കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ മൂന്നിലൊന്ന് സീറ്റ് സ്ത്രീകള്‍ക്ക് വേണം; ആവശ്യവുമായി പികെ ശ്രീമതി

Google Oneindia Malayalam News

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം സീറ്റുകളില്‍ സ്ത്രീകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കണം എന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി. കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുന്‍ ആരോഗ്യ മന്ത്രി കൂടിയായ പി കെ ശ്രീമതി. സി പി എമ്മിലെ മൂന്നിലൊന്ന് സീറ്റുകളില്‍ എങ്കിലും സ്ത്രീകള്‍ക്ക് നല്‍കണം എന്നും പി കെ ശ്രീമതി ആവശ്യപ്പെട്ടു.

ജനാധിപത്യ മഹിളാ അസോസിയേഷന്റെ നിലപാട് ഇതാണ് എന്നും പി കെ ശ്രീമതി പറഞ്ഞു. പാര്‍ലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീ സംവരണം വേണം എന്ന ശക്തമായ ശുപാര്‍ശയാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്നോട്ട് വെക്കുന്നത്. ഇപ്പോള്‍ 10 ശതമാനത്തില്‍ താഴെയാണ് ലോക്സഭയിലും നിയമസഭയിലുമുള്ള സ്ത്രീകളുടെ പ്രാതിനിധ്യം എന്നും പി കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു.

1

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ 57 ശതമാനമെങ്കിലും ജനപ്രതിനിധികള്‍ സ്ത്രീകളാണ് എന്നും ഏത് മേഖലയിലും തുല്യ പ്രാതിനിധ്യം ലഭിക്കണമെന്നാണ് മഹിളാ അസോസിയേഷന്‍ നിലപാട് എന്നും പി കെ ശ്രീമതി വ്യക്തമാക്കി. പുരുഷ മേധാവിത്വം സമൂഹത്തില്‍ എല്ലായിടത്തുമുണ്ട് എന്നും എന്നാല്‍ സി പി എം പരമാവധി സ്ത്രീകളെ നിയമനിര്‍മാണ സഭകളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു എന്നും പി കെ ശ്രീമതി പറഞ്ഞു.

ബാലയുടെ വീട്ടില്‍ മൂന്നംഗ സംഘം അതിക്രമിച്ച് കടന്നതായി പരാതി; സംഭവം ബാല വീട്ടില്‍ ഇല്ലാത്തപ്പോള്‍ബാലയുടെ വീട്ടില്‍ മൂന്നംഗ സംഘം അതിക്രമിച്ച് കടന്നതായി പരാതി; സംഭവം ബാല വീട്ടില്‍ ഇല്ലാത്തപ്പോള്‍

2

താന്‍ മന്ത്രിയായിരിക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷത്ത് ഒരു വനിത പോലും ഉണ്ടായിരുന്നില്ല എന്നും പി കെ ശ്രീമതി ചൂണ്ടിക്കാട്ടി. സി പി എം അംഗത്വത്തില്‍ 27 ശതമാനം സ്ത്രീകളാണ് എന്നും അത് 50 ശതമാനത്തിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത് എന്നും പി കെ ശ്രീമതി പറഞ്ഞു. സി പി എമ്മിന്റെ സംസ്ഥാന സമിതിയില്‍ നേരത്തെ മൂന്ന് സ്ത്രീകളായിരുന്നു ഉണ്ടായിരുന്നത് എങ്കില്‍ ഇപ്പോള്‍ വനിതാ അംഗങ്ങളുടെ എണ്ണം 13 ആയി ഉയര്‍ന്നിട്ടുണ്ട് എന്നും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ പി കെ ശ്രീമതി പറഞ്ഞു.

സ്‌പൈസ്‌ജെറ്റിലെ വ്യാജ ബോംബ് ഭീഷണിക്ക് പിന്നിലെ കാരണം കേട്ടോ; ' എല്ലാം സുഹൃത്തുക്കള്‍ക്ക് വേണ്ടി'സ്‌പൈസ്‌ജെറ്റിലെ വ്യാജ ബോംബ് ഭീഷണിക്ക് പിന്നിലെ കാരണം കേട്ടോ; ' എല്ലാം സുഹൃത്തുക്കള്‍ക്ക് വേണ്ടി'

3

പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് അലര്‍ജിയായി തോന്നുമെന്നും പി കെ ശ്രീമതി പറഞ്ഞു. ക്രിമിനല്‍ മനോഭാവമുള്ള അപൂര്‍വം ചില പൊലീസുകാര്‍ കേരളത്തിലുണ്ട് എന്നും ഇത്തരക്കാരുടെ കൈയില്‍ സ്ത്രീകളുടെ പരാതി ലഭിക്കുമ്പോഴാണ് കേസെടുക്കാത്ത സാഹചര്യമുണ്ടാകുന്നത് എന്നും പി കെ ശ്രീമതി അഭിപ്രായപ്പെട്ടു. സുനുവിനെപ്പോലുള്ള ക്രിമിനലുകളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയാറായത് അപൂര്‍വ സംഭവമാണെന്നും അവര്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിനൊരുങ്ങി സിപിഎം; എംവി ഗോവിന്ദന്‍ നയിക്കുന്ന ജാഥ അടുത്തമാസം, സ്വരാജും ജലീലും അംഗങ്ങള്‍തെരഞ്ഞെടുപ്പിനൊരുങ്ങി സിപിഎം; എംവി ഗോവിന്ദന്‍ നയിക്കുന്ന ജാഥ അടുത്തമാസം, സ്വരാജും ജലീലും അംഗങ്ങള്‍

4

കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള തര്‍ക്കം ഇപ്പോഴേ തുടങ്ങിയിട്ടുണ്ടെന്നും ലോക്സഭക്ക് പകരം നിയമസഭ മതിയെന്ന അഭിപ്രായം ഇത്തരം തര്‍ക്കത്തിന്റെ ഭാഗമാണെന്നും ശ്രീമതി പറഞ്ഞു. ഇക്കഴിഞ്ഞ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സമ്മേളനത്തിലാണ് പി കെ ശ്രീമതിയെ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുത്തത്. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന പി കെ ശ്രീമതി 2001-2011 വരെ എം എല്‍ എയും 2014 മുതല്‍ 2019 വരെ എം പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

English summary
PK Sreemathi says need one-third seats for women in Lok Sabha elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X