• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മലബാർ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിതമായ ശ്രമം'; പിന്നിൽ പോപ്പുലർ ഫ്രണ്ടെന്ന് കെ സുരേന്ദ്രൻ

മലപ്പുറം; കോഴിക്കോട് കേന്ദ്രീകരിച്ച് മലബാർ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബാം ഗ്ലൂരിൽ നടന്ന പോപ്പുലർഫ്രണ്ടിൻ്റെ സമ്മേളനത്തിലാണ് ഈ അജണ്ട ശക്തമാക്കാൻ തീരുമാനമുണ്ടായതെന്ന് വിജയയാത്രയ്ക്ക് വടകരയിൽ നൽകിയ സ്വീകരണത്തിൽ സുരേന്ദ്രൻ പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ കേരള സന്ദര്‍ശനം, ചിത്രങ്ങള്‍

എസ്.കെ.എസ്.എസ്.എഫ് നേതാവ് അടുത്തിടെ ഈ ആവശ്യം മുന്നോട്ട് വെച്ചതും മുസ്ലിംലീ ഗിന്റെ ഒത്താശ അതിനുള്ളതും അങ്ങേയറ്റം അപകടകരമാണ്. കേരളം ഒരു അ ഗ്നിപർവ്വത്തതിന് മുകളിലാണ്. 1921ൽ മലപ്പുറത്ത് സംഭവിച്ചത് കേരളം മുഴുവൻ ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് മതതീവ്രവാദികൾ. വടകര പുതുപ്പണത്ത് നിന്നും പോലും യു.പിയിൽ ആക്രമണം നടത്താൻ ഭീകരവാദികൾ പോവുന്നു. ലൗജിഹാദ് നടത്തി പാവപ്പെട്ട പെൺകുട്ടികളെ സിറിയയിലേക്ക് എത്തിക്കുന്നു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം ലീ ഗിനാണെന്ന് ഉറപ്പാണ്. അവർ നാളെ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് പറയും. കോൺഗ്രസിലെ ഒരു ഹിന്ദു നേതാവിനും ഇനി രക്ഷയില്ല. കോൺഗ്രസ് വർഗീയ ശക്തികളുടെ കീഴിലാണ്. കോൺഗ്രസിൽ ആരാണ് നേതാവെന്ന് തീരുമാനിക്കുന്നത് മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയുമാണ്.

കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ഒരു സീറ്റിലും ജയിക്കാത്തതിന് കാരണം ലീഗാണ്. നല്ല സീറ്റൊക്കെ ലീ ഗിന്റെ കയ്യിലാണ്. കൊടുവള്ളിയിൽ മുരളീധരനെ വരെ ലീഗ് കാലുവാരി. മലപ്പുറത്തിന് പുറമെ പല മണ്ഡലങ്ങളും ഒരു പ്രത്യേക മതവിഭാ ഗത്തിനുള്ള റിസർവേഷനാക്കി മാറ്റുകയാക്കുകയാണ് ലീഗ്. കോഴിക്കോട് സൗത്ത്,കുന്നമം ഗലം തുടങ്ങി കോഴിക്കോട് ജില്ലയിലെ പല മണ്ഡലത്തിലും ഇനി ഭൂരിപക്ഷ വിഭാഗക്കാർക്ക് മത്സരിക്കാനാവില്ലെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.

ശബരിമലയെ തകർക്കാൻ ശ്രമിച്ച ഇടതുപക്ഷത്തിന്റെ ഹീനമായ പരിശ്രമത്തിന് തിരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടും. ന്യൂനപക്ഷ വർ ഗീയതക്കെതിരെ പറഞ്ഞ വിജയരാഘവന് ഒരു ദിവസം കൊണ്ട് നിലപാട് തിരുത്തേണ്ടി വന്നു.

കറുപ്പഴകിൽ ശ്രീമുഖി- ചിത്രങ്ങൾ കാണാം

cmsvideo
  പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

  സി.പി.എമ്മിന്റെ ഗതികേടാണ് വിജയരാഘവന്റെ മലക്കം മറിച്ചിലെന്നും സുരേന്ദ്രൻ പറഞ്ഞു. പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് വ്യാസൻ കുരിയാടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ എം.ടി രമേശ്, സംസ്ഥാന വക്താക്കളായ ബി. ഗോപാലകൃഷ്ണൻ,നാരായണൻ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി. ബാലസോമൻ,എം.മോഹനൻ, സ്വാ ഗതസംഘം ചെയർമാൻ കെ. ശിവദാസ് എന്നിവർ സംസാരിച്ചു.

  "മേരാ നമ്പർ കബ് ആയേഗാ"കേരളത്തിലെ കോൺഗ്രസുകാരും ആകാംഷയിലാണ്; പുതിച്ചേരി സംഭവത്തിൽ ഐസക്

  ഇഎംസിസിയുമായുള്ള പ്രധാന ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുന്നു;സർക്കാരിനെതിരെ വീണ്ടും ചെന്നിത്തല

  'സർക്കാരിനെ പുറത്താക്കിയത് ചട്ടവിരുദ്ധം'; പുതുച്ചേരി പ്രതിസന്ധിയിൽ കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്

  English summary
  'Planned effort for Malabar state formation'; K Surendran says Popular Front is behind it
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X