സ്‌കൂളിലേക്കിറങ്ങവെ വിദ്യാര്‍ഥിനി ഓടി വാതില്‍ കുറ്റിയിട്ടു; പിന്നെ കണ്ടത്... ഫോണ്‍ നിര്‍ണായകം!!
അടുത്ത ഘട്ടം മൊബൈല്‍ പരിശോധനയാണ്. അതോടൊപ്പം തന്നെ ആരോപണ വിധേയനായ ആണ്‍കുട്ടിയെ ചോദ്യം ചെയ്യാനും പോലീസിന് പദ്ധതിയുണ്ട്.
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. പോലീസ് സംശയിക്കുന്നവരില്‍ മറ്റൊരു വിദ്യാര്‍ഥിയും. കൂടാതെ വിദ്യാര്‍ഥിനിയുടെ മുറിയില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍... ദുരൂഹമായ ഒട്ടനവധി കാര്യങ്ങളാണ് ഈ മരണത്തിലുള്ളത്.
പെണ്‍കുട്ടി സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ ചില നിര്‍ണായക വിവരങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനാണ് വിദ്യാര്‍ഥിയെ പോലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. മകള്‍ക്ക് ഫോണ്‍ വാങ്ങി നല്‍കിയിരുന്നില്ലെന്ന് വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ ആണയിടുന്നു.

പാലോട് ജവഹര്‍കോളനി
പാലോട് ജവഹര്‍കോളനി അനൂസ് വില്ലയില്‍ ഷാജി-സുമ ദമ്പതികളുടെ മകളാണ് മരിച്ച എസ്എസ് അനു. പതിനാറുകാരിയായ ഈ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മരണം ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞതാണ്.

കുട്ടിയുടെ അപ്രതീക്ഷിത നീക്കം
സ്‌കൂളിലേക്ക് പോകാന്‍ ഒരുങ്ങിയതിന് ശേഷമാണ് കുട്ടി ഓടി മുറിയുടെ വാതില്‍ കുറ്റിയിട്ടത്. രാവിലെ മുതല്‍ സ്‌കൂളില്‍ പോകാന്‍ ഒരുങ്ങുന്നത് വരെ കുട്ടിയില്‍ നിന്നു സംശയകരമായ ഒന്നും പ്രകടമായിരുന്നില്ല.

അനുവിന്റെ കുറിപ്പ്
അനു സ്വന്തമായി എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പോലീസിന് നല്‍കാന്‍ തയ്യാറാക്കിയ പരാതിയാണിതെന്നാണ് കരുതുന്നത്.

വിദ്യാര്‍ഥിയെ കുറിച്ച്
ഈ കുറിപ്പില്‍ മറ്റൊരു വിദ്യാര്‍ഥിയെ കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഈ ആണ്‍കുട്ടിയെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.

തന്നെ അപമാനിക്കുന്നു
മറ്റുള്ളവരുടെ മുന്നില്‍ വച്ച് തന്നെ അപമാനിക്കുന്നുവെന്നും തന്നെ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നും പെണ്‍കുട്ടി കുറിപ്പില്‍ സൂചിപ്പിക്കുന്നു. ഇതുസംബന്ധിച്ച് മറ്റു സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി പോലീസ് രേഖപ്പെടുത്തുന്നുണ്ട്.

ആരോപണം ഇങ്ങനെ
ഭരതന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് അനു. ഈ കുട്ടിയെ പെരിങ്ങമലയിലെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടി നിരന്തരം ശല്യം ചെയ്തിരുന്നുവെന്ന് ആരോപണമുണ്ട്.

തിങ്കളാഴ്ച സംഭവിച്ചത്
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ സാധാരണ പോലെ എഴുന്നേറ്റ് സ്‌കൂളിലേക്ക് ഒരുങ്ങിയതായിരുന്നു വിദ്യാര്‍ഥിനി. പെട്ടെന്നാണ് മുറിയില്‍ കയറി വാതില്‍ കുറ്റിയിട്ടത്.

മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു
ഇതില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍ പറയുന്നു. മുറിയില്‍ നിന്നു ഒരു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. തങ്ങള്‍ മകള്‍ക്ക് മൊബൈല്‍ വാങ്ങിക്കൊടുത്തിരുന്നില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

ഫോണ്‍ വിശദമായി പരിശോധിക്കും
ഈ സാഹചര്യത്തില്‍ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതിലേക്ക് കോളുകള്‍ വന്നിരുന്നോ, തിരിച്ചുവിളിച്ചിരുന്നോ എന്ന കാര്യമാകും പോലീസ് പരിശോധിക്കുക. അതിന് പുറമെ എസ്എംഎസുകളും പരിശോധിക്കും.

മുഖ്യമന്ത്രിക്കും പരാതി
മുഖ്യമന്ത്രി പിണറായി വിജയനും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കും അനുവിന്റെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. അടുത്ത ഘട്ടം മൊബൈല്‍ പരിശോധനയാണ്. അതോടൊപ്പം തന്നെ ആരോപണ വിധേയനായ ആണ്‍കുട്ടിയെ ചോദ്യം ചെയ്യാനും പോലീസിന് പദ്ധതിയുണ്ട്.












Click it and Unblock the Notifications