മാണി ബിജെപിയിലേക്ക് പോകരുതെന്ന് പിണറായി പറയാന്‍ കാരണമെന്ത്?
തിരുവനന്തപുരം: ബിജെപിയുടെ എന്‍ഡിഎയോട് മാണി കാട്ടുന്ന സഹാനുഭൂതിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് ആണ് നമ്മുടെ നാട്ടില്‍ ഘര്‍വാപ്പസി നടപ്പാക്കിയത്. സംഘപരിവാറിന്റെ ഘര്‍വാപ്പസിയില്‍ ആക്രമിക്കപ്പെട്ടത് ക്രൈസ്തവ വിഭാഗമാണ്. എന്നിട്ടും മാണിക്ക് ആര്‍എസ്എസില്‍ നന്മ കാണാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് കേരള കോണ്‍ഗ്രസിന്റെ സര്‍വ്വ നാശത്തിന് കാരണമാകുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.
കോണ്‍ഗ്രസ് തകരുമെന്ന് തിരഞ്ഞെടുപ്പിന് മുന്നേ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് പ്രധാനമായും മൂന്ന് തൂണുകളാണുളളത്. കോണ്‍ഗ്രസും ലീഗും കേരള കോണ്‍ഗ്രസും. അതില്‍ ഒരു തൂണ് പോയി. കോണ്‍ഗ്രസ് ഇനിയും തകരുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

നിലപാട് സ്വാഭാവികം
യുഡിഎഫ് വിട്ട കെഎം മാണിയുടെ നിലപാട് സ്വാഭാവികമാണെന്ന് പിണറായി പറഞ്ഞു.

പ്രശ്‌നാധിഷ്ഠിത സഹകരണം
തൊഴിലാളി പ്രശ്‌നങ്ങള്‍ അടക്കമുള്ള ബഹുജന പ്രശ്‌നങ്ങളില്‍ പ്രശ്‌നാധിഷ്ഠിത സഹകരണത്തിന് തയ്യാറാണെന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞെന്ന് കോടിയേരിയുടെ പ്രസ്താവനയെ കുറിച്ച് പിണറായി പറഞ്ഞു.

ബിജെപിയിലും നന്മ
നിയമസഭയിലും പാര്‍ലമെന്റിലും ഇടതു മുന്നണിയോടും കോണ്‍ഗ്രസിനോടും ബിജെപിയോടും തുല്ല്യ ദൂരം പാലിക്കുമെന്നാണ് മാണി പറയുന്നത്.

ഘര്‍വാപ്പസി
ആര്‍എസ്എസാണ് നമ്മുടെ നാട്ടില്‍ ഘര്‍വാപ്പസി കൊണ്ട് വന്നത്. സംഘപരിവാറിന്റെ ഘര്‍വാപ്പസില്‍ ആക്രമിക്കപ്പെട്ടത് ക്രൈസ്തവ വിഭാഗമാണെന്നും പിണറായി പറഞ്ഞു.

സര്‍വ്വ നാശം
ആര്‍എസ്എസില്‍ നന്മ കാണാന്‍ മാണിക്ക് കഴിയുന്നുവെങ്കില്‍ അത് കേരള കോണ്‍ഗ്രസിന്റെ സര്‍വ്വനാശത്തിന് കാരണമാകുമെന്നും പിണറായി വിശദീകരിച്ചു

മുഖം രക്ഷിക്കാന്‍
യുഡിഎഫ് സര്‍ക്കാരിനെതിരെ സമരം ചെയ്യുകയാണ്. അവര്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അതില്‍ നിന്നും മുഖം രക്ഷിക്കാനാണ് സമരമെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications