കേരളവും തമിഴ്നാടും കടന്ന് പിണറായി വിജയൻ ഹിന്ദിയിലും തിളങ്ങി; ഫേസ്ബുക്ക് പോസ്റ്റിന് വൻ സ്വീകാര്യത...

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ തമിഴ് ട്വീറ്റിന് പിന്നാലെ ഹിന്ദിയിലെഴുതിയ ഫേസ്ബുക്ക് പോസ്റ്റിനും വൻ സ്വീകാര്യത. കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ വ്യാപക അക്രമമാണെന്ന് വ്യാജപ്രചാരണത്തിനെതിരെ മുഖ്യമന്ത്രിയുടെ ഹിന്ദി ഫെയ്‌സ്ബുക്ക് പോസ്റ്റിന് വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ബെംഗളൂരുവിൽ ടെക്കിയെ വെട്ടി കൊന്നു; സംഭവം കാമുകിയെ കാണാൻ പോകുംവഴി, മൃഗീയ കൊലപാതകം!

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടുത്തെ സമാധാനവും സൗഹൃദവും തകര്‍ക്കാനും ശ്രമിക്കുന്ന ശക്തികളാണ് ഈ നുണ പ്രചാരണത്തിന് പിന്നിലെന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച പരിഗണനയാണ് ലഭിക്കുന്നതെന്നും പിണറായി വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് വൻതോതിൽ കുപ്രചരണങ്ങൽ നടക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയൻ ഹിന്ദിയിലും പോസ്റ്റ് ചെയ്തിരിക്കുന്നത്.

എല്ലാം ബോധപൂർവ്വം നടത്തുന്ന കുപ്രചരണം

എല്ലാം ബോധപൂർവ്വം നടത്തുന്ന കുപ്രചരണം

സമീപ കാലത്തൊന്നും കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടെ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാനും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ബോധപൂര്‍വം പ്രചാരണം നടക്കുകയാണെന്നുമായിരുന്നു പിണറായിയുടെ പോസ്റ്റ്.

തമിഴ് ട്വീറ്റ്

തമിഴ് ട്വീറ്റ്

കൊല്ലത്ത് വാഹനാപകടത്തില്‍പെട്ട് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷമ ചോദിച്ച് തമിഴിൽ ട്വീറ്റ് ചെയ്തിരുന്നു.

എന്തുകൊണ്ട് കേരളം നമ്പർ വൺ ആകുന്നു?

എന്തുകൊണ്ട് കേരളം നമ്പർ വൺ ആകുന്നു?

എന്തുകൊണ്ട് കേരളം നമ്പര്‍ വണ്‍ ആകുന്നു എന്ന് ഹിന്ദിയില്‍ പരസ്യം ചെയ്യുകയും അതു ഹിന്ദിയില്‍ തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്ത പിണറായിയുടെ നടപടി കഴിഞ്ഞ ദിവസം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

വ്യാപക കുപ്രചരണങ്ങൾ

വ്യാപക കുപ്രചരണങ്ങൾ

കേരളത്തിൽ സംഘപരിവാർ വ്യാപകമായി കുപ്രചരണങ്ങൾ അഴിച്ചുവിടുന്നുണ്ട്. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഹിന്ദിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബംഗാളികൾ നാട്ടിലേക്ക്...

ബംഗാളികൾ നാട്ടിലേക്ക്...

അതേസമയം ഉത്തരേന്ത്യ കേന്ദ്രീകരിച്ച് കേരളത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം വിശ്വസിച്ച് കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികൾ നട്ടിലേക്ക് മടങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

തൊഴിലാളിയെ അടിച്ച്കൊന്നു

തൊഴിലാളിയെ അടിച്ച്കൊന്നു

കോഴിക്കോടിന് പുറമെ കൊച്ചിയിലും കൊല്ലത്തും തൊഴിലാളികള്‍ മടങ്ങാന്‍ ഒരുങ്ങുന്നതോടെ കച്ചവട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. മിഠായിത്തെരുവിൽ ഹോട്ടലുടമ തൊഴിലാളിയെ അടിച്ചുകൊന്നുവെന്ന വ്യാജ വാട്സാപ്പ് സന്ദേശമാണ് ബംഗാളി തൊഴിലാളികൾക്കിടയിൽ പ്രചരിക്കുന്നത്.

cmsvideo
Dileep Arrested; Social Medie Appreciate Pinarayi Vijayan | Oneindia Malayalam

അന്വേഷണത്തിന് ഉത്തരവിട്ടു

തെറ്റായ പ്രചാരണങ്ങളില്‍ ആരും കുടുങ്ങരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഹിന്ദിയിലും ബംഗാളിയിലും സന്ദേശം നൽകിയ ഡിജിപി സംഭവത്തെ കുറിച്ച് അന്വേഷണത്തിനും ഉത്തരവിട്ടു.

English summary
Pinarayi Vijayan's facebook post about migrant labourers
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്