Get Updates
Get notified of breaking news, exclusive insights, and must-see stories!

പിങ്ക് പോലീസ് അപമാനിച്ച സംഭവം: സര്‍ക്കാരിനെതിരെ ഹൈക്കോടതി, നഷ്ടപരിഹാരവും നല്‍കണമെന്ന് നിര്‍ദേശം

കൊച്ചി: മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ മകളെയും പിതാവിനെയും അപമാനിച്ച സംഭവത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ അടക്കം കോടതി ഉത്തരവിട്ടിരിക്കുകയാണ്. പരാതിക്കാരിയായ പെണ്‍കുട്ടി നമ്പി നാരായണനെ പോലെ തന്നെയാണെന്നും, അദ്ദേഹത്തിന് നല്‍കിയത് പോലെ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പോലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ശിക്ഷയല്ലെന്ന് കോടതി പറഞ്ഞു. അവര്‍ക്കെതിരെ എന്തുകൊണ്ട് അച്ചടക്ക നടപടി വൈകുന്നുവെന്നും കോടതി ചോദിച്ചു. പിങ്ക് പോലീസ് ഉദ്യോഗസ്ഥ സിപി രജിക്കെതിരെ നടപടിയും അപമാനത്തിന് ഇരയായതിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പെണ്‍കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.

1

കോടതി കുട്ടിക്ക് എന്ത് നഷ്ടപരിഹാരം നല്‍കാം എന്ന് ചോദിച്ചപ്പോള്‍ കുട്ടിക്ക് മാനസിക പിന്തുണ നല്‍കാം എന്നായിരുന്നു സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ മാനസിക പിന്തുണ നല്‍കിയത് കൊണ്ട് കാര്യമില്ലെന്നു,ം കുട്ടിക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തെ കുറിച്ച് പറയണമെന്നും, അത് എത്രയാണെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. കേസ് ഇനി തിങ്കളാഴ്ച്ച പരിഗണിക്കും. കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ പറ്റുമോ എന്നുള്ളതില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ കാത്തിരിക്കുകയാണ് ഹൈക്കോടതി.

അതേസമയം വിമര്‍ശനം കടുത്തതോടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാനാണ് സാധ്യത. ഉദ്യോഗസ്ഥയെ വെള്ള പൂശാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. ഡിജിപി ഈ ഉദ്യോഗസ്ഥയെ ഇത്തരത്തില്‍ സംരക്ഷിച്ചാല്‍ അത് അവര്‍ക്ക് വലിയ ദോഷം ചെയ്യുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. പോലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ പെരുമാറിയ ശേഷം കുട്ടി കരഞ്ഞില്ല എന്ന് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് ആരെ സംരക്ഷിക്കാനാണെന്ന് കോടതി ചോദിച്ചു. ജനം കൂടിയപ്പോള്‍ മാത്രമാണ് കുട്ടി കരഞ്ഞതെന്നും ഡിജിപി പറയുന്നു. ഇതെല്ലാം തെറ്റാണ്. വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് എല്ലാ കാര്യങ്ങളും വ്യക്തമാണെന്നും കോടതി പറഞ്ഞു.

നീതി കിട്ടിയെന്ന് കുട്ടിക്ക് തോന്നേണ്ടതുണ്ട്. എന്ത് മറച്ചുപിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. പോലീസ് ക്ലബില്‍ ഇരുന്നാണോ അന്വേഷണം നടത്തേണ്ടതെന്നും കോടതി ചോദിച്ചു. പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്ക് തെറ്റുപറ്റിയതാകാം. എന്നാലും മറുപടി പറയാനുള്ള ബാധ്യത പോലീസുകാരിക്കുണ്ടെന്ന് കോടതി സൂചിപ്പിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ എന്തിനാണ് വസ്തുതകള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടതുണ്ടെന്നാണ്തനിക്ക് തോന്നുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കുട്ടിക്ക് നീതി കിട്ടിയെന്ന് തോന്നണമെങ്കില്‍ അത്തരം കാര്യങ്ങള്‍ നടക്കണം. കുട്ടിക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. പിതാവിനുണ്ടായ നഷ്ടം അദ്ദേഹം നിയപരമായി നേടിയെടുക്കട്ടെയെന്നും ജസ്റ്റിസ് ദേവന്‍ പറഞ്ഞു.

കുട്ടിയുടെ നഷ്ടപരിഹാരം ഉടനെ കൊടുത്തേ മതിയാവൂ. എത്ര കൊടുക്കണമെന്നുള്ളത് പിന്നീട് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. അതേസമയം കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കോടതിയില്‍ ഹാജരായിരുന്നു. കുട്ടിയുടെ മാനസികാരോഗ്യത്തില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളാന്നുമില്ലെന്നാണ് ഡോക്ടര്‍ കോടതിയെ അറിയിച്ചത്. കുട്ടി അനുഭവിച്ച മാനസിക പീഡനം വലുതാണെന്നും അധികൃതരില്‍ നിന്നും നീതി കിട്ടിയില്ലെന്നുമാണ് പെണ്‍കുട്ടിയുടെ അഭിഭാഷക പറഞ്ഞത്. അതുകൊണ്ട് മാപ്പ് അംഗീകരിക്കുന്ന പ്രശ്‌നമില്ല. പോലീസ് സ്വന്തം മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആരോപിച്ചു.

മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

അതേസമയം കേരളത്തില്‍ വലിയ വിവാദമായ സംഭവം ഓഗസ്റ്റ് 27നാണ് നടന്നത്. ഐഎസ്ആര്‍ഒയുടെ വലിയ വാഹനം കാണാന്‍ പോയ ജയചന്ദ്രനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ അപമാനിക്കുകയായിരുന്നു. തന്റെ മൊബൈല്‍ അച്ഛനും മകളും ചേര്‍ന്ന് മോഷ്ടിച്ചുവെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥ രജിതയുടെ ആരോപണം. ഈ ഫോണ്‍ പിന്നീട് പോലീസ് വാഹനത്തിനുള്ളില്‍ തന്നെയുള്ള ബാഗില്‍ നിന്ന് കിട്ടുകയും ചെയ്തു. എന്നാല്‍ ഫോണ്‍ കിട്ടിയിട്ടും പോലീസ് ഉദ്യോഗസ്ഥ മോശമായി പെരുമാറിയെന്ന് ജയചന്ദ്രന്‍ പറഞ്ഞിരുന്നു. പോലീസുകാരുടെ പരസ്യ വിചാരണ മകളെ ഒരുപാട് തളര്‍ത്തിയെന്ന് പിതാവ് പറഞ്ഞു. പോലീസ് റിപ്പോര്‍ട്ടും ഉദ്യോഗസ്ഥയെ വെള്ളപൂശുന്നതായിരുന്നു. തുടര്‍ന്നാണ് ജയചന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കിയത്. ഇപ്പോഴും ഉദ്യോഗസ്ഥയ്‌ക്കെതിരെ മറ്റ് നടപടികളൊന്നും വന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+