Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ട്രെയിന്‍ യാത്രയില്‍ പീഡനം; പ്രതിക്ക് യുവതിയുടെ കത്ത്!! ഒരു പെണ്ണിനോടും ചെയ്യരുത്

ഒരാളെ ജയിലില്‍ അയച്ചതുകൊണ്ടു മാത്രം ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകുമെന്ന് കരുതുന്നില്ലെന്നും ബ്രിട്ടീഷ് വനിത എഴുതിയ കത്തില്‍ വിശദീകരിക്കുന്നു.

പാലക്കാട്: ട്രെയിന്‍ യാത്രയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ഇരയായ സ്ത്രീയുടെ കരളലിയിപ്പിക്കുന്ന കത്ത്. ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് ട്രെയിനില്‍ അപമാനിക്കപ്പെട്ട ബ്രിട്ടീഷ് വനിതയാണ് പ്രതിയായ ജ്യോതിക്ക് വികാരനിര്‍ഭരമായ വാക്കുകളില്‍ കത്തെഴുതിയത്. സഹയാത്രക്കാരുടെ ഇടപെടല്‍മൂലം പോലീസ് കേസെടുത്തിരുന്നെങ്കിലും ബ്രിട്ടീഷ് വനിത പ്രതിക്കെതിരേ കോടതിയില്‍ എത്തിയിരുന്നില്ല. ഇക്കാര്യം അവര്‍ നേരത്തെ അറിയിച്ചിരുന്നു. പക്ഷേ, യാത്രക്കിടെ തനിക്കുണ്ടായ അനുഭവം ഒരിക്കലും മറക്കില്ലെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഇനി ഒരു പെണ്ണിനോടും ഇങ്ങനെ ചെയ്യരുതെന്നാണ് കത്തില്‍ അവര്‍ പ്രതിയോട് നിര്‍ദേശിക്കുന്നത്. പ്രതിയെ കോടതി ശിക്ഷിച്ചു...

കേസിനാസ്പദമായ സംഭവം

കേസിനാസ്പദമായ സംഭവം

കഴിഞ്ഞ ഡിസംബര്‍ അവസാനത്തിലാണ് കേസിനാസ്പദമായ സംഭവം. ജനറല്‍ കംപാര്‍ട്ട്‌മെന്റിലായിരുന്നു ബ്രിട്ടീഷ് വനിത യാത്ര ചെയ്തിരുന്നത്. ഈ വേളയിലാണ് അവര്‍ക്ക് നേരെ ആക്രമണമുണ്ടായത്.

പ്രതിക്ക് കഠിന തടവ്

പ്രതിക്ക് കഠിന തടവ്

ഈറോഡ് വീരപ്പന്‍സത്രം മിഠായിക്കര വീഥിയില്‍ ജ്യോതിയാണ് കേസിലെ പ്രതി. ഇയാളെ പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒരു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. 1000 രൂപ പിഴയും വിധിച്ചു.

കോടതിയില്‍ വരില്ലെന്ന് കത്ത്

കോടതിയില്‍ വരില്ലെന്ന് കത്ത്

കേസിലെ നടപടികള്‍ക്ക് ബ്രിട്ടീഷ് വനിത എത്തിയിരുന്നില്ല. അവര്‍ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. ഇത്തരം കേസുകളില്‍പെട്ട ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വാസ് എന്ന സംഘടനയാണ് കത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്.

ഇത്തരത്തില്‍ പെരുമാറരുത്

ഇത്തരത്തില്‍ പെരുമാറരുത്

ഞാന്‍ എഴുതിയ കാര്യങ്ങള്‍ വായിക്കണം. സ്ത്രീകളോട് മോശമായി പെരുമാറുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. ഇത്തരം പെരുമാറ്റം നീ നിര്‍ത്തുമെന്നാണ് എന്റെ പ്രതീക്ഷ- കത്തില്‍ പറയുന്നു.

ഗര്‍ഭപാത്രത്തെ മറന്നുവോ

ഗര്‍ഭപാത്രത്തെ മറന്നുവോ

നീ ജനിച്ച ഗര്‍ഭപാത്രത്തെ മറന്നുവോ. നിന്റെ അമ്മയെ മറന്നുവോ. അമ്മ നിന്നെ പരിചരിച്ച പോലെ എല്ലാ സ്ത്രീകളെയും പരിഗണിക്കാന്‍ നിനക്ക് സാധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഇവിടെ തങ്ങാന്‍ പ്രയാസം

ഇവിടെ തങ്ങാന്‍ പ്രയാസം

വിദേശികളോട് നന്നായി പെരുമാറുന്ന ഒരു രാജ്യമാണിതെന്നാണ് കരുതിയത്. പക്ഷേ, എനിക്ക് നേരിട്ടത് ദുഖകരമായ സംഭവമാണ്. ഇതിന് ശേഷം ഇവിടെ തങ്ങള്‍ എനിക്ക് പ്രയാസമായിരുന്നു.

ജയിലില്‍ അയച്ചിട്ട് കാര്യമില്ല

ജയിലില്‍ അയച്ചിട്ട് കാര്യമില്ല

എന്നോട് മോശമായി പെരുമാറിയത് വിദ്യാഭ്യാസത്തിന്റെ കുറവ് മൂലമാകാം. ഒരാളെ ജയിലില്‍ അയച്ചതുകൊണ്ടു മാത്രം ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകുമെന്ന് കരുതുന്നില്ലെന്നും ബ്രിട്ടീഷ് വനിത എഴുതിയ കത്തില്‍ വിശദീകരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+