കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം! വീണ്ടും 'പരീക്ഷണമില്ല', ചോദ്യപേപ്പറില്‍ സംഭവിച്ചത് ഇതാണ്

42 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് മോഡല്‍ പരീക്ഷയില്‍ നിന്നും ആവര്‍ത്തിച്ചതെന്ന് അദ്ധ്യാപക സംഘടനകള്‍ ആരോപിച്ചിരുന്നു.

Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി കണക്ക് പരീക്ഷയ്ക്ക് പിന്നാലെ ചോദ്യം ചോര്‍ന്നെന്ന ആരോപണമുയര്‍ന്ന പ്ലസ് വണ്‍ ജോഗ്രഫി പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. പ്ലസ് വണ്‍ ജോഗ്രഫി പരീക്ഷയില്‍ മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുവെന്നായിരുന്നു ആരോപണം.

42 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് മോഡല്‍ പരീക്ഷയില്‍ നിന്നും ആവര്‍ത്തിച്ചതെന്ന് അദ്ധ്യാപക സംഘടനകള്‍ ആരോപിച്ചിരുന്നു. പ്ലസ് വണ്‍ ജോഗ്രഫി പരീക്ഷയെക്കുറിച്ചും ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ 14 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മാത്രമേ ആവര്‍ത്തിച്ചിട്ടുള്ളുവെന്നാണ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജോഗ്രഫി ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു...

ജോഗ്രഫി ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു...

പ്ലസ് വണ്‍ മോഡല്‍ പരീക്ഷയിലെ 42 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ പൊതുപരീക്ഷയിലും ആവര്‍ത്തിച്ചുവെന്നാണ് ആക്ഷേപമുയര്‍ന്നിരുന്നത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയവര്‍ ചോദ്യം ചോര്‍ത്തിയെന്നുവരെ ചില അദ്ധ്യാപക സംഘടനകള്‍ ആരോപണമുന്നയിച്ചിരുന്നു. എസ്എസ്എല്‍സി കണക്ക് പരീക്ഷയ്ക്ക് പിന്നാലെ പ്ലസ് വണ്‍ പരീക്ഷയ്‌ക്കെതിരെയും ആരോപണമുയര്‍ന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു.

ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍...

ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍...

പ്ലസ് വണ്‍ ജോഗ്രഫി പരീക്ഷയെക്കുറിച്ച് ആക്ഷേപങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

വീണ്ടും പരീക്ഷ നടത്തേണ്ട...

വീണ്ടും പരീക്ഷ നടത്തേണ്ട...

ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ജോഗ്രഫി ചോദ്യപേപ്പറില്‍ അപാകതയില്ലെന്നും, പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്നുമാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 14 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മാത്രമേ മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ നിന്നും ആവര്‍ത്തിച്ചിട്ടുള്ളുവെന്നും, മറ്റു ചോദ്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ പോര്‍ട്ടലില്‍ നിന്നുള്ളതാണെന്നുമാണ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷവും ഉപയോഗിച്ചു...

ഈ വര്‍ഷവും ഉപയോഗിച്ചു...

കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയ്ക്ക് ചോദ്യം തയ്യാറാക്കി നല്‍കിയ അദ്ധ്യാപകന്‍ അതേ ചോദ്യപേപ്പറാണ് ഈ വര്‍ഷത്തെ മോഡല്‍ പരീക്ഷയ്ക്കും ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയ്ക്ക് തന്റെ ചോദ്യം ഉപയോഗിക്കാതിരുന്നതിനാലാണ് അദ്ധ്യാപകന്‍ മോഡല്‍ പരീക്ഷയ്ക്ക് ചോദ്യം നല്‍കിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പൊതുപരീക്ഷയ്ക്ക് ഉപയോഗിക്കാതിരുന്ന ചോദ്യപേപ്പര്‍ ഈ വര്‍ഷം വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്തതാണ് വിനയായത്.

English summary
Higher secondary director suggested that no need for re examination for plus one geography students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X