വിവാദ വീരന്മാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി!! പിണറായിയുടെ ഒളിയമ്പ് കാനത്തിനോ?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോഗത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ശക്തമാകുന്നതിനിടെ കാനത്തിന് ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ വിവാദ വീരന്മാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാം തങ്ങളുടെ കൈയ്യിലാണെന്നാണ് ഇവർ കരുതുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

മുമ്പും ഈ വിവാദ വീരന്മാർ സർക്കാരിനെ വഴി തെറ്റിച്ച അനുഭവമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാർ വിഷയത്തിലെ മുഖ്യമന്ത്രി വിളിച്ച യോഗത്തെ ചൊല്ലി സിപിഎം സിപിഐ പോര് കനക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സിപിഐയുടെയോ കാനത്തിന്റെയോ പേരെടുത്ത് പറയാതെയായിരുന്നു പരാമർശം.

pinarayivijayan

വിവാദങ്ങളിലൂടെ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾക്ക് സർക്കാർ വഴങ്ങില്ലെന്നും പിണറായി വ്യക്തമാക്കി. വിവാദങ്ങൾ മൂലം പദ്ധതികളൊന്നും സർക്കാർ ഉപേക്ഷിക്കില്ലെന്നും പിണറായി പറഞ്ഞു. പ്രകടന പത്രിക അനുസരിച്ച് സർക്കാർ മുന്നോട്ടു പോകുമെന്നും അദ്ദേഹം.

kanam

മുഖ്യമന്ത്രി വിളിച്ച യോഗത്തെ കുറിച്ച് സിപിഐക്ക് അറിയില്ലെന്ന് കാനം വ്യക്തമാക്കിയിരുന്നു. വിളിക്കാത്ത യോഗത്തിൽ റവന്യൂ മന്ത്രി പങ്കെടുക്കണോയെന്നും കാനം ചോദിച്ചു. ഇതിനു പിന്നാലെയാണ് പിണറായിയുടെ വിവാദ വീരൻ പരാമർശം.

English summary
pinarayi vijayan's reply to kanam rajendran
Please Wait while comments are loading...