ദുരന്തമായി പ്രഖ്യാപിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിനെ: പികെ കൃഷ്ണദാസ്‌

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ചുഴലിക്കൊടുങ്കാറ്റിനെയല്ല സംസ്ഥാന സര്‍ക്കാരിനെയാണ് കേരളത്തിന്റെ ദുരന്തമായി പ്രഖ്യാപിക്കേണ്ടതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. പ്രകൃതി ദുരന്ത നിവാരണത്തിന് സ്ഥിരവും സമഗ്രവുമായ നയം ഉണ്ടായിരിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു നയം അടിയന്തരമായി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി കെ കൃഷ്ണദാസ്.

ഓഖി ദുരന്തം; മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തി, സംസ്ഥാനത്തെ മരണസംഖ്യ 26 ആയി...

സര്‍ക്കാര്‍ ദുരന്തനിവാരണത്തില്‍ നൂറ് ശതമാനം നിരക്ഷരരാണെന്ന് തെളിയിച്ചിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ 28ന് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി നിഷ്ഫലമാണ്. കുറ്റകരമായ അനാസ്ഥയാണ് പിണറായി സര്‍ക്കാര്‍ കാണിച്ചത്. മുന്നറിയിപ്പ് ലഭിച്ചിട്ടും എന്താണ് മുന്‍കരുതല്‍ എടുത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.സംസ്ഥാന സര്‍ക്കാര്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുകയാണ് ചെയ്തത്.

pkkrishnadas

2017 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ സിഐജി റിപ്പോര്‍ട്ടില്‍ സര്‍ക്കാറിന്റെ കെടുകാര്യസ്ഥത വിശദീകരിക്കുന്നുണ്ട്. രണ്ട് കോടി 35 ലക്ഷം രൂപ ചെലവഴിച്ച് 70 വിഎച്ച്എഫ് റേഡിയോ വാങ്ങിച്ചെങ്കിലും 58 റേഡിയോയും പ്രവര്‍ത്തനരഹിതമാണ്. ഫിഷറീസ് വകുപ്പില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒരു ബോട്ടുപോലുമില്ലാത്ത അവസ്ഥയാണ്. മലയോരവും കടലോരവും ഉള്ള കേരളത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതകള്‍ കൂടുതലാണെങ്കിലും ആസൂത്രണമില്ലായ്മയും അനാസ്ഥയുമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.


നാവികസേനയാണ് മത്സ്യതൊഴിലാളികളെ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുപ്പിക്കാത്തതെന്ന സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണം തെറ്റാണ്. കേന്ദ്ര പ്രതിരോധ മന്ത്രി തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തങ്ങളില്‍ പെട്ടവര്‍ക്ക് അടിയന്തിരമായി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
PK Krishnadas blaming government

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്