കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളക്ടര്‍ ബ്രോയുടെ അടുത്ത പരിപാടി കൂടുതല്‍ കൈയ്യടി വാങ്ങുന്നത് തന്നെ!

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടര്‍ വളരെ വേഗത്തിലാണ് ജനകീയനായത്. പ്രശാന്ത് എന്ന കളക്ടറുടെ പേര് പോലും എല്ലാവരും മറന്ന അവസ്ഥയാണ്. പലര്‍ക്കും കളക്ടര്‍ ബ്രോ എന്ന് പറഞ്ഞാലേ മനസിലാകൂ. അത്രയ്ക്ക് ജനമനസില്‍ ഇടംനേടിക്കഴിഞ്ഞൂ ഈ യുവ കളക്ടര്‍. സിനിമയായാലും എഴുത്തായാലും കളക്ടര്‍ പറഞ്ഞാല്‍ കോഴിക്കോട്ടുകാര്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും അതിയായ താത്പര്യമാണ്. കളക്ടറുടെ വാര്‍ത്തകള്‍ തിരയുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനും കേബിളുകളിടുന്നതിനും മറ്റുമായി റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തുന്നതിനുള്ള ജില്ലാതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് പുനര്‍ജന്‍മം നല്‍കിയിരിയ്ക്കുകയാണ് കളക്ടര്‍ ബ്രോ.

ജില്ലാ കലക്ടര്‍ മുന്‍കൈയെടുത്താണ് നാലുവര്‍ഷമായി പ്രവര്‍ത്തനരഹിതമായി കിടക്കുകയായിരുന്ന കമ്മിറ്റി വിളിച്ചുചേര്‍ത്തത്. കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അഭാവം ജില്ലയില്‍ പ്രകടമാണെന്നും ഇക്കാര്യത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും കലക്‌ട്രേറ്റില്‍ ചേര്‍ന്ന കമ്മിറ്റി യോഗത്തില്‍ ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. ഇനി മുതല്‍ റോഡുകളില്‍ കുഴിയെടുക്കുന്നതിനു മുമ്പ് കമ്മിറ്റിയുടെ അനുമതി നേടണം. അതായത് തോന്നിയതു പോലെ കുഴിയെടുക്കാനൊന്നും പറ്റില്ല. ഇത്തരം കുഴികള്‍ കാരണം ജനം അധികം ബുദ്ധിമുട്ടേണ്ടെന്ന് സാരം.

N Prasanth

പ്രവൃത്തി തുടങ്ങുന്നതിനു മുമ്പ് ബന്ധപ്പെട്ട ഏജന്‍സി റോഡിന്റെ ഉടമസ്ഥരായ പി.ഡബ്ല്യു.ഡി, കോര്‍പറേഷന്‍, പഞ്ചായത്ത് അധികൃതര്‍ക്കു മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനമെടുത്ത ശേഷം മാത്രമേ റോഡ് വെട്ടിപ്പൊളിക്കാവൂ. പുതുതായി ടാര്‍ ചെയ്ത ഉടന്‍ റോഡ് വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാന്‍ ടാറിംഗ് വിവരം മുന്‍കൂട്ടി പ്രസിദ്ധപ്പെടുത്തണമെന്ന് കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

സമീപഭാവിയില്‍ റോഡില്‍ ചെയ്യേണ്ട പ്രവൃത്തികള്‍ ടാറിംഗിനു മുമ്പേ ചെയ്തു തീര്‍ക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. പി.ഡബ്ല്യു.ഡി, ബൈപ്പാസ് സബ് ഡിവിഷന്‍, ജില്ലാ പഞ്ചായത്ത്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ഉദ്യോഗസ്ഥന്‍, ട്രാഫിക് പോലിസ് തലവന്‍ എന്നിവരെ കൂടി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി.

English summary
Pipeline works on roads will not affect Kozhikode ; Collector's new plan on the way
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X