കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കി തുറന്നാല്‍ ഭീമന്‍ മീനുകളുടെ കൊടും ചാകര ഉറപ്പ്; ചാടുന്ന മീനിന്റെ പിറകേ ചാടിയാൽ അഴിയും എണ്ണാം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇടുക്കി തുറന്നാല്‍ മീനുകളുടെ ചാകര, പിറകേ ചാടിയാൽ അഴിയെണ്ണാം | Oneindia Malayalam

ചെറുതോണി: കേരളത്തില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജലസംഭരണിയിലെ വെള്ളം തുറന്നുവിടേണ്ടി വരും എന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ ആയിരിക്കും തുറക്കുക.

നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ഇടുക്കി ജലസംഭരണി വീണ്ടും തുറക്കുന്നത്. കനത്ത മഴയില്‍ ഇപ്പോള്‍ തന്നെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. അതോടൊപ്പം ഡാം തുറക്കുക കൂടി ചെയ്താല്‍ എന്തായിരിക്കും സംഭവിക്കുക എന്ന ആശങ്കയിലാണ് ജനങ്ങള്‍.

എന്നാല്‍, ഈ ആശങ്കകള്‍ക്കിടയിലും വലിയ പ്രതീക്ഷകളുമായി ഇരിക്കുന്നവര്‍ ഒരുപാടുണ്ട്. ഒരു വന്‍ ചാകര കാത്തിരിക്കുന്നവര്‍. പക്ഷേ, അത് അത്ര നല്ലതിനല്ലെന്നതാണ് സത്യം.

മീന്‍ പിടിക്കാന്‍

മീന്‍ പിടിക്കാന്‍

ഡാം തുറക്കുമ്പോള്‍ മീനുകളുടെ ചാകര ആയിരിക്കും എന്ന് എല്ലാവര്‍ക്കും അറിയാം. മിക്കയിടങ്ങളിലും ഇത്തരം സാഹചര്യങ്ങളില്‍ ആളുകള്‍ കൂട്ടംകൂടി മീന്‍ പിടിക്കാന്‍ ഇറങ്ങാറും ഉണ്ട്. ഈ മഴക്കാലത്ത് തന്നെ അത്തരത്തില്‍ പിടിച്ച മീനുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറല്‍ ആയിരുന്നു.

വമ്പന്‍മീനുകള്‍

വമ്പന്‍മീനുകള്‍

ഡാമില്‍ നിന്ന് പുറത്ത് ചാടുക വമ്പന്‍ മീനുകള്‍ ആയിരിക്കും എന്ന് ഉറപ്പാണ്. കാരണം വര്‍ഷങ്ങളായി, ഡാമില്‍ കിടന്ന് വളര്‍ന്നവയാണ് അവ. ഡാമില്‍ നിന്ന് മീന്‍ പിടിക്കുന്നതിന് നിയന്ത്രണങ്ങളും ഉണ്ട്.

പതിവ് സംഭവം

പതിവ് സംഭവം

ഡാമില്‍ നിന്ന് പുറത്തേക്ക് വീഴുന്ന മീനുകളെ പിടിക്കുക എന്നത് ഇത്തരം സാഹചര്യങ്ങളില്‍ പതിവ് സംഭവം ആണ്. ഷട്ടര്‍ തുറക്കുമ്പോള്‍ താഴേക്ക് വീഴുന്ന പല വന്‍ മത്സ്യങ്ങളും വീഴ്ചയുടെ ആഘാതത്തില്‍ ചത്തുപോകാറാണ് പതിവ്. അത്തരം മീനുകളെ വെള്ളത്തിലേക്ക് ചാടി നീന്തിപ്പിടിക്കുന്നവരും ഉണ്ട്.

 കാഴ്ച കാണാന്‍

കാഴ്ച കാണാന്‍

മീനുകളുടെ കുത്തൊഴുക്ക് ഒരു കാഴ്ച കൂടിയാണ്. ഇത് കാണാന്‍ വേണ്ടി മാത്രം ആളുകള്‍ തടിച്ചുകൂടാറും ഉണ്ട്. എന്നാല്‍ ഇടുക്കി ജലസംഭരണി തുറക്കുമ്പോള്‍ അത്തരം പരിപാടിക്ക് ആരും നില്‍ക്കേണ്ടെന്നാണ് മുന്നറിയിപ്പ്.

അറസ്റ്റ് ചെയ്യും

അറസ്റ്റ് ചെയ്യും

മീന്‍ പിടിക്കാനോ, അത് കാണാനോ വേണ്ടി പുഴയിലോ പാറക്കൂട്ടങ്ങളിലോ ചെന്ന് നിന്നാല്‍ പിടിച്ച് അകത്തിടും എന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുള്ളത്. അപകട സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരം ഒരു മുന്നറിയിപ്പ്.

ശരിക്കും ഭയക്കണം

ശരിക്കും ഭയക്കണം

ഡാം തുറന്നാലും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുകയാണെങ്കില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ മീന്‍ പിടിക്കാനും കാഴ്ചകാണാനും വേണ്ടി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും.

അത്രയധികം വെള്ളം

അത്രയധികം വെള്ളം

വെള്ളത്തിന്റെ കുത്തൊഴുക്ക് സംബന്ധിച്ച് ഏതാണ്ട് ഒരു മുന്‍ധാരണ ഉണ്ടാക്കിയെടുക്കാനേ അധികൃതരെ സംബന്ധിച്ച് സാധിക്കൂ. കനത്ത ഒഴുക്കില്‍ എന്ത് വേണമെങ്കിലും സംഭവിക്കാനുള്ള സാധ്യതയുണ്ട്. വെള്ളത്തിന്റെ ഗതി ഒരുപക്ഷേ, മുന്‍കൂട്ടി കാണാന്‍ പോലും സാധിച്ചോളണം എന്നില്ല.

വെള്ളം മാത്രമല്ല

വെള്ളം മാത്രമല്ല

ഷട്ടര്‍ തുറക്കുമ്പോള്‍ പുഴ കരകവിഞ്ഞൊഴുകും എന്ന് ഉറപ്പാണ്. അപ്പോള്‍, വെള്ളം മാത്രമാവില്ല ഒഴുകി വരിക. മരങ്ങളും കല്ലുകളും ചെളിയും കെട്ടിടാവശിഷ്ടങ്ങളും എല്ലാം ഉണ്ടാകും. ഇത് കൂടി മുന്നില്‍ കണ്ടിട്ട് വേണം മീന്‍ പിടിക്കാനും കാഴ്ചകാണാനും എല്ലാം ഇറങ്ങാന്‍

24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ്... ടോർച്ച്, റേഡിയോ, ഉണക്കമുന്തിരി, കത്തി; കൈയ്യില്‍ എടുക്കേണ്ടവ24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ്... ടോർച്ച്, റേഡിയോ, ഉണക്കമുന്തിരി, കത്തി; കൈയ്യില്‍ എടുക്കേണ്ടവ

ഇടുക്കി ഡാമിന് തുറക്കാൻ ഷട്ടറില്ല! ഡാം അല്ല സംഭരണി, രണ്ടായിരത്തിലധികം അടി ഉയരവും ഇല്ല? ഇതാണ് സത്യംഇടുക്കി ഡാമിന് തുറക്കാൻ ഷട്ടറില്ല! ഡാം അല്ല സംഭരണി, രണ്ടായിരത്തിലധികം അടി ഉയരവും ഇല്ല? ഇതാണ് സത്യം

English summary
Plenty of Big fished will come out from Idukki Dam , if the shutters open
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X