വ്യാജ വാർത്ത പരത്തുന്നവർ മാനസിക വൈകല്ല്യമുള്ളവർ; സൈബർ ലോകത്തെ നല്ല പൗരന്മാരാകണമെന്ന് പിണറായി !!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഫേസ്ബുക്കും വാട്‌സാപ്പും മറ്റു സാമൂഹ്യ മാധ്യമ വേദികളും വ്യാജ വാര്‍ത്തകളും വ്യാജ ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് പിണറായി വിജയന്‍. ഇപ്പോഴത്തെ പ്രവണത വൈറല്‍/ തമാശ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുക എന്നതാണ്. ശരിയോ തെറ്റോ എന്ന് ഒരുവട്ടം ചിന്തിക്കുക പോലും ചെയ്യാതെ വാട്ട്സാപ്പ് സന്ദേശങ്ങൾ പടർന്നുപിടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വ്യാജ വാർത്തകൾ കണ്ണടച്ച് വിശ്വസിക്കുന്നതിനു വേണ്ടി അത് പരത്തുക എന്നതാണ് രീതി. ഒരു വാര്‍ത്ത എത്രയും പെട്ടെന്ന് 'ബ്രേക്ക്' ചെയ്യാനുള്ള ആവേശമാണ് വ്യാജ വാര്‍ത്തകള്‍ പോലും തങ്ങളുടെ പരിചയ വലയത്തില്‍ ഒരു പരിശോധനയും കൂടാതെ പ്രചരിപ്പിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന മന:ശാസ്ത്രം.അതിന്‍റെ ഫലമോ? ഫേസ്ബുക്കും വാട്സാപ്പും മറ്റു സാമൂഹ്യ മാധ്യമ വേദികളും വ്യാജ വാര്‍ത്തകളും വ്യാജ ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു.

Pinarayi Vijayan

സാമൂഹ്യ മാധ്യമങ്ങളിലൂടെ വര്‍ഗീയ വിദ്വേഷവും സ്ത്രീ വിരുദ്ധതയും വ്യക്തി ഹത്യയും എല്ലാം പ്രചരിപ്പിക്കുന്ന പ്രവണത ഇക്കാല്് ശക്തമാണെന്നും അദ്ദേഹം പറയുന്നു. ഇവിടെ ഒരു കാര്യം സൂചിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. ഞാന്‍ തന്നെയാണോ എന്‍റെ പ്രതികരണങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും ട്വീറ്റ് ചെയ്യുന്നതും എന്ന ചോദ്യം എല്ലാ ദിവസവും എനിക്ക് ലഭിക്കാറുണ്ട്. ഉത്തരം ലളിതമാണ്; അത് ചെയ്യുന്നത് ഒരു ടീം ആകാം, പക്ഷെ ഉള്ളടക്കം ഞാന്‍ നിര്‍ദ്ദേശിക്കുന്നതും, പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ പരിശോധിച്ചിട്ടുമായിരിക്കും. അതുകൊണ്ട് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത് നിങ്ങള്‍ ഓരോരുത്തരും സൈബര്‍ ലോകത്തെ ഉത്തരവാദിത്വമുള്ള പൌരന്‍/പൗര ആയി മാറണമെന്നാണെന്ന് അദ്ദേഹം പറയുന്നു.


എന്ത് കൊണ്ടാണ് ഇത്രയും വ്യാജ പ്രചാരണങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്? ഫേസ്ബുക്കിലും വാട്സാപ്പിലും ഒക്കെ വ്യാജ പോസ്റ്റുകള്‍ ചെയ്യുമ്പോള്‍ തങ്ങളിലേക്കുള്ള വഴി അവിടെത്തന്നെയുണ്ട് എന്ന് ഈ അപരാധം ചെയ്യുന്നവര്‍ക്ക് അറിയില്ലേ? നിയമ നടപടിക്കു സാധ്യതയുള്ള കുറ്റമാണ് ഇതെന്ന് അവര്‍ക്ക് അറിയാഞ്ഞിട്ടാണോ? പലപ്പോഴും ഇത്തരം തെറ്റുകള്‍ സമൂഹത്തില്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്ന് പോലും ഉണ്ടാകുന്നതായി നാം കാണാറുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

English summary
Pinarayi Vijayan's facebook post about fake news in social media
Please Wait while comments are loading...