ഇത് പിണറായി ഡാാാാ.....!!! ആർഎസ്എസിന്റെ അവകാശ വാദങ്ങൾ പൊളിച്ചടുക്കി മുഖ്യൻ!!

  • Posted By:
Subscribe to Oneindia Malayalam

ജനങ്ങളിൽ മൂല്യബോധമുണ്ടാക്കാനെന്ന പേരിൽ മനുസ്മൃതിയിലെ ചട്ടങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ആർഎസ്എസിന്റെ ശ്രമങ്ങളെ പൊളിച്ചടുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പൗരന്റെ മൗലിക അവകാശങ്ങളിൽ കൈകടത്താനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്ന് പിറണായി പറഞ്ഞു. തീവ്ര വർഗീയ അജണ്ടയ്ക്ക് അനുസരിച്ച് സമൂഹത്തെ മാറ്റി എടുക്കാനാണ് ആർഎസ് എസ് ശ്രമിക്കുന്നതെന്നും പിണറായി.

ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് പിണറായി വിജയൻ ആർഎസ്എസിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. കേന്ദ്രഭരണത്തിന്‍റെ സഹായത്തോടെയാണ് ഇത് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും പിണറായി ആരോപിക്കുന്നു. ആർഎസ്എസ് ശ്രമം ചെറുത്തില്ലെങ്കിൽ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാകുമെന്ന് പിണറായി വ്യക്തമാക്കുന്നു.

പൗരന്റെ മൗലിക അവകാശങ്ങൾ

പൗരന്റെ മൗലിക അവകാശങ്ങൾ

എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണെന്ന് പിണറായി പറയുന്നു. അത് പൗരന്റെ മൗലിക അവകാശമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

പൗരാവകാശ ലംഘനം

പൗരാവകാശ ലംഘനം

പൗരന്റെ മൗലിക അവകാശങ്ങളിൽ ആർഎസ്എസ് കൈകടത്തുകയാണെന്ന് പിണറായി ഫേസ്ബുക്കിൽ ആരോപിക്കുന്നു. ആർഎസ്എസിന്റെ തീവ്രവർഗീയ അജണ്ടയ്ക്ക് അനുസരിച്ച് സമൂഹത്തെ മാറ്റിയെടുക്കാനുളള ശ്രമം നടക്കുന്നുണ്ടെന്നും ഇത് ഗുരുതരമായ പൗരാവകാശ ലംഘനമാണെന്നു അദ്ദേഹം വ്യക്തമാക്കുന്നു.

ദേശീയ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തത്

ദേശീയ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തത്

ജന്മദിനാഘോഷത്തിന് മെഴുകുതിരി കത്തിക്കരുത്, മാംസാഹാരം ഉപേക്ഷിക്കണം, വിശേഷാവസരങ്ങളിൽ സ്ത്രീകൾ സാരിയും പുരുഷന്മാർ കുർത്തയും പൈജാമയും ധരിക്കണം, ടിവി കാണരുത്, പ്രഭാതത്തിൽ ഗുഡ് മോർണിംഗ് പറയരുത് മുതലായ നിർദേശങ്ങളുമായി ആർഎസ്എസ് പ്രവർത്തകർ വീടുകയറുന്നു എന്ന വാർത്ത ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

അടിച്ചേൽപ്പിക്കൽ

അടിച്ചേൽപ്പിക്കൽ

മൂല്യബോധമുണ്ടാക്കാനാണ് ഈ പെരുമാറ്റച്ചട്ടവുമായി വീടുകളിലേക്ക് ഇറങ്ങുന്നതെന്നാണ് ആര്‍എസ്എസിന്‍റെ അവകാശവാദം. വാസ്തവത്തിൽ മനുസ്മൃതിയിലെ മൂല്യങ്ങൾ കുടുംബങ്ങളിൽ അടിച്ചേല്പിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്ന് പിണറായി പറയുന്നു.

കേന്ദ്രത്തിന്റെ സഹായത്തോടെ

കേന്ദ്രത്തിന്റെ സഹായത്തോടെ

ഹിന്ദു ജീവിത ശൈലി അടിച്ചേൽപ്പിക്കാനുളള ആർഎസ്എസിന്റെ കുടുംബ പ്രബോധനം കേന്ദ്രഭരണത്തിന്‍റെ സഹായത്തോടെയാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും പിണറായി ആരോപിക്കുന്നു.

ജനാധിപത്യവും മത നിരപേക്ഷതയും

ജനാധിപത്യവും മത നിരപേക്ഷതയും

ഹിന്ദുത്വ പദ്ധതി നടപ്പാക്കാനുളള ആർഎസ്എസ് ശ്രമം ചെറുത്തില്ലെങ്കിൽ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാകുമെന്ന് പിണറായി വ്യക്തമാക്കുന്നു.

മോദി സന്നദ്ധത കാണിക്കണം

മോദി സന്നദ്ധത കാണിക്കണം

പശു സംരക്ഷണത്തിന്റെ പേരിൽ നിയമം കയ്യിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിലും ഇടപെടാൻ സന്നദ്ധതകാണിക്കണമെന്ന് പിണറായി ആവശ്യപ്പെടുന്നു.

പിന്മാറാൻ ആവശ്യപ്പെടണം

പിന്മാറാൻ ആവശ്യപ്പെടണം

വ്യക്തികളുടെ സ്വകാര്യ ജീവിതത്തിൽ കടന്നു കയറുകയും ഏതു ജീവിത രീതി വേണം എന്ന് നിഷ്കർഷിക്കുകയും ചെയ്യുന്നതിൽ നിന്ന് പിന്മാറാൻ ആർഎസ് എസിനോട് മോദി ആവശ്യപ്പെടണമെന്നും പിണറായി പറയുന്നു.

English summary
pinarayi vijayan's face book post against rss agenda.
Please Wait while comments are loading...