സാക്ഷി മഹാരാജ് സംഘപരിവാറിന്റെ മനുഷ്യത്വ വിരുദ്ധ മുഖം: മോദിയെ വരെ പിണറായിയെക്കൊണ്ട് പറയിപ്പിച്ചു
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റവാളിയെ പുണ്യാത്മാവായി വിശേഷിപ്പിക്കുന്ന പാർലമെൻറ് അംഗം സാക്ഷി മഹാരാജ് സംഘപരിവാറിന്റെ മനുഷ്യത്വ വിരുദ്ധ മുഖമാണെന്നാണ് പിണറായി പറയുന്നത്
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ഗുർമീത് റാം റഹീമിനെ ശിക്ഷിച്ചതിനു പിന്നാലെ ഹരിയാനയിലും പഞ്ചാബിലും ദില്ലിയിലും നടന്ന അക്രമ സംഭവങ്ങൾക്കു പിന്നിൽ കോടതിയാണെന്നു പറഞ്ഞ ബിജെപി എംപി സാക്ഷി മഹാരാജിന്റെ പ്രസ്താവനയക്കെതിരെ പിണറായി വിജയൻ രംഗത്ത്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റവാളിയെ പുണ്യാത്മാവായി വിശേഷിപ്പിക്കുന്ന സാക്ഷി മഹാരാജ് സംഘപരിവാറിന്റെ മനുഷ്യത്വ വിരുദ്ധ മുഖമാണെന്ന് പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായിയുടെ പ്രതികരണം.

മനുഷ്യത്വ വിരുദ്ധ മുഖം
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റവാളിയെ പുണ്യാത്മാവായി വിശേഷിപ്പിക്കുന്ന പാർലമെൻറ് അംഗം സാക്ഷി മഹാരാജ് സംഘപരിവാറിന്റെ മനുഷ്യത്വ വിരുദ്ധ മുഖമാണ് വെളിപ്പെടുത്തുന്നതെന്നാണ് പിണറായി പറയുന്നത്.

ഇന്ത്യൻ സംസ്കാരത്തെ അപകീർത്തിപ്പെടുത്താൻ
ബലാത്സംഗ കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ഗുർമീത് റാം റഹീം സിംഗിനെ ശിക്ഷിച്ചത് ഇന്ത്യൻ സംസ്കാരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് സാക്ഷി പറഞ്ഞത്.

കോടതി ഉത്തരവാദി
ഗുർമീത് സിംഗിനെ ശിക്ഷിച്ചതിന് പിന്നാലെയുണ്ടായ ആക്രമണങ്ങൾക്ക് ഉത്തരവാദി കോടതിയാണെന്നും സാക്ഷി മഹരാജ് പ്രതികരിച്ചു. കോടതി വിധി വന്നയുടന്‍ ആരംഭിച്ച അക്രമ സംഭവങ്ങൾ കൂട്ടക്കൊലയായും അനിയന്ത്രിത കലാപമായും മാറിയപ്പോഴാണ് ബി ജെപി നേതാവിന്റെ പ്രതികരണം.

ആക്രമിക്കപ്പെടുന്ന സ്ത്രീത്വത്തോടുള്ള വെല്ലുവിളി
കോടിക്കണക്കിന് ജനങ്ങള്‍ ദൈവമായി കാണുന്ന റാം റഹീമോ അദ്ദേഹത്തിനെതിരെ പരാതിപ്പെട്ട പെണ്‍കുട്ടിയോ ശരി എന്ന സാക്ഷി മഹാരാജിന്റെ ചോദ്യം ആക്രമിക്കപ്പെടുന്ന സ്ത്രീത്വത്തോടുള്ള വെല്ലുവിളിയും ക്രൂര പരിഹാസവുമാണെനന് പിണറായി. ഇരയെ അധിക്ഷേപിച്ചു വേട്ടക്കാരനെ രക്ഷിക്കാനുള്ള ഈ നീക്കം ക്രിമിനൽ കുറ്റമാണെന്നും പിണറായി പറയുന്നു.

നിയമത്തിന് അതീതർ
ജമാ മസ്ജിദ് തലവന്‍ ഷാഹി ഇമാമിനെ ഈ വിധത്തില്‍ ശിക്ഷിക്കാന്‍ ഹൈക്കോടതിയോ സുപ്രീം കോടതിയോ തയാറാകുമോ എന്ന ചോദ്യത്തിലൂടെ സംഘപരിവാറിന് വേണ്ടപ്പെട്ടവർ നിയമത്തിനു അതീതരാണ് എന്നാണ് ഈ എം പി പ്രഖ്യാപിക്കുന്നതെന്ന് പിണറായി പറയുന്നു.

വെല്ലുവിളി
ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും വർഗീയതയുടെ നഗ്നമായ പ്രകാശനവും കലാപകാരികൾക്കുള്ള പ്രോത്സാഹനവും ആണ് സാക്ഷിയുടെ വാക്കുകളെന്നും പിണറായി.

സംഘപരിവാറിന്റെ നാവാണ്
ഗോഡ്സെ ദേശീയവാദിയാണെന്നും ഗാന്ധിജിയോടൊപ്പം ആദരിക്കേണ്ട വ്യക്തിയാണെന്നും പറഞ്ഞതടക്കം പ്രകോപനപരമായ നിരവധി പ്രസ്താവനകൾ നടത്തുകയും അനേകം ക്രിമിനൽ കേസുകളിൽ കുറ്റാരോപിതനാവുകയും ചെയ്ത സാക്ഷി മഹാരാജ് സംഘപരിവാറിന്റെ നാവാണെന്നാണ് പിണറായി പറയുന്നത്.

മൗന സമ്മതം
സാക്ഷി മഹാരാജിലൂടെ പ്രകടമാകുന്നത് സംഘ പരിവാറിന്റെ നയമാണെന്നാണ് പിണറായി പറയുന്നത്. സാക്ഷിയെ തള്ളിപ്പറയാൻ തയാറാകാതെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ഉള്ള ബിജെപി-ആർ എസ് എസ് നേതൃത്വം മൗനം കൊണ്ട് അതിനു സമ്മതം നൽകുകയാണെന്നും പിണറായി.












Click it and Unblock the Notifications