Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികമാര്‍ക്കും അറിയാത്ത രഹസ്യം പുറത്ത് വിട്ട് പിണറായി; ചെയിന്‍ സ്‌മോക്കര്‍.... എന്നാല്‍ ഇപ്പോള്‍?

Recommended Video

cmsvideo
    How Pinarayi Vijayan Quit Smoking!

    തിരുവനന്തപുരം: പുരുഷന്മാര്‍ സിഗരറ്റ് വലിക്കുന്നത് സര്‍വ്വ സാധാരണമാണ്. സ്ത്രീകളും ഇപ്പോള്‍ ചെയിന്‍ സ്‌മോക്കര്‍മാരാണ്. മദ്യപാനവും സിഗരറ്റ് വലിയും രാഷ്ട്രീയ നേതാക്കള്‍ പരസ്യമായി ചെയ്യാറില്ല. എന്നാല്‍ തന്റെ ദുശീലത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തി. ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു പിണറായിയുടെ വെളിപ്പെടുത്തല്‍.

    ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി പിണറായി വിജന്‍ ചെയില്‍ സ്‌മോക്കറായിരുന്നു. ചാര്‍മിനാര്‍ സിഗരറ്റായിരുന്നു പിണറായി വിജയന്‍ വലിച്ചിരുന്നത്. ചിലര്‍ പിണറായിയെ സിഗരറ്റ് വലിക്കുന്നത് ശരിയെല്ലെന്ന് പറഞ്ഞ് ഉപദേശിച്ചിരുന്നു. പിന്നീട് വീട്ടില്‍ നിന്ന് വലിക്കുന്നത് നിര്‍ത്തി. പുറത്തിറങ്ങിയാല്‍
    മാത്രം വലിക്കുമെന്ന് പിണറായി അഭിമുഖത്തില്‍ പറയുന്നു.

    നിര്‍ത്താന്‍ കാരണം

    നിര്‍ത്താന്‍ കാരണം

    പനിയായി വീട്ടിലിരുന്ന കാലത്താണ് പിണറായി സിഗരറ്റ് വലി നിര്‍ത്തിയത്. മൂന്ന് ദിവസം പുക വലിക്കാതിരുന്നപ്പോള്‍, അതങ്ങ് നിര്‍ത്താമെന്ന് തോന്നിയെന് പിണറായി പറയുന്നു.

    വീണ്ടും വലിച്ചു

    വീണ്ടും വലിച്ചു

    എന്നാല്‍ പിന്നീടും പിണറായി വിജയന്‍ സിഗരറ്റ് വലിച്ചിട്ടുണ്ട്. അത് നിയമസഭാ സമാജികനായിരുന്ന കാലഘട്ടത്തിലാണെന്ന് പിണറായി പറയുന്നു.

    അന്നൊരു ടൂര്‍ കാലത്ത്

    അന്നൊരു ടൂര്‍ കാലത്ത്

    എംഎല്‍എ ആയിരുന്ന സമയത്ത് ഒരു ടൂര്‍ പോയിരുന്നു. അപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പുക വലിച്ചത്.

    നിര്‍ബന്ധത്തിന് വഴങ്ങി

    നിര്‍ബന്ധത്തിന് വഴങ്ങി

    ടൂര്‍ പോയപ്പോള്‍ പിണറായി വിജന്റെ ഒപ്പമുണ്ടായവരെല്ലാം സിഗരറ്റ് വലിക്കുന്നവരാണ്. മരിച്ചുപോയ എവി അബ്ദുള്‍ റഹ്മാന്റെ നിര്‍ബന്ധത്തിന് സിഗരറ്റ് വലിക്കുകയായിരുന്നു.

    ഒരു സിഗരറ്റ് വലിക്കാരനാക്കി

    ഒരു സിഗരറ്റ് വലിക്കാരനാക്കി

    ട്രെയിന്‍ യാത്രകൊണ്ട് ഒരു ഗുണമുണ്ടായി പിണറായി വിജയനെ ഒരു സിഗരറ്റ് വലിക്കാരനാക്കി എന്ന്‌ യാത്ര കഴിഞ്ഞപ്പോള്‍ എവി അബ്ദുള്‍ റഹ്മാന്‍ പറഞ്ഞതായി പിണറായി ഓര്‍ക്കുന്നു.

    സിഗരറ്റ് വലി നിര്‍ത്തി

    സിഗരറ്റ് വലി നിര്‍ത്തി

    എന്നാല്‍ ആ സംഭവത്തിന് ശേഷം സിഗരറ്റ് വലിച്ചിട്ടില്ലെന്ന് പിണറായി വിജയന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+