കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് സഞ്ചരിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലേയെന്ന് പിണറായി വിജയന്‍

  • By Sruthi K M
Google Oneindia Malayalam News

കാസര്‍കോഡ്: ആര്‍എസ്എസിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്തെത്തി. മധ്യപ്രദേശില്‍ മുസ്ലീം കുടുംബത്തിന്റെ ബാഗ് പരിശോധിച്ച സംഭവത്തിനെതിരെയാണ് പിണറായി വിജയന്‍ പ്രതികരിച്ചത്. തീവ്രവാദികളുടെ ആക്രമണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്ത് സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. ഇതിനിടയില്‍ മുസ്ലീങ്ങള്‍ക്കുനേരെയുള്ള വിവേചനവും നടക്കുന്നുണ്ട്.

ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ലോകത്തെ മുഴുവന്‍ മുസ്ലീം വിഭാഗത്തെയും അടച്ചാക്ഷേപിക്കുന്ന സംഭവങ്ങളാണ് ഇതുവരെ കണ്ടത്. മുസ്ലീങ്ങളെ പ്രവേശിപ്പിക്കാന്‍ പറ്റില്ലെന്ന് അമേരിക്ക പോലും പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. രാജ്യത്ത് ജനങ്ങള്‍ക്ക് സ്വതന്ത്ര്യമായി സഞ്ചരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളതെന്നാണ് പിണറായി ഇതിനെതിരെ പ്രതികരിച്ചത്.

pinarayi-vijayan

മധ്യപ്രദേശില്‍ നടന്ന സംഭവം ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. ആര്‍എസ്എസ് അജണ്ടകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പിണറായി പറഞ്ഞു. ബിജെപിയെക്കുറിച്ച് ആശങ്കയില്ല, കാരണം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്ന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

സോളാര്‍ കേസില്‍ പിന്നിലുള്ള സത്യങ്ങള്‍ ചുരുളഴിയാതെയിരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പലതും മറച്ചുവെയ്ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

English summary
CPM leader Pinaryi vijayan said even he dont have freedom to travel in his own country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X