കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൊര്‍ണ്ണൂരില്‍ പികെ ശശി മത്സരിച്ചേക്കില്ല; ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്‌ പരിഗണിച്ചേക്കും

Google Oneindia Malayalam News

പാലക്കാട്‌: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശി ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കില്ലെന്ന്‌ സൂചന. ശശിയെ പാലക്കാട്‌ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്‌ സിപിഎം പരിഗണിക്കുന്നതിനാലാണ്‌ മത്സര രംഗത്തു നിന്ന്‌ മാറ്റി നിര്‍ത്താന്‍ സിപിഎം ആലോചിക്കുന്നത്‌. സിറ്റിങ്‌ സീറ്റായ ഷൊര്‍ണ്ണൂരില്‍ ശശിക്ക്‌ പകരക്കാരന്‍ ആരാവണമെന്നുള്ള ചര്‍ച്ചകളിലേക്ക്‌ പാര്‍ട്ടി കടന്നെന്നാണ്‌ സൂചന.

മുഴുവന്‍സമയ പാര്‍ട്ടി സെക്രട്ടറി വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ്‌ ജില്ലാ സെക്രട്ടേറിയേറ്റ്‌ അംഗമായ ശശിയെ തല്‍സ്ഥാനത്തേക്ക്‌ പരിഗണിക്കുന്നത്‌. ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തനം സജീവമാക്കാനാണ്‌ മുഴുവന്‍ സമയ സെക്രട്ടറി വേണമെന്നത്‌ ഉയര്‍ന്നു വരുന്നത്‌.
ഡിവൈഎഫ്‌ഐ വനിത അംഗം ഉന്നയിച്ച ലൈംഗികാരോപണ പരാതിക്ക്‌ പിന്നാലെ പുറത്താക്കിയ ശശിയെ ഡിസംബറില്‍ ജില്ല സെക്രട്ടേറിയേറ്റിലേക്ക്‌ തിരിച്ചെടുത്തിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായതിന്‌ പിന്നാലെയായിരുന്നു ഇത്‌.

pk sasi

ജില്ലക്കമ്മറ്റിയിലേക്കായിരുന്നു സസ്‌പെന്‍ഷന്‌ ശേഷം ശശി എത്തിയത്‌. തുടര്‍ന്നാണ്‌ ജില്ല സെക്രട്ടേറിയേറ്റിലേക്ക്‌ പാര്‍ട്ടി സ്ഥാനക്കയറ്റം നല്‍കിയത്‌. സെക്രട്ടറി സ്ഥാനം നല്‍കുന്നതിനായിരുന്നു ഈ നീക്കം നടത്തിയെതെന്നാണ്‌ സൂചന. സിപിഎമ്മിന്റെ സ്ഥിരം മണ്ഡലമായ ഷൊര്‍ണ്ണൂരില്‍ നിയമസഭയിലേക്ക്‌ ശശിക്ക്‌ പകരം മറ്റാരെ പരിഗണിക്കണമെന്ന ആലോചനയിലാണ്‌ സിപിഎം.
ജില്ലയിലെ മറ്റ്‌ മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ഥി ചര്‍ച്ചകളും പുരോഗമിക്കുകയാണ്‌. ഒറ്റപ്പാലത്ത്‌ ബാലസംഘം സംസ്ഥാന കോര്‍ഡിനേറ്റര്‍ എം രണ്‍ദീഷിനെ ഇറക്കാനാണ്‌ പാര്‍ട്ടി ആലോചിക്കുന്നത്‌. സിറ്റിങ്‌ എംഎല്‍എ പി ഉണ്ണിക്ക്‌ പകരമാണ്‌ രണ്‍ദീഷിന്റെ പേര്‌ ഉയര്‍ന്നുവരുന്നത്‌. ആര്യ രാജേന്ദ്രന്‍ അടക്കമുള്ള യുവ സ്ഥാനാര്‍ഥികള്‍ക്ക്‌ ലഭിച്ച സ്വീകാര്യത രണ്‍ദീഷിനും ലഭിക്കുമെന്നാണ്‌ പാര്‍ട്ടിയുടെ പ്രതീക്ഷ. കെ ജയദേവന്റെ പേരും പാര്‍ട്ടി പരിഗണനയിലുണ്ട്‌.

ഡിവൈഎഫ്‌ഐ നേതാവ്‌ നിതിന്‍ കമിച്ചേരിയെ പാലക്കാട്‌ സീറ്റിലേക്കും പരിഗണിക്കുന്നുണ്ട്‌. വിടി ബല്‍റാമിനെതിരെ തൃത്താലയില്‍ എംബി രാജേഷിന്റെ പേര്‌ ഉയരുന്നുണ്ട്‌. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട്‌ മുനിസിപ്പാലിറ്റിയുടെ ചാര്‍ജാണ്‌ എംബി രാജേഷിനുണ്ടായിരുന്നത്‌. കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാനുള്ള ഉത്തരവാദിത്വം എംബി രാജേഷിന്‌ സിപിഎം നല്‍കുമോ എന്നത്‌ വരും മാസങ്ങളില്‍ അറിയാനാകും. മലമ്പുഴയിലും രാജേഷിന്റെ പേര്‌ പരിഗണനയിലുണ്ട്‌.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിനെ കളമശ്ശേരിയില്‍ മല്‍സരിപ്പിച്ചേക്കും. സ്വരാജ്‌ ത്രിപ്പൂണിത്തുറയില്‍ നിന്ന തന്നെയാവും ജനവിധി തേടുക. പുതുപ്പള്ളിയിലും കഴിഞ്ഞ തവണത്തേതും പോലെ ജെയിക്കിന്‌ തന്നെയാവും സാധ്യത. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ്‌ അംഗം മനു സി പുളിക്കലിനെ തന്നെ രണ്ടാമതും അരൂരില്‍ ഇറക്കാനും സാധ്യത ഏറെയാണ്‌. എലത്തൂരില്‍ മുഹമ്മദ്‌ റിയാസിന്റെ പേരാണ്‌ പരിഗണനയിലുള്ളത്‌.

English summary
PK sasi mla may appoint as cpim Palakkad district secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X