കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ തടഞ്ഞതില്‍ മുഖ്യപങ്ക് ലീഗിന്; നിയമസഭയില്‍ കുഞ്ഞാലിക്കുട്ടി നയിക്കും, തിരുത്തലിന് തയ്യാര്‍

Google Oneindia Malayalam News

മലപ്പുറം: കേരളത്തില്‍ ബിജെപിയുടെ മുന്നേറ്റം തടയുന്നതില്‍ മുസ്ലിം ലീഗ് മുഖ്യപങ്കാണ് നിര്‍വഹിച്ചതെന്ന് പാര്‍ട്ടി നേതാക്കള്‍. മഞ്ചേശ്വരത്തും പാലക്കാടും അക്കൗണ്ട് തുറക്കാനുള്ള ബിജെപി നീക്കം മുസ്ലിം ലീഗിന്റെ കൃത്യമായ ഇടപെടലിലൂടെ തടയാന്‍ സാധിച്ചു എന്നും നേതാക്കള്‍ അവകാശപ്പെട്ടു. ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍.

k

ഇടത് തരംഗത്തിനിടയിലും മുസ്ലിം ലീഗ് മലപ്പുറം ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 7 മണ്ഡങ്ങളില്‍ ലീഗ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം കൂടി. വള്ളിക്കുന്ന്, കോട്ടക്കല്‍, തിരൂരങ്ങാടി, ഏറനാട്, തിരൂര്‍, മങ്കട, കൊണ്ടോട്ടി എന്നീ മണ്ഡലങ്ങളില്‍ മികച്ച പ്രകടനമാണ് ലീഗ് കാഴ്ചവച്ചത്. ഈ മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ വോട്ട് ഷെയര്‍ കുറയ്ക്കാന്‍ സാധിച്ചുവെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ബിജെപി 10 വര്‍ഷം പിന്നോട്ടടിച്ചു; എ ക്ലാസ് മണ്ഡലങ്ങളും രക്ഷിച്ചില്ല, വെട്ടിലായി സുരേന്ദ്രനും സംഘവുംബിജെപി 10 വര്‍ഷം പിന്നോട്ടടിച്ചു; എ ക്ലാസ് മണ്ഡലങ്ങളും രക്ഷിച്ചില്ല, വെട്ടിലായി സുരേന്ദ്രനും സംഘവും

യുഡിഎഫിന് തിരിച്ചടിയുണ്ടായപ്പോഴും മുസ്ലിം ലീഗ് അതിന്റെ കോട്ടകള്‍ നിലനിര്‍ത്തി. ഇനിയും വിശദമായ ചര്‍ച്ചകള്‍ നടത്തും. പാര്‍ട്ടി ആത്മ പരിശോധനയ്ക്കും തിരുത്തലുകള്‍ക്കും തയ്യാറാണ്. വസ്തുതകള്‍ കാണാതെ അതിശയോക്തി കലര്‍ത്തി പ്രതികരിക്കുന്നത് കാണുന്നു. വിമര്‍ശനം പരിഗണിക്കുന്നു. വലിയ പ്രകടനം പാര്‍ട്ടി നടത്തി എന്ന് അവകാശപ്പെടുന്നില്ല. എങ്കിലും ഭദ്രമായ പ്രകടനം നടത്തിയിട്ടുണ്ട്. ബിജെപി എല്ലാ തരത്തിലും ശക്തമായ പ്രചാരണമാണ് മഞ്ചേശ്വരത്ത് നടത്തിയത്. എന്നിട്ടും അത് പരാജയപ്പെടുത്താന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Recommended Video

cmsvideo
മലപ്പുറം; ലീഗിന്റെ നിയമസഭാ കക്ഷി നേതാവായി കുഞ്ഞാലിക്കുട്ടി

അതേസമയം, മുസ്ലിം ലീഗിന്റെ നിയമസഭാ കക്ഷി നേതാവായി പികെ കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തു. എംകെ മുനീര്‍ ആയിരിക്കും ഉപനേതാവ്. സെക്രട്ടറി കെപിഎ മജീദ്, വിപ്പ് പികെ ബഷീര്‍, ട്രഷറര്‍ എന്‍എ നെല്ലിക്കുന്ന് എന്നിവരായിരിക്കും നിയമസഭയില്‍ പാര്‍ട്ടിയെ നയിക്കുക.

English summary
PK Kunhalikutty elected as Muslim league parliamentary party leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X