു; സ്വാശ്രയ കോളേജിനെതിരെ മുഖ്യമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: സ്വാശ്രയ കോളേജുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. എലത്തൂര്‍ നിയോജക മണ്ഡലം സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി ഉദ്ഘാടനം ചെയ്യവെ തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജ്, കോട്ടയം മറ്റക്കര ടോംസ് കോളജ് എന്നിവയുടെ പേരെടുത്തു പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

രണ്ടു കോളേജുകള്‍ക്കെതിരെയും അടുത്തിടെ വിദ്യാര്‍ഥികള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ചില സ്ഥാപനങ്ങളുടെ പേരു കേള്‍ക്കുമ്പോള്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് ഞെട്ടലുണ്ടായി തുടങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചാച്ചാ നെഹ്‌റു എന്നു കേള്‍ക്കുമ്പോള്‍ കുട്ടികള്‍ക്ക് ഇഷ്ടം തോന്നേണ്ടതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പേരിലുള്ള കോളജിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഞെട്ടലാണുണ്ടാകുന്നത്.

pinarayi-vijayan

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൂടെ ടോംസ് എന്ന പേരും കുട്ടികള്‍ക്ക് ഇഷ്ടമുള്ള പേരാണ്. എന്നാല്‍ ടോംസ് കോളജ് എന്നു കേള്‍ക്കുമ്പോള്‍ കുട്ടികള്‍ ഇപ്പോള്‍ ഭയപ്പെടുന്ന അവസ്ഥയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ ഭയാശങ്ക അകറ്റാന്‍ കൃത്യമായ തീരുമാനം തന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും നേതൃത്വത്തിലുള്ള വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വാശ്രയമേഖലയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഈ മേഖലയില്‍ വല്ലാത്തൊരു സാഹചര്യം ഉയര്‍ന്നു വരുന്നുണ്ട്. സര്‍ക്കാര്‍ ഇത് ഗൗരവത്തോടെയാണു കാണുന്നത്. സര്‍വകലാശാലകള്‍ വഴി ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയും എന്നാണു സര്‍ക്കാര്‍ പരിശോധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Pinarayi Vijayan lashes out at self financing sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X