കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് പിണറായി, പ്രതീക്ഷ നഷ്ടപ്പെടുത്തരുത്, ഇന്ത്യയെന്നാല്‍ കേരളമല്ലെന്ന് കാനം

ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ ഒരിക്കലും കൂടെ കൂട്ടാനാവില്ലെന്ന് പിണറായി പറഞ്ഞു

Google Oneindia Malayalam News

മലപ്പുറം: കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ വാക്‌പോര്. മലപ്പുറത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയാണ് പ്രശ്‌നം പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുന്നത്. കോണ്‍ഗ്രസുമായുള്ള ബന്ധം പിണറായി പൂര്‍ണമായും തള്ളിയിട്ടുണ്ട്. ഇരുകക്ഷികളും തമ്മിലുള്ള ആശയഭിന്നതയാണ് ഇതോടെ പരസ്യമായിരിക്കുകയാണ്.

എന്നാല്‍ സിപിഎമ്മിനെയും പിണറായിയെയും തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്. സമ്മേളന വേദിയില്‍ തന്നെയായിരുന്നു കാനത്തിന്റെ മറുപടിയും വന്നത്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയും കാനത്തിന് ഇക്കാര്യത്തിലുണ്ടെന്നാണ് സൂചന.

കോണ്‍ഗ്രസ് വേണ്ട

കോണ്‍ഗ്രസ് വേണ്ട

ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ ഒരിക്കലും കൂടെ കൂട്ടാനാവില്ലെന്ന് പിണറായി പറഞ്ഞു. ജനവിശ്വാസം ആര്‍ജിക്കാവുന്ന നയങ്ങളോ പ്രവര്‍ത്തനശൈലിയോ കോണ്‍ഗ്രസിന് ഇല്ല. അവരെ ഒപ്പം കൂട്ടിയാല്‍ വര്‍ഗീയതയ്‌ക്കെതിരായ സമരത്തിന് വിശ്വാസ്യത ലഭിക്കില്ലെന്നും പിണറായി സമ്മേളന വേദിയില്‍ വ്യക്തമാക്കി.

ഇടതുപക്ഷം

ഇടതുപക്ഷം

ബിജെപിക്കെതിരെ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടത്പക്ഷത്തിന് മാത്രമേ സാധിക്കൂ. വര്‍ഗീയതയ്ക്കും സാമ്രാജ്യത്വത്തിനും എതിരെ പോരാടിയ പാരമ്പര്യം അവര്‍ക്കില്ല. ഗുജറാത്തിലടക്കം പ്രതിഫലിച്ചത് അതാണ്. ഇക്കാരണത്താല്‍ കോണ്‍ഗ്രസുമായി ഒരു സഖ്യവും ഇടതുപക്ഷത്തിന് സാധ്യമല്ലെന്നം പിണറായി പറഞ്ഞു.

ജനാധിപത്യ ശക്തികള്‍

ജനാധിപത്യ ശക്തികള്‍

ബിജെപി മുഖ്യശത്രുവാണ്. അവരെ നേരിടാന്‍ പുതിയ ജനാധിപത്യ ശക്തികള്‍ ഉയര്‍ന്ന് വരണമെന്ന് പിണറായി പറഞ്ഞു. നേരത്തെ സിപിഐ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിലും ഇതേ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ തന്റെ പ്രസംഗത്തിലുടനീളം കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി മറ്റ് ജനാധിപത്യ മാര്‍ഗങ്ങള്‍ തേടണമെന്നാണ് ആവശ്യപ്പെട്ടത്.

ഒന്നിന്റെയും വാലാകരുത്

ഒന്നിന്റെയും വാലാകരുത്

കോണ്‍ഗ്രസിനെ കൂടെ കൂട്ടിയാല്‍ ജനപിന്തുണ കിട്ടില്ലെന്ന് മുന്‍കാല അനുഭവം മുന്‍നിര്‍ത്തിയാണ് പറയുന്നത്. ന്യൂനപക്ഷങ്ങള്‍ അവരെ കൈവിട്ടു. ഒന്നിന്റെയും വാലായി നില്‍ക്കരുത്. അത് ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ഇടയാക്കുമെന്നും പിണറായി പറഞ്ഞു.

ആഗോളീകരണത്തിന്റെ ബദല്‍

ആഗോളീകരണത്തിന്റെ ബദല്‍

കേരളത്തിലെ സര്‍ക്കാര്‍ ആഗോളീകരണത്തിന്റെ ബദലാണ്. ജനപക്ഷ നിലപാടാണ് സര്‍ക്കാരിനുള്ളത്. അതിനാല്‍ ഇടതുപക്ഷം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇടത് ഐക്യമാണ് ഇനി വേണ്ടത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വളര്‍ച്ചയുടെ പാതയിലാണ് മാര്‍ക്‌സിസം. നവ ഉദാരവത്കരണത്തിനെതിരെ പോരാടി ഇടതുപക്ഷം പലപ്പോഴും ജയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

ഇന്ത്യയെന്നാല്‍ കേരളമല്ല

ഇന്ത്യയെന്നാല്‍ കേരളമല്ല

കോണ്‍ഗ്രസ് ബന്ധത്തില്‍ പിണറായി മറുപടിയുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയെന്നാല്‍ കേരളം മാത്രമല്ലെന്ന് കാനം പറഞ്ഞു. മുഖ്യശത്രുവിനെ നേരിടാന്‍ മറ്റ് കക്ഷികളുടെ സഹായം തേടുന്നതില്‍ തെറ്റില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാടുകള്‍ സ്വീകരിക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

സുധാകരന്‍ കൊലക്കേസ് പ്രതി തന്നെ, പിണറായിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ഇപി ജയരാജന്‍സുധാകരന്‍ കൊലക്കേസ് പ്രതി തന്നെ, പിണറായിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ഇപി ജയരാജന്‍

രക്തക്കളമായി ഹോളി ആഘോഷം; ഒരു സംഘം ആളുകൾ യുവാവിനെ വെട്ടി, ശരീരത്തിലേറ്റത് 50 വെട്ടുകൾ, വീഡിയോ!രക്തക്കളമായി ഹോളി ആഘോഷം; ഒരു സംഘം ആളുകൾ യുവാവിനെ വെട്ടി, ശരീരത്തിലേറ്റത് 50 വെട്ടുകൾ, വീഡിയോ!

പാർവ്വതിക്ക് മാത്രമല്ല.. സൂപ്പർസ്റ്റാർ രജനീകാന്തിനും ഡിസ് ലൈക്ക് പ്രളയം! ഫാൻസ് അല്ല, ജാതിക്കോമരങ്ങൾ!പാർവ്വതിക്ക് മാത്രമല്ല.. സൂപ്പർസ്റ്റാർ രജനീകാന്തിനും ഡിസ് ലൈക്ക് പ്രളയം! ഫാൻസ് അല്ല, ജാതിക്കോമരങ്ങൾ!

English summary
pinarayi vijayan rules out congress alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X