ഖത്തർ വിഷയത്തിൽ ബിജെപി സർക്കാരിനെ പ്രശംസിച്ച് പികെ കുഞ്ഞാലിക്കുട്ടി!സർക്കാർ നിലപാട് സ്വാഗതാർഹമെന്ന്

  • By: Afeef
Subscribe to Oneindia Malayalam

മലപ്പുറം: ഖത്തർ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് പികെ കുഞ്ഞാലിക്കുട്ടി എംപി. ഗൾഫ് മേഖലയിലെ പുതിയ സംഭവ വികാസങ്ങളിൽ കക്ഷി ചേരേണ്ടതില്ലെന്ന കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നാണ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

മകനും മരുമകളും മാണിയെ ഉറക്കിയില്ല!തീരുമാനം അട്ടിമറിച്ചതും അവർ!ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിസി

ഖത്തർ എയർവേയ്സിൽ ടിക്കറ്റെടുത്ത യാത്രക്കാർ ദയവായി ശ്രദ്ധിക്കുക! നിങ്ങളുടെ ടിക്കറ്റുകൾ...

നിലവിൽ ഖത്തറുമായി തുടരുന്ന ബന്ധത്തിൽ മാറ്റമില്ലെന്ന് വിദേശകാര്യ സുഷമ സ്വരാജ് അറിയിച്ചിരുന്നു. ഗൾഫ് രാജ്യങ്ങൾക്കിടയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

pkkunhalikutty

ഖത്തറിലെ പ്രശ്നങ്ങളെക്കുറിച്ച് അവിടെയുള്ള വിവിധ സംഘടന പ്രവർത്തകരുമായി ചർച്ച ചെയ്യുന്നുണ്ട്. ഖത്തറിലെ ഇന്ത്യൻ അംബാസിഡറുമായും, മലയാളി സംഘടനാ നേതാക്കളുമായും കേന്ദ്രസർക്കാരുമായും താൻ ബന്ധപ്പെട്ട് വരികയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഖത്തർ പ്രശ്‌നവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ ചേരി തിരിഞ്ഞ് നടത്തുന്ന പ്രചാരണങ്ങളും അഭ്യൂഹങ്ങളും പ്രവാസികളേയും അവരുടെ ബന്ധുക്കളെയും കൂടുതല്‍ പരിഭ്രാന്തരാക്കാന്‍ മാത്രമേ വഴിയൊരുക്കൂ. അതിനാൽ ഇത്തരം പ്രചാരണങ്ങളില്‍ നിന്നും എല്ലാവരും വിട്ടു നില്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

English summary
pk kunhalikutty about qatar crisis.
Please Wait while comments are loading...